ആര്‍പ്പൂക്കര കരിപ്പ ഭാഗത്തെ വീടുകളില്‍ വെള്ളം കയറിയ നിലയില്‍.
ആര്‍പ്പൂക്കര: മീനച്ചിലാര്‍ കരകവിഞ്ഞൊഴുകാന്‍ തുടങ്ങിയതോടെ പടിഞ്ഞാറന്‍ മേഖല വെള്ളത്തില്‍. ആര്‍പ്പൂക്കരയുടെ പടിഞ്ഞാറന്‍ മേഖലയായ കരിപ്പുത്തട്ട്, മണിയാപറമ്പ്, മഞ്ചാടിക്കരി, കരിപ്പ, മണലേല്‍പള്ളി, ആര്യാട്ടുഴം, പറയന് മാലി, മാടശേരി, പനമ്പാലം, കോലേട്ടമ്പലം, ചൂരക്കാവ്, മൂഴി മുഖം, അല്‍ഫോന്‍സ ഭവന് തുടങ്ങിയ മേഖലകള്‍ വെള്ളത്തിലാണ്. ഇതോടെ ജനജീവിതം ക്ലേശകരമായി.
വീടുകളില്‍ വെള്ളം കയറിയതോടെ പലരും ബന്ധുവീടുകളിലേക്കും ദുരിതാശ്വാസ ക്യാമ്പിലേക്കും പോയിരിക്കുകയാണ്. കോലേട്ടമ്പലം മണലേല്‍പള്ളി റോഡും വെള്ളത്തിലാണ്. കുടമാളൂര്‍ പള്ളിയുടെ മുന്‍ വശത്ത് റോഡിലും വെള്ളം കയറി.
Tags : Nattuvishesham Local News Arpookara water