Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thiruvambadi

പ്രി​യ​ങ്ക ഗാ​ന്ധി​ക്ക് നേ​രെ ക​രി​ങ്കൊ​ടി; തി​രു​വ​മ്പാ​ടി​യി​ൽ യു​വ​മോ​ർ​ച്ച പ്ര​തി​ഷേ​ധം

കോ​ഴി​ക്കോ​ട്: കോ​ൺ​ഗ്ര​സ് നേ​താ​വ് പ്രി​യ​ങ്ക ഗാ​ന്ധി​ക്ക് നേ​രെ തി​രു​വ​മ്പാ​ടി​യി​ൽ യു​വ​മോ​ർ​ച്ച പ്ര​തി​ഷേ​ധം. തി​രു​വ​മ്പാ​ടി ത​മ്പ​ല​മ​ണ്ണ​യ്ക്ക് സ​മീ​പം പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ വാ​ഹ​ന​വ്യൂ​ഹം ക​ട​ന്നു​പോ​കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ർ ക​രി​ങ്കൊ​ടി കാ​ട്ടി​യ​ത്. പ്ര​തി​ഷേ​ധി​ച്ച പ്ര​വ​ർ​ത്ത​ക​രെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി. 

അ​തേ​സ​മ​യം കു​റ്റ്യാ​ടി ജ​ന​കി​ക്കാ​ട്ടി​ൽ മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കും യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ർ ക​രി​ങ്കൊ​ടി കാ​ട്ടി. ഇ​വ​രെ​യും പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി. ശ​നി​യാ​ഴ്ച കൊ​ല്ല​ത്ത് യൂ​ത്ത്കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ അ​മി​ത് ഷാ​യ്ക്കെ​തി​രെ പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. ബി​നു ചു​ള്ളി​യ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം. 

വാ​ഹ​ന​വ്യൂ​ഹ​ത്തി​ന് മു​ന്നി​ലേ​ക്ക് ചാ​ടി​വീ​ണാ​യി​രു​ന്നു പ്ര​തി​ഷേ​ധം. പ്ര​തി​ഷേ​ധ​ക്കാ​രെ പൊ​ലി​സ് ബ​ലം പ്ര​യോ​ഗി​ച്ച് നീ​ക്കി.

Kerala

'കൈ' പിടിച്ച് വിമതൻ; തിരുവമ്പാടിയിൽ ഭരണം പിടിക്കാൻ‌ യുഡിഎഫ്

കോഴിക്കോട്: തിരുവമ്പാടി പഞ്ചായത്തില്‍ കോൺഗ്രസ് വിമതന്‍റെ പിന്തുണയിൽ ഭരണം പിടിക്കാൻ യുഡിഎഫ്. വിമതനായി മത്സരിച്ച ജിതിൻ പല്ലാട്ട് കോൺഗ്രസിനെ പിന്തുണയ്ക്കുമെന്ന് നിലപാട് വ്യക്തമാക്കിയതോടെയാണ് അനിശ്ചിതത്വം അവസാനിച്ചത്.

ധാരണ പ്രകാരം, ഭരണസമിതിയുടെ ആദ്യ രണ്ടര വര്‍ഷം ജിതിന്‍ പല്ലാട്ടും ബാക്കി കാലയളവില്‍ കോണ്‍ഗ്രസ് പ്രതിനിധിയും അധ്യക്ഷനാകും. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വെള്ളിയാഴ്ച ഉണ്ടാകും. അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് പുറത്താക്കിയ ജിതിനെ തിരിച്ചെടുക്കാനും തീരുമാനമായി.

19 അംഗ ഭരണസമിതിയില്‍ ഒന്‍പത് വീതം സീറ്റുകളോടെ ഇടത് വലത് മുന്നണികള്‍ അംഗബലത്തില്‍ തുല്യനിലയിലായതോടെയാണ് ഇവിടെ കോണ്‍ഗ്രസ് വിമതന്‍റെ നിലപാട് നിര്‍ണായകമായത്.

സീറ്റ് നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്ന് തിരുവമ്പാടി പഞ്ചായത്തിലെ ഏഴാം വാര്‍ഡായ പുന്നക്കലില്‍ കോണ്‍ഗ്രസ് സ്ഥാനാർഥിക്കെതിരെ വിമതനായി മത്സരിച്ച ജിതില്‍ 535 വോട്ടുകള്‍ക്കാണ് ജയിച്ചത്.

Latest News

Corehub Up