x
ad
Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ന്യ​മൃ​ഗ ശ​ല്യം: തി​രു​വ​മ്പാ​ടി​യി​ൽ ഉ​ന്ന​ത​ത​ല അ​വ​ലോ​ക​ന​യോ​ഗം ചേ​ർ​ന്നു

വെബ് ഡെസ്ക്
Published: August 5, 2026 01:27 AM IST | Updated: August 5, 2026 01:27 AM IST

തി​രു​വ​മ്പാ​ടി​യി​ൽ ചേ​ർ​ന്ന ഉ​ന്ന​ത​ത​ല അ​വ​ലോ​ക​ന​യോ​ഗ​ം

തി​രു​വ​മ്പാ​ടി: ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ മ​ല​യോ​ര മേ​ഖ​ല​യി​ൽ വ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഉ​ന്ന​ത​ത​ല അ​വ​ലോ​ക​ന​യോ​ഗം ചേ​ർ​ന്നു. വ​നം, കൃ​ഷി വ​കു​പ്പു​ക​ളു​ടെ​യും ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ അ​വ​ലോ​ക​ന​വും വ​ന്യ​മൃ​ഗ ശ​ല്യ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം ക​ണ്ടെ​ത്തു​ന്ന​തി​നെ​ക്കു​റി​ച്ചു​മാ​ണ് ച​ർ​ച്ച ചെ​യ്ത​ത്. സി. ​മോ​യി​ൻ​കു​ട്ടി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ സി.​കെ. കാ​സിം എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കൂ​ട​ര​ഞ്ഞി, തി​രു​വ​മ്പാ​ടി, കോ​ട​ഞ്ചേ​രി, പു​തു​പ്പാ​ടി പ​ഞ്ചാ​യ​ത്തു​ക​ൾ ന​ട​പ്പാ​ക്കി കൊ​ണ്ടി​രി​ക്കു​ന്ന 23 കി​ലോ​മീ​റ്റ​ർ സോ​ളാ​ർ ഫെ​ൻ​സിം​ഗി​ന്‍റെ പൂ​ർ​ത്തീ​ക​ര​ണ ഉ​ത്ത​ര​വാ​ദി​ത്വം വ​നം​വ​കു​പ്പ് ഏ​റ്റെ​ടു​ത്ത് ന​ട​പ്പാ​ക്കു​ന്ന​തി​ന് യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. ഫെ​ൻ​സിം​ഗി​ന്‍റെ സം​ര​ക്ഷ​ണം പ​ഞ്ചാ​യ​ത്തു​ക​ളെ ഏ​ൽ​പ്പി​ച്ച് വാ​ർ​ഡ് അം​ഗ​ത്തി​ന്‍റെ​യും വ​നം​സം​ര​ക്ഷ​ണ സ​മി​തി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക ജാ​ഗ്ര​ത സ​മി​തി രൂ​പീ​ക​രി​ക്കും.

ഫെ​ൻ​സിം​ഗി​ന്‍റെ ജോ​ലി​ക​ൾ​ക്ക് കൂ​ടു​ത​ൽ തു​ക വ​ക​യി​രു​ത്താ​നാ​യി ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി​യി​ൽ കൂ​ടു​ത​ൽ നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കും. നി​യ​മ പ്ര​ശ്ന​വും സാ​മ്പ​ത്തി​ക പ്ര​ശ്ന​വും പ​രി​ഹ​രി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​രി​ന്‍റെ അ​ടി​യ​ന്ത​ര സ​ഹാ​യം തേ​ടും. യോ​ഗ​ത്തി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അം​ബി​ക മം​ഗ​ല​ത്ത്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ബി​ജു താ​ന്നി​ക്കാ​കു​ഴി, ജി​തി​ൻ പ​ല്ലാ​ട്ട്, അ​ന്ന​കു​ട്ടി ദേ​വ​സ്യ, ബോ​ബി ഷി​ബു, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ അ​ല​ക്സ് തോ​മ​സ്, ജോ​ർ​ജ് കു​ട്ടി ക​ക്കാ​ടം​പൊ​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കൃ​ഷി​വ​കു​പ്പ് പ്ര​തി​നി​ധി​ക​ളാ​യ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ പി.​ടി. ഷീ​ബ, എ​ഡി​എ പ്രി​യ മോ​ഹ​ൻ, എ​ഒ​മാ​രാ​യ മു​ഹ​മ്മ​ദ് ഫാ​സി​ൽ, ടി​ൻ​സി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Nattuvishesham Local News Wildlife nuisance Thiruvambadi

Recent News

Corehub Up