ലണ്ടൻ: അന്താരാഷ്ട്ര ഫുട്ബോളിൽനിന്ന് വിരമിച്ച ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ടെലിവിഷൻ ഷോയിലേക്ക്. സാമൂഹമാധ്യമത്തിലൂടെയാണ് താരം തന്റെ പുതിയ പദ്ധതിയെക്കുറിച്ച് പ്രഖ്യാപനം നടത്തിയത്.
"ഡേ വണ്‍സ്" (Day 1s) എന്ന പരമ്പരയുടെ നിര്‍മാണം ആരംഭിക്കുന്ന വാർത്തയാണ് താരം പങ്കുവച്ചത്. സംവിധായകന് മാത്യു വോണുമായി ചേര്‍ന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ സ്ഥാപിച്ച പ്രൊഡക്ഷൻ കമ്പനിയായ യുആർ - മാർവ് (UR•Marv) സ്റ്റുഡിയോസി'ന്റെ ആദ്യത്തെ പ്രധാന പ്രൊജക്റ്റുകളിലൊന്നാണ് ഈ പരമ്പര.
"ആവേശകരമായ വാര്‍ത്ത! എന്റെ ആദ്യ ടെലിവിഷൻ ഷോയായ ‘ഡേ വണ്‍സ്' (Day 1s)ന്റെ നിര്‍മാണം ആരംഭിച്ചിരിക്കുന്നു. കൂടുതൽ വിവരങ്ങൾ ഉടൻ എത്തുന്നതാണ്," പോർച്ചുഗീസ് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
Tags : Cristiano Ronaldo television show Day 1s series announced Instagram Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews