x
ad
Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​​ണ്ട​​ർ 19 ഏ​​ഷ്യാ ക​​പ്പ് ഫൈ​​ന​​ൽ: ഇ​​ന്ത്യ x പാ​​ക്കി​​സ്ഥാ​​ൻ മ​​ത്സ​​രം രാ​​വി​​ലെ 10.30ന്

വെബ്ഡെസ്ക്
Published: November 14, 2026 04:34 AM IST | Updated: November 14, 2026 04:38 AM IST

പ്രതീകാത്മക ചിത്രം

​​ഒമാന്‍: അ​​ണ്ട​​ർ 19 ഏ​​ഷ്യാ ​​ക​​പ്പ് ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റി​​ൽ ഇ​​ന്ന് വീ​​ര്യം ചോ​​രാ​​ത്ത ഫൈ​​ന​​ൽ മ​​ത്സ​​രം. ഇ​​ന്ത്യ x പാ​​ക്കി​​സ്ഥാ​​ൻ പോ​​രാ​​ട്ടം കി​​രീ​​ടാ​​വ​​കാ​​ശി​​യെ നി​​ർ​​ണ​​യി​​ക്കും.

രാ​​വി​​ലെ 10.30ന് ​​ഒ​​മാ​​നി​​ലെ അ​​ൽ അ​​മെ​​റാ​​ത്ത് ക്രി​​ക്ക​​റ്റ് ഗ്രൗ​​ണ്ടി​​ലാ​​ണ് മ​​ത്സ​​രം. സെ​​മി ഫൈ​​ന​​ലി​​ൽ ഇ​​ന്ത്യ അ​​ഫ്ഗാ​​നി​​സ്ഥാ​​നെ എ​​ട്ട് വി​​ക്ക​​റ്റി​​ന് ത​​ക​​ർ​​ത്ത​​പ്പോ​​ൾ പാ​​ക്കി​​സ്ഥാ​​ൻ ബം​​ഗ്ലാ​​ദേ​​ശി​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി ഫൈ​​ന​​ലി​​ൽ ക​​ട​​ന്നു. ഇ​​തോ​​ടെ​​യാ​​ണ് സ്ഥി​​ര​​വൈ​​ര പോ​​രാ​​ട്ട​​ത്തി​​ന് ക​​ള​​മൊ​​രു​​ങ്ങി​​യ​​ത്.

ലീ​​ഗ് റൗ​​ണ്ടി​​ൽ ത​​ങ്ങ​​ളെ തോ​​ൽ​​പ്പി​​ച്ച പാ​​ക്കി​​സ്ഥാ​​ന് വി​​ജ​​യ​​ത്തി​​ലൂ​​ടെ മ​​റു​​പ​​ടി ന​​ൽ​​കി കി​​രീ​​ടം ചൂ​​ടു​​ക​​യാ​​ണ് ഇ​​ന്ത്യ​​ൻ കൗ​​മാ​​ര​പ്പടയു​​ടെ ല​​ക്ഷ്യം. ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ മി​​ക​​ച്ച ഫേ​​മി​​ലു​​ള്ള ആ​​ര്യ​​വീ​​ർ സേ​​വാ​​ഗി​​ലാ​​ണ് ഇ​​ന്ത്യ​​യു​​ടെ പ്ര​​തീ​​ക്ഷ.

സെ​​മി​​ഫൈ​​ന​​ലി​​ൽ അ​​ർ​​ധ​​സെ​​ഞ്ചു​​റി നേ​​ടി​​യ ആ​​ര്യ​​വീ​​ർ തൊ​​ട്ടു​​മു​​ന്പ​​ത്തെ അ​​ഫ്ഗാ​​നി​​സ്ഥാ​​നെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ൽ സെ​​ഞ്ചു​​റി​​യു​​മാ​​യി തി​​ള​​ങ്ങി​​യി​​രു​​ന്നു. സെ​​മി​​യി​​ൽ സെ​​ഞ്ചു​​റി​​യോ​​ളം പോ​​ന്ന അ​​ർ​​ധ​​സെ​​ഞ്ചു​​റി​​യു​​മാ​​യി (93) തി​​ള​​ങ്ങി​​യ ക്യാ​​പ്റ്റ​​ൻ ല​​ക്ഷ്യ റാ​​യ്ച​​ന്ദാ​​നി​​യും ബാ​​റ്റിം​​ഗ് ന​​ട്ടെ​​ല്ലാ​​ണ്.

ലീ​​ഗ് റൗ​​ണ്ടി​​ൽ പാ​​ക്കി​​സ്ഥാ​​ൻ ബൗ​​ള​​ർ​​മാ​​ർ​​ക്ക് മു​​ന്നി​​ൽ മ​​റു​​പ​​ടി​​യി​​ല്ലാ​​തെ നി​​ന്ന ഇ​​ന്ത്യ​​ക്കു​​വേ​​ണ്ടി ചെ​​റു​​ത്തു​​നി​​ന്ന അ​​ർ​​ജു​​ൻ ര​​ജ​​പു​​തി​​ന്‍റെ പ്ര​​ക​​ട​​ന​​വും പ്ര​​ധാ​​ന​​മാ​​ണ്.

Tags : ODI Cricket India Pakistan Oman Sports

Recent News

Corehub Up