x
ad
Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

താ​മ​സ​ക്കാ​രെ മാ​റ്റു​ന്ന​തി​ൽ വീ​ണ്ടും റി​പ്പോ​ർ​ട്ട് തേ​ടി

വെബ്ഡെസ്ക്
Published: November 14, 2026 05:06 AM IST | Updated: November 14, 2026 05:06 AM IST

മ​ട്ടാ​ഞ്ചേ​രി: മു​ണ്ടം​വേ​ലി പി ​ആ​ൻ​ഡ് ടി ​അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ നി​ല​വി​ലെ താ​മ​സ​ക്കാ​രെ അ​വി​ടെ​നി​ന്ന് മാ​റ്റി താ​മ​സി​പ്പി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ ര​ണ്ടാ​ഴ്ചയ്​ക്ക​കം റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ ക​ഴി​ഞ്ഞ ദി​വ​സം ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ മ​ന്ത്രി കെ.​എം. ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ തീ​രു​മാ​നം. താ​മ​സ​ക്കാ​രെ മാ​റ്റി താ​മ​സി​പ്പി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഓ​ഗ​സ്റ്റി​ല്‍ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​ക്ക് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​രു​ന്നു​വെ​ങ്കി​ലും മൂ​ന്ന് മാ​സ​മാ​യി​ട്ടും റി​പ്പോ​ര്‍​ട്ടി​ല്‍ തു​ട​ര്‍ ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ല. ഇ​പ്പോ​ഴാ​ണ് ഇ​ക്കാ​ര്യ​ത്തി​ല്‍ ഒ​രു മ​ന്ത്രി ത​ല യോ​ഗം ചേ​രു​ന്ന​ത്. ഈ ​യോ​ഗ​ത്തി​ലും മാ​റ്റി താ​മ​സി​പ്പി​ക്ക​ല്‍ സം​ബ​ന്ധി​ച്ച് ര​ണ്ടാ​ഴ്ച​ക്ക​കം റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​നു​ള്ള തീ​രു​മാ​ന​മാ​ണു​ണ്ടാ​യി​ട്ടു​ള്ള​ത്. എ​ന്നാ​ൽ സ​മ​രം 113 ദി​വ​സം പി​ന്നി​ടു​മ്പോ​ഴും താ​മ​സ​ക്കാ​രെ എ​ങ്ങോ​ട്ട് മാ​റ്റ​ണ​മെ​ന്നും എ​ങ്ങ​നെ മാ​റ്റ​ണ​മെ​ന്നു​മു​ള്ള കാ​ര്യ​ത്തി​ല്‍ അ​ധി​കൃ​ത​ര്‍​ക്ക് തീ​രു​മാ​ന​ത്തി​ലെ​ത്താ​ന്‍ ഇ​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല.

വ​ർ​ഷ​ങ്ങ​ളാ​യി ദു​രി​ത​ജീ​വി​തം ന​യി​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് സു​ര​ക്ഷി​ത​മാ​യ മ​റ്റൊ​രു താ​മ​സ​സൗ​ക​ര്യം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന സ​മ​ര​ക്കാ​രു​ടെ പ്ര​ധാ​ന ആ​വ​ശ്യ​ത്തി​ന് അ​നു​കൂ​ല​മാ​യ തീ​രു​മാ​ന​മാ​ണ് ച​ർ​ച്ച​യി​ലു​ണ്ടാ​യ​തെ​ങ്കി​ലും തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ നീ​ണ്ടു പോ​കു​ക​യാ​ണ്. മ​ന്ത്രി കെ.​എം. ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന ച​ർ​ച്ച​യി​ൽ ജി​ല്ലാ ക​ള​ക്ട​ർ ജി. ​പ്രി​യ​ങ്ക, കൊ​ച്ചി കോ​ർ​പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി, ജി​സി​ഡി​എ സെ​ക്ര​ട്ട​റി, സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നീ​യ​ർ​മാ​ർ, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പി​ലെ എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ, വി​വി​ധ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജു​ക​ളി​ലെ പ്ര​ഫ​സ​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

നി​ല​വി​ലെ കെ​ട്ടി​ട​ത്തി​ന്‍റെ അ​വ​സ്ഥ ത​ദ്ദേ​ശ വ​കു​പ്പ് എ​ൻ​ജി​നീ​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കാ​നും ജി​ല്ലാ ക​ള​ക്ട​റു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കെ​ട്ടി​ടം ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ഓ​ഫി​സ് ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കു​മോ​യെ​ന്ന് പ​രി​ശോ​ധി​ക്കാ​നും ധാ​ര​ണ​യാ​യ​താ​യാ​ണ് വി​വ​രം.

മാ​റ്റി​പ്പാ​ർ​പ്പി​ക്ക​ൽ തീ​രു​മാ​നം സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ്പി​ലാ​ക്കു​ക​യും കു​ടും​ബ​ങ്ങ​ൾ​ക്ക് മാ​ന്യ​വും സു​ര​ക്ഷി​ത​വു​മാ​യ പു​ന​ര​ധി​വാ​സം ഉ​റ​പ്പാ​ക്കു​ക​യും വേ​ണ​മെ​ന്ന നി​ല​പാ​ടി​ലാ​ണ് സ​മ​ര​സ​മി​തി. ച​ർ​ച്ച​യി​ൽ ഉ​ണ്ടാ​യ തീ​രു​മാ​ന​ങ്ങ​ൾ യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തു​വ​രെ തു​ട​ർ​ന​ട​പ​ടി​ക​ൾ നി​രീ​ക്ഷി​ക്കു​മെ​ന്നും വാ​ഗ്ദാ​ന​ങ്ങ​ള​ല്ല ന​ട​പ​ടി​ക​ളാ​ണ് വേ​ണ്ട​തെ​ന്നും സ​മ​ര​സ​മി​തി പ്ര​സി​ഡ​ന്‍റ് അ​ഭി​ലാ​ഷ്. പി ​പ​ര​മേ​ശ്വ​ര​ൻ വ്യ​ക്ത​മാ​ക്കി.

Tags : Report sought again Nattuvishesham DistrictNews

Recent News

Corehub Up