കൊച്ചിയിലെ ആദ്യ ഹൗസ് ബോട്ടിന്റെ ഉദ്ഘാടനത്തിനുശേഷം മുഹമ്മദ് ഷിയാസ് എംഎൽഎ ബോട്ടിന്റെ ഡ്രൈവിംഗ് സീറ്റിലിരുന്നപ്പോൾ. മേയർ വി.കെ. മിനിമോൾ സമീപം.
കൊച്ചി: കൊച്ചിയുടെ കായൽ വിനോദസഞ്ചാര മേഖലയ്ക്ക് കരുത്തായി ആഡംബര ഹൗസ് ബോട്ട് (സൺറൈസ്) നീറ്റിലിറക്കി. കൊച്ചിയിലെ കായൽ സൗന്ദര്യം ആസ്വദിക്കാൻ സഞ്ചാരികൾക്ക് കൂടുതൽ സൗകര്യപ്രദവും ആഡംബരപൂർണവുമായ യാത്രാനുഭവം ഒരുക്കുകയാണ് പുതിയ ഹൗസ് ബോട്ടിലൂടെ ലക്ഷ്യമിടുന്നത്.
ഹൗസ് ബോട്ടിന്റെ ഉദ്ഘാടനം കൊച്ചി മേയർ വി.കെ. മിനിമോൾ നിർവഹിച്ചു. എംഎൽഎമാരായ ടി ജെ വിനോദ്, മുഹമ്മദ് ഷിയാസ്, ടോണി ചമ്മണി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.