x
ad
Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ന്ത്രി സി.​പി. ജോ​ണി​ന്‍റെ പ​രാ​മ​ർ​ശം; പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി

വെബ് ഡെസ്ക്
Published: August 5, 2026 01:22 AM IST | Updated: August 5, 2026 01:22 AM IST

അ​ഖി​ലേ​ന്ത്യാ ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ മു​ക്ക​ത്ത് ന​ട​ത്തി​യ പ്ര​തി​ഷേ​ധ പ്ര​ക​ട​നം.

മു​ക്കം: മ​ന്ത്രി സി.​പി. ജോ​ൺ സ്ത്രീ​ക​ളെ അ​ധി​ക്ഷേ​പി​ച്ച് ന​ട​ത്തി​യ പ്ര​സ്താ​വ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് അ​ഖി​ലേ​ന്ത്യാ ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ തി​രു​വ​മ്പാ​ടി ഏ​രി​യാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ക്ക​ത്ത് പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. ഒ​രു മ​ന്ത്രി​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് സ്ത്രീ ​വി​രു​ദ്ധ​വും സം​സ്കാ​ര​ശൂ​ന്യ​വു​മാ​യ വാ​ക്കു​ക​ൾ ഉ​ണ്ടാ​കു​ന്ന​ത് ജ​നാ​ധി​പ​ത്യ സ​മൂ​ഹ​ത്തി​ന് തീ​രാ​ക്ക​ള​ങ്ക​മാ​ണെ​ന്നും മ​ന്ത്രി പ്ര​സ്താ​വ​ന പി​ൻ​വ​ലി​ച്ച് പ​ര​സ്യ​മാ​യി മാ​പ്പ് പ​റ​യ​ണ​മെ​ന്നും പ്ര​തി​ഷേ​ധ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

മു​ക്കം ന​ഗ​രം കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ന്ന പ്ര​തി​ഷേ​ധ പ്ര​ക​ട​നം മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ ഏ​രി​യാ സെ​ക്ര​ട്ട​റി കെ.​പി. ചാ​ന്ദ്നി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. എ​ഐ​ഡി​ഡ​ബ്ല്യു​എ ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഉ​ഷാ കു​മാ​രി, ജോ​ഷി​ല സ​ന്തോ​ഷ്, എം.​വി. ര​ജ​നി, പി.​പി. സ്മി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Local News Minister C.P. John Protest

Recent News

Corehub Up