Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : The Approach Road To The Kottichira Bridge In Paravur Has Collapsed.

Ernakulam

നിറയെ കു​ണ്ടും കു​ഴി​യും; യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ൽ

പ​റ​വൂ​ർ: പ​റ​വൂ​ർ ന​ഗ​ര​സ​ഭ ആ​റാം വാ​ർ​ഡി​നേ​യും ചി​റ്റാ​റ്റു​ക​ര പ​ഞ്ചാ​യ​ത്ത് 11ാം വാ​ർ​ഡി​നേ​യും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന കൊ​റ്റി​ച്ചി​റ​പ്പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡ് ത​ക​ർ​ന്ന് ശോ​ച്യാ​വ​സ്ഥ​യി​ൽ. ഒ​രു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി റോ​ഡ് കു​ണ്ടും കു​ഴി​യു​മാ​യി കി​ട​ക്കാൻ തുടങ്ങിയിട്ട്. ഇതുമൂലം യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ലാ​ണ്.

ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്രി​ക​രും സൈ​ക്കി​ൾ യാ​ത്ര​ക്കാ​രും കു​ഴി​യി​ൽ വീ​ണ് അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​ണ്.

ഈ ​പ്ര​ദേ​ശ​ത്തേ​ക്ക് ഓ​ട്ടോ​റി​ക്ഷ​ക​ൾ പോ​ലും വ​രാ​ൻ മ​ടി​ക്കു​ന്ന സ്ഥി​തി​യാ​ണ്. ചി​റ്റാ​റ്റു​ക​ര, ചേ​ന്ദ​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് നി​വാ​സി​ക​ൾ​ക്ക് ചേ​ന്ദ​മം​ഗ​ലം ക​വ​ല​യി​ലെ കു​രു​ക്കി​ൽ​പ്പെ​ടാ​തെ ന​ഗ​ര​ത്തി​ലെ​ത്താ​നു​ള്ള എ​ളു​പ്പ വ​ഴി​യാ​ണി​ത്.

റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ത്ത അ​ധി​കാ​രി​ക​ളു​ടെ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്. അ​വ​ഗ​ണ​ന​യ്ക്കെ​തി​രെ ജ​ന​കീ​യ പൗ​ര​സ​മി​തി രൂ​പീ​ക​രി​ച്ച് പ്ര​ക്ഷോ​ഭ​ത്തി​നൊ​രു​ങ്ങു​ക​യാ​ണ് നാ​ട്ടു​കാ​ർ.

 

 

Latest News

Corehub Up