Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Arpookara

Kottayam

ആ​​​ർ​​​പ്പൂ​​​ക്ക​​​ര വെ​​​ള്ള​​​ത്തി​​​ൽത്ത​​​ന്നെ

ആ​​​ര്‍പ്പൂ​​​ക്ക​​​ര: മീ​​​ന​​​ച്ചി​​​ലാ​​​ര്‍ ക​​​രക​​​വി​​​ഞ്ഞൊ​​​ഴു​​​കാ​​​ന്‍ തു​​​ട​​​ങ്ങി​​​യ​​​തോ​​​ടെ പ​​​ടി​​​ഞ്ഞാ​​​റ​​​ന്‍ മേ​​​ഖ​​​ല വെ​​​ള്ള​​​ത്തി​​​ല്‍. ആ​​​ര്‍പ്പൂ​​​ക്ക​​​ര​​​യു​​​ടെ പ​​​ടി​​​ഞ്ഞാ​​​റ​​​ന്‍ മേ​​​ഖ​​​ല​​​യാ​​​യ ക​​​രി​​​പ്പു​​​ത്ത​​​ട്ട്, മ​​​ണി​​​യാ​​​പ​​​റ​​​മ്പ്, മ​​​ഞ്ചാ​​​ടി​​​ക്ക​​​രി, ക​​​രി​​​പ്പ, മ​​​ണ​​​ലേ​​​ല്‍പ​​​ള്ളി, ആ​​​ര്യാ​​​ട്ടു​​​ഴം, പ​​​റ​​​യ​​​ന്‍ മാ​​​ലി, മാ​​​ട​​​ശേ​​​രി, പ​​​ന​​​മ്പാ​​​ലം, കോ​​​ലേ​​​ട്ട​​​മ്പ​​​ലം, ചൂ​​​ര​​​ക്കാ​​​വ്, മൂ​​​ഴി മു​​​ഖം, അ​​​ല്‍ഫോ​​​ന്‍സ ഭ​​​വ​​​ന്‍ തു​​​ട​​​ങ്ങി​​​യ മേ​​​ഖ​​​ല​​​ക​​​ള്‍ വെ​​​ള്ള​​​ത്തി​​​ലാ​​​ണ്. ഇ​​​തോ​​​ടെ ജ​​​ന​​​ജീ​​​വി​​​തം ക്ലേ​​​ശ​​​ക​​​ര​​​മാ​​​യി.

വീ​​​ടു​​​ക​​​ളി​​​ല്‍ വെ​​​ള്ളം ക​​​യ​​​റി​​​യ​​​തോ​​​ടെ പ​​​ല​​​രും ബ​​​ന്ധു​​​വീ​​​ടു​​​ക​​​ളി​​​ലേ​​​ക്കും ദു​​​രി​​​താ​​​ശ്വാ​​​സ ക്യാ​​​മ്പി​​​ലേ​​​ക്കും പോ​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. കോ​​​ലേ​​​ട്ട​​​മ്പ​​​ലം മ​​​ണ​​​ലേ​​​ല്‍പ​​​ള്ളി റോ​​​ഡും വെ​​​ള്ള​​​ത്തി​​​ലാ​​​ണ്. കു​​​ട​​​മാ​​​ളൂ​​​ര്‍ പ​​​ള്ളി​​​യു​​​ടെ മു​​​ന്‍ വ​​​ശ​​​ത്ത് റോ​​​ഡി​​​ലും വെ​​​ള്ളം ക​​​യ​​​റി.

Latest News

Corehub Up