മുഖ്യമന്ത്രി വി.ഡി. സതീശൻ ചോറ്റാനിക്കര ദേവി ക്ഷേത്രത്തിൽ തുലാഭാരം നടത്തിയപ്പോൾ.
കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശൻ ചോറ്റാനിക്കര ദേവി ക്ഷേത്രത്തിൽ തുലാഭാരം നടത്തി.
മുഖ്യമന്ത്രിയുടെ സുഹൃത്തും ചോറ്റാനിക്കര മുൻ പഞ്ചായത്തംഗവുമായിരുന്ന കൊച്ചനിയന്റെ വഴിപാടായിട്ടായിരുന്നു തുലാഭാരം. 81കിലോ ശർക്കര തുലാഭാരത്തിനായി വേണ്ടിവന്നു.
പുത്തൻകുരിശിൽ യാക്കോബായ സഭയുടെ മൂറോൻ കൂദാശ ചടങ്ങിൽ പങ്കെടുത്ത ശേഷം തിരികെ മടങ്ങുന്പോഴാണ് മുഖ്യമന്ത്രി ക്ഷേത്രത്തിൽ തുലാഭാരത്തിനായി എത്തിയത്.
Tags : Thulabharam for the Chief Minister Nattuvishesham DistrictNews