പിറവത്ത് ടോറസ് ലോറിക്ക് തീപിടിച്ചപ്പോൾ.
പിറവം: പിറവത്ത് തിരക്കേറിയ റോഡിൽ ടോറസ് ലോറിയുടെ കാബിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. ചാപ്പൽ പള്ളിക്ക് സമീപം ഇന്നലെ രാവിലെ 10.40 ഓടെ കോതമംഗലത്തുനിന്നു ചേർത്തലയിലേക്ക് മണ്ണുമായി പോയ ടോറസ് ലോറിയുടെ കാബിനാണ് തീപിടിച്ചത്. പിറവത്തെ അഗ്നിരക്ഷാനിലയത്തിൽനിന്ന് സ്റ്റേഷൻ ഓഫിസർ എ.കെ. പ്രഫുൽ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ എസ്. വിനു എന്നിവരുടെ നേതൃത്വത്തിൽ സേനാംഗങ്ങളെത്തി തീയണച്ചു.
ഉദ്ദേശം ഒന്നരലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് വിലയിരുത്തൽ. ഇലക്ട്രിക് ഷോട്ട് സർക്യൂട്ടാണ് തീപിടുത്തത്തിനു കാരണമായതെന്ന് കരുതുന്നു.
കാബിനടിയിൽനിന്ന് പുകയുയരുന്നതുകണ്ട ഡ്രൈവർ വാഹനം ഒതുക്കിനിർത്തിയതിനാൽ വൻ ദുരന്തം ഒഴിവായി. ചേർത്തല മായിത്തറ ബ്ലൂ ബേ അസോസിയേറ്റ്സിന്റെ ഉടമസ്ഥതയിലുള്ളതാണ് ലോറി. മുഹമ്മ സ്വദേശിയായ ജിഷ്ണുവാണ് വാഹനം ഓടിച്ചിരുന്നത്. ഡ്രൈവർക്ക് പരിക്കൊന്നുമില്ല.
Tags : Taurus lorry catches fire Nattuvishesham DistrictNews