പറവൂർ കൊറ്റിച്ചിറപ്പാലത്തിന്റെ അപ്രോച്ച് റോഡ് തകർന്ന് കുണ്ടും കുഴിയുമായ നിലയിൽ.
പറവൂർ: പറവൂർ നഗരസഭ ആറാം വാർഡിനേയും ചിറ്റാറ്റുകര പഞ്ചായത്ത് 11ാം വാർഡിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന കൊറ്റിച്ചിറപ്പാലത്തിന്റെ അപ്രോച്ച് റോഡ് തകർന്ന് ശോച്യാവസ്ഥയിൽ. ഒരു വർഷത്തിലേറെയായി റോഡ് കുണ്ടും കുഴിയുമായി കിടക്കാൻ തുടങ്ങിയിട്ട്. ഇതുമൂലം യാത്രക്കാർ ദുരിതത്തിലാണ്.
ഇരുചക്രവാഹന യാത്രികരും സൈക്കിൾ യാത്രക്കാരും കുഴിയിൽ വീണ് അപകടങ്ങൾ പതിവാണ്.
ഈ പ്രദേശത്തേക്ക് ഓട്ടോറിക്ഷകൾ പോലും വരാൻ മടിക്കുന്ന സ്ഥിതിയാണ്. ചിറ്റാറ്റുകര, ചേന്ദമംഗലം പഞ്ചായത്ത് നിവാസികൾക്ക് ചേന്ദമംഗലം കവലയിലെ കുരുക്കിൽപ്പെടാതെ നഗരത്തിലെത്താനുള്ള എളുപ്പ വഴിയാണിത്.
റോഡ് അറ്റകുറ്റപ്പണി നടത്താത്ത അധികാരികളുടെ നിലപാടിൽ പ്രതിഷേധം ശക്തമാണ്. അവഗണനയ്ക്കെതിരെ ജനകീയ പൗരസമിതി രൂപീകരിച്ച് പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാർ.
Tags : The approach road to the Kottichira Bridge in Paravur has collapsed. Nattuvishesham DistrictNews