മഹ്ലി ബിയേർഡ്മാൻ
പെർത്ത്: ഓസ്ട്രേലിയൻ ജഴ്സിയിൽ അരങ്ങേറ്റ ഏകദിനത്തിൽ മഹ്ലി ബിയേർഡ്മാൻ പേസാക്രമണം അഴിച്ചുവിട്ടപ്പോൾ ഇംഗ്ലണ്ട് ചാരമായി.
വലംകൈയൻ പേസറായ 21കാരൻ 7.4 ഓവറിൽ വെറും 24 റണ്‍സ് മാത്രം വഴങ്ങി ആറ് ഇംഗ്ലീഷ് വിക്കറ്റുകളാണ് പിഴുതത്. അരങ്ങേറ്റ മത്സരത്തിൽ തന്നെ ബിയേർഡ്മാൻ കളിയിലെ താരവുമായി.
ഇംഗ്ലണ്ട് 33.4 ഓവറിൽ 131 റണ്‍സിന് പുറത്തായി. ഓസ്ട്രേലിയ 23.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.