x
ad
Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഈ റോഡുകളിലെ രക്തം കാണുക

സീ​മ മോ​ഹ​ൻ​ലാ​ൽ
Published: November 14, 2026 04:50 AM IST | Updated: November 14, 2026 04:50 AM IST

എറണാകുളം നോർത്തിൽ മത്സരയോട്ടത്തിനിടെ റോഡിനു നടുവിൽ നിർത്തി യാത്രക്കാരെ കയറ്റുന്ന സ്വകാര്യ ബസ്്

 ‘അ​ക്ഷ​ര, ന​മ്മ​ള്‍ ഒ​രു​മി​ച്ചു​ള്ള ആ​ദ്യ​ത്തെ ചി​ത്രം!ഇ​തൊ​രു വെ​റും യാ​ദൃ​ശ്ചി​ക​ത​യാ​ണോ, നി​ന​ക്കോ​ര്‍​മ​യു​ണ്ടോ? 2023 ന​വം​ബ​ര്‍ 4നാ​ണ് ഞാ​ന്‍ ആ​ദ്യ​മാ​യി മാ​ട്രി​മോ​ണി സൈ​റ്റി​ല്‍ നി​ന്‍റെ  പ്രൊ​ഫൈ​ല്‍ കാ​ണു​ന്ന​തും നി​ന്നെ​ക്കു​റി​ച്ച് അ​റി​യു​ന്ന​തും. കൃ​ത്യം മൂ​ന്ന് വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷം, 2026 ന​വം​ബ​ര്‍ 4ന് ​ത​ന്നെ നീ ​എ​ന്നെ വി​ട്ടു​പോ​കാ​ന്‍ തെ​ര​ഞ്ഞെ​ടു​ത്തു. നി​ന​ക്ക​റി​യാ​മോ, ഇ​ക്കാ​ര്യം നി​ന​ക്ക​റി​യാ​മാ​യി​രു​ന്നോ, അ​തോ ഇ​തൊ​രു യാ​ദൃ​ശ്ചി​ക​ത​യാ​യി​രു​ന്നോ എ​നി​ക്ക​റി​യി​ല്ലാ​യി​രു​ന്നു, തീ​യ​തി​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ നി​ന​ക്ക​ല്ലേ ന​ല്ല അ​റി​വു​ള്ളൂ!നീ ​എ​ന്നോ​ട് ഇ​ങ്ങ​നെ ചെ​യ്യേ​ണ്ടി​യി​രു​ന്നി​ല്ല. സ​ത്യ​മാ​യും നീ ​ഇ​ങ്ങ​നെ ചെ​യ്യേ​ണ്ടി​യി​രു​ന്നി​ല്ല.

ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​ങ്ങ​ളി​ല്‍, നീ ​എ​ന്നെ വി​ട്ടു​പോ​യ ആ ​നി​മി​ഷം വ​രെ ന​ട​ന്ന ഓ​രോ കാ​ര്യ​വും  ഓ​രോ ചെ​റി​യ കാ​ര്യ​വും  മു​ന്‍​കൂ​ട്ടി എ​ഴു​തി​വെ​ച്ച​തു​പോ​ലെ എ​നി​ക്ക് തോ​ന്നി. എ​നി​ക്ക​ത് അ​നു​ഭ​വി​ക്കാ​ന്‍ ക​ഴി​യു​ന്നു​ണ്ടാ​യി​രു​ന്നു. എ​നി​ക്കി​ത് ഉ​ള്‍​ക്കൊ​ള്ളാ​ന്‍ ക​ഴി​യു​ന്നി​ല്ല. എ​ല്ലാം, ഓ​രോ കാ​ര്യ​വും ആ​രോ മു​ന്‍​കൂ​ട്ടി ത​യാ​റാ​ക്കി വെ​ച്ച​തു​പോ​ലെ​യാ​ണ് എ​നി​ക്ക് തോ​ന്നു​ന്ന​ത്. നി​ന്നെ ഇ​ങ്ങ​നെ കാ​ണാ​ന്‍ ഞാ​ന്‍ ആ​ഗ്ര​ഹി​ച്ചി​രു​ന്നി​ല്ല. ഒ​ന്ന് തി​രി​ച്ചു വ​രൂ!! വ​രൂ...നീ ​എ​ന്നോ​ട് ഇ​ങ്ങ​നെ ചെ​യ്യേ​ണ്ടി​യി​രു​ന്നി​ല്ല. ന​മ്മ​ളാ​രോ​ടും നീ ​ഇ​ങ്ങ​നെ ചെ​യ്യേ​ണ്ടി​യി​രു​ന്നി​ല്ല. നി​ന​ക്ക് ചു​റ്റും നി​ന്നെ ഒ​രു​പാ​ട് സ്‌​നേ​ഹി​ക്കു​ന്ന, ഭ്രാ​ന്ത​മാ​യി സ്‌​നേ​ഹി​ക്കു​ന്ന ഒ​രു​പാ​ട് പേ​രു​ണ്ടെ​ന്ന് നി​ന​ക്ക​റി​യാ​മ​ല്ലോ. നി​ന്‍റെ  പു​ഞ്ചി​രി, ഉ​ത്സാ​ഹം, ചി​രി, സം​സാ​രം, ഊ​ര്‍​ജ്ജ​സ്വ​ല​മാ​യ പ്ര​കൃ​തം, ആ​വേ​ശം, പാ​ട്ട്, ച​ല​ന​ങ്ങ​ള്‍  അ​ങ്ങ​നെ എ​ല്ലാം അ​വ​ര്‍ സ്‌​നേ​ഹി​ക്കു​ന്നു. അ​വ​ര്‍​ക്ക് ഇ​നി അ​തൊ​ക്കെ കാ​ണാ​ന്‍ ക​ഴി​യു​മോ എ​നി​ക്ക് ഇ​നി അ​തൊ​ക്കെ കാ​ണാ​ന്‍ ക​ഴി​യു​മോ ഇ​ല്ല... ഇ​ല്ല എ​ന്ന് പ​റ​ഞ്ഞാ​ല്‍ ഇ​ല്ല എ​ന്ന് ത​ന്നെ​യാ​ണ് അ​ര്‍​ഥം. ആ ​ഓ​രോ വാ​ക്കും ഇ​പ്പോ​ള്‍ എ​ന്നെ വേ​ട്ട​യാ​ടു​ക​യാ​ണ്. ഓ​രോ വാ​ക്കും, ഓ​രോ വാ​ക്യ​വും... എ​ല്ലാം!നീ​ള​മേ​റി​യ സ​ന്ദേ​ശ​ങ്ങ​ള്‍ പോ​സ്റ്റ് ചെ​യ്യാ​ന്‍ എ​നി​ക്ക് ഇ​ഷ്ട​മ​ല്ലെ​ന്നും, ഞാ​ന്‍ അ​ങ്ങ​നെ​യു​ള്ള ഒ​രാ​ള​ല്ലെ​ന്നും നി​ന​ക്ക​റി​യാ​മ​ല്ലോ. എ​ങ്കി​ലും ഞാ​നി​ത് എ​ഴു​തു​ന്ന​ത്, എ​വി​ടെ​യോ സു​ര​ക്ഷി​ത​മാ​യ, സ​മാ​ധാ​ന​മു​ള്ള, ശാ​ന്ത​മാ​യ ഒ​രി​ട​ത്തി​രു​ന്ന് നീ ​ഇ​തൊ​ക്കെ വാ​യി​ക്കു​ന്നു​ണ്ടാ​കും എ​ന്ന് ക​രു​തി​യാ​ണ്. നീ ​ഇ​തൊ​ക്കെ വാ​യി​ച്ചു ക​ഴി​ഞ്ഞെ​ങ്കി​ല്‍, എ​പ്പോ​ഴെ​ങ്കി​ലും സ​മ​യം കി​ട്ടു​മ്പ​ള്‍ എ​നി​ക്കൊ​രു സൂ​ച​ന ത​ര​ണം.

ദ​യ​വാ​യി... എ​ന്‍റെ  സ്വ​പ്ന്തി​ലെ​ങ്കി​ലും ഒ​രി​ക്ക​ല്‍ വ​ര​ണം. എ​ന്നി​ട്ട് എ​ന്നെ നോ​ക്കി പു​ഞ്ചി​രി​ച്ചു​കൊ​ണ്ട് പ​റ​യ​ണം: വ​രു​ണ്‍, ഞാ​ന്‍ കേ​ട്ടു. നീ ​പ​റ​ഞ്ഞ​തെ​ല്ലാം ഞാ​ന്‍ കേ​ട്ടു. നീ ​ഇ​പ്പോ​ഴും പ​റ​യു​ന്ന​തെ​ല്ലാം ഞാ​ന്‍ കേ​ള്‍​ക്കു​ന്നു​ണ്ട്. വി​ഷ​മി​ക്കേ​ണ്ട, ഞാ​ന്‍ നി​ന്‍റെ  കൂ​ടെ​യു​ണ്ട്. എ​പ്പോ​ഴും നി​ന്‍റെ  കൂ​ടെ​ത്ത​ന്നെ​യു​ണ്ട്. ഇ​തൊ​ന്നു പ​റ​യാ​ന്‍ വേ​ണ്ടി മാ​ത്രം തി​രി​ച്ചു വ​രൂ... ദ​യ​വാ​യി. വ​രു​മോ നീ ​ഞാ​ന്‍ കാ​ത്തി​രി​ക്കു​ക​യാ​ണ്... ഞാ​ന്‍ കാ​ത്തി​രി​ക്കു​ക​യാ​ണ്. ദ​യ​വാ​യി തി​രി​കെ വ​രൂ  നി​ന​ക്ക് ഞാ​ന്‍ ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ള്‍ ന​ല്‍​കാ​നു​ണ്ട്, അ​ത് നി​ന​ക്ക​റി​യാ​മ​ല്ലോ .....’ ഒ​രു​മി​ച്ചു​ള്ള ജീ​വി​തം തു​ട​ങ്ങി മൂ​ന്നു​വ​ര്‍​ഷം ആ​കു​മ്പോ​ഴേ ജീ​വി​ത​സ​ഖി​യെ ന​ഷ്ട​മാ​യ ഒ​രു യു​വാ​വി​ന്‍റെ  നീ​റു​ന്ന വേ​ദ​ന​യും ഓ​ര്‍​മ​ക​ളു​മാ​ണ് ഈ ​കു​റി​പ്പി​ലു​ള്ള​ത്. ക​ഴി​ഞ്ഞ  നാ​ലി​ന് രാ​വി​ലെ 8.20ന് ​കാ​ക്ക​നാ​ട് ഇ​ന്‍​ഫോ​പാ​ര്‍​ക്കി​ന് സ​മീ​പം അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ സ്വ​കാ​ര്യ ബ​സി​ടി​ച്ച് മ​രി​ച്ചഇ​ന്‍​ഫോ​പാ​ര്‍​ക്ക് ഇ​വൈ ക​മ്പ​നി ജീ​വ​ന​ക്കാ​രി​യാ​യ തൃ​ശൂ​ര്‍ തോ​ളൂ​ര്‍ കാ​യ​മ്പി​ള്ളി സ്വ​ദേ​ശി അ​ക്ഷ​ര(29)​യു​ടെ ഭ​ര്‍​ത്താ​വ്  വ​രു​ണ്‍ സു​നി​ല്‍, ഭാ​ര്യ​യു​ടെ മ​ര​ണ​ശേ​ഷം  ഫേ​സ്ബു​ക്കി​ല്‍ പ​ങ്കു​വ​ച്ച​താ​ണി​ത്. ബ​സ് ഡ്രൈ​വ​റു​ടെ ഒ​രു നി​മി​ഷ​ത്തെ അ​ശ്ര​ദ്ധ​യി​ൽ പൊ​ലി​ഞ്ഞ​ത് ഒ​രു കു​ടും​ബ​ത്തി​ന്‍റെ സ്വ​പ്ന​ങ്ങ​ളാ​യി​രു​ന്നു, പ്ര​തീ​ക്ഷ​ക​ളാ​യി​രു​ന്നു.

ഇ​നി​യും എ​ത്ര​യോ കാ​ലം ഒ​രു​മി​ച്ചു ജീ​വി​ക്കേ​ണ്ട​വ​ർ....   സ​മീ​പ​ത്തെ ജിം​നേ​ഷ്യ​ത്തി​ല്‍ വ്യാ​യാ​മം ക​ഴി​ഞ്ഞ് റോ​ഡി​ന്‍റെ അ​രു​കി​ലൂ​ടെ   ന​ട​ന്നു​വ​രു​മ്പോ​ഴാ​ണ് ഇ​ന്‍​ഫോ​പാ​ര്‍​ക്കി​ല്‍​നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്ക് അ​മി​ത​വേ​ഗ​ത്തി​ല്‍ പോ​കു​ക​യാ​യി​രു​ന്ന മ​ല​യി​ല്‍ എ​ന്ന സ്വ​കാ​ര്യ ബ​സ് അ​ക്ഷ​ര​യു​ടെ ദേ​ഹ​ത്തേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ​ത്. ബ​സി​ന്‍റെ  ച​ക്ര​ങ്ങ​ള്‍​ക്കി​ട​യി​ല്‍​പ്പെ​ട്ട് ഗു​രു​ത​ര പ​രി​ക്കേ​റ്റ യു​വ​തി​യെ യാ​ത്ര​ക്കാ​രും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും പി​ന്നീ​ട് മ​രി​ച്ചു. അ​പ​ക​ടം ന​ട​ന്ന കാ​ക്ക​നാ​ട് ഇ​ന്‍​ഫോ​പാ​ര്‍​ക്ക് റോ​ഡി​ല്‍ കു​ഴി​ക്കാ​ട്ടു​മൂ​ല പ​ള്ളി​ക്ക് തൊ​ട്ടു​മു​മ്പു​ള്ള ബ​സ് സ്‌​റ്റോ​പ്പി​ന​ടു​ത്തു​വ​ച്ച് സ​മ​യം പാ​ലി​ക്കാ​നാ​യി ബ​സ് അ​മി​ത​വേ​ഗ​ത​യെ​ടു​ത്ത​താ​ണ് യു​വ​തി​യു​ടെ മ​ര​ണ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ഡ്രൈ​വ​ര്‍​ക്കെ​തി​രേ ഏ​ഴ് കേ​സു​ക​ള്‍സം​ഭ​വ​ത്തി​ല്‍ മ​ന​പൂ​ര്‍​മാ​യ ന​ര​ഹ​ത്യ ചു​മ​ത്തി മ​ല​യി​ൽ എ​ന്ന ബ​സി​ന്‍റെ ഡ്രൈ​വ​ർ തോ​പ്പും​പ​ടി സ്വ​ദേ​ശി സി.​കെ. ബി​നോ​യി(43)​യെ ഇ​ന്‍​ഫോ​പാ​ര്‍​ക്ക് പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. നി​ല​വി​ല്‍ ഇ​യാ​ള്‍ കാ​ക്ക​നാ​ട് ജി​ല്ലാ ജ​യി​ലി​ലാ​ണ്.    തോ​പ്പും​പ​ടി പൊ​ലി​സ് സ്‌​റ്റേ​ഷ​നി​ല്‍ ര​ണ്ടു ല​ഹ​രി​മ​രു​ന്ന് കേ​സു​ക​ളി​ലും ര​ണ്ട്  അ​ടി​പി​ടി​ക്കേ​സു​ക​ളി​ലും പാ​ലാ​രി​വ​ട്ടം പൊ​ലി​സ് സ്‌​റ്റേ​ഷ​നി​ല്‍ ല​ഹ​രി​മ​രു​ന്ന് കേ​സി​ലും വാ​ഹാ​പ​ക​ട കേ​സി​ലും പ്ര​തി​യാ​യി​ട്ടു​ള്ള ആ​ളാ​ണ് ബി​നോ​യ്. ഇ​യാ​ള്‍​ക്കെ​തി​രേ കാ​പ്പ ഉ​ള്‍​പ്പെ​ടെ​യു​ള്ള ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലു​ള്ള പൊ​ലി​സ്. 

‘മ​ല​യി​ല്‍’ബ​സി​നെ​തി​രേ​യു​ള്ള​ത് 154 കേ​സു​ക​ള്‍‘മ​ല​യി​ല്‍’ എ​ന്ന ബ​സി​നെ​തി​രേ 154 കേ​സു​ക​ളാ​ണ് നി​ല​വി​ലു​ള്ള​ത്. 2022 മു​ത​ലു​ള്ള നാ​ലു​വ​ര്‍​ഷ​ത്തെ കേ​സു​ക​ളാ​ണി​ത്. പി​ഴ​യ​ട​ച്ച​ത് ചു​രു​ക്കം കേ​സു​ക​ളി​ല്‍ മാ​ത്ര​മാ​ണെ​ന്നാ​ണ് ല​ഭ്യ​മാ​കു​ന്ന വി​വ​രം. അ​മി​ത​വേ​ഗം, സി​ഗ്‌​ന​ല്‍ തെ​റ്റി​ക്ക​ല്‍, ഡോ​ര്‍ തു​റ​ന്നി​ട്ടു​ള്ള യാ​ത്ര, അ​ല​ക്ഷ്യ​മാ​യ പാ​ര്‍​ക്കിം​ഗ് തു​ട​ങ്ങി ബ​സി​ന്‍റെ  പേ​രി​ല്‍ വ്യാ​പ​ക നി​യ​മ​ലം​ഘ​ന​ങ്ങ​ളാ​ണു​ള്ള​ത്. ഇ​ത്ര​യ​ധി​കം  നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടും ഈ ​ബ​സ് റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ അ​ധി​കൃ​ത​ർ ത​ന്നെ​യാ​ണ് യു​വ​തി​യു​ടെ മ​ര​ണ​ത്തി​നും ഉ​ത്ത​ര​വാ​ദി.           

(തു​ട​രൂ)

Tags : blood on these roads Nattuvishesham DistrictNews

Recent News

Corehub Up