തൃശൂർ: പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിനു കൊടിയേറി. രാവിലെ 11ന് തിരുവമ്പാടിയിലാണ് ആദ്യം കൊടിയേറിയത്. തൊട്ടുപിന്നാലെ പാറമേക്കാവിലും കൊടിയേറി. പിന്നാലെ അയ്യന്തോളും മറ്റു ഘടക ക്ഷേത്രങ്ങളിലും കൊടിയേറ്റി.
24ന് തൃശൂര്‍ പൂരത്തിന്റെ ചമയ പ്രദര്‍ശനം നടക്കും. അന്നു വൈകുന്നേരം ഏഴിനാണ് സാമ്പിൾ വെടിക്കെട്ട്. പൂര വിളംബരം അറിയിച്ച് 25ന് നെയ്തലക്കാവിലമ്മ തെക്കേ നട തുറന്നിറങ്ങും. 26നാണ് ചരിത്ര പ്രസിദ്ധമായ തൃശൂർ പൂരം. ഘടക ക്ഷേത്രങ്ങളുടെ പൂരം വരവ്, മഠത്തിൽവരവ് പഞ്ചവാദ്യം, ഇലഞ്ഞിത്തറ മേളം, കുടമാറ്റം എന്നിവയും പുലർച്ചെ പ്രധാന വെടിക്കെട്ടും പൂര ദിനം നടക്കും.
27ന് പകല്‍പ്പൂരവും തുടര്‍ന്ന് ഉപചാരം ചൊല്ലലും നടക്കും. ഗജവീരൻ തൃക്കടവൂര്‍ ശിവരാജുവാണ് പാറമേക്കാവ് ഭഗവതിയുടെ തിടമ്പേറ്റുന്നത്.
Tags : Thrissur Pooram kodiyettam thiruvambadi paramekkavu