x
ad
Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബൈ​ക്കും ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ച് വി​ദ്യാ​ർ​ഥി​നി​ക്ക് ദാ​രു​ണാ​ന്ത്യം

വെബ്ഡെസ്ക്
Published: November 14, 2026 05:11 AM IST | Updated: November 14, 2026 05:11 AM IST

റി​യ റോ​യ്

പെ​രു​മ്പാ​വൂ​ർ: സു​ഹൃ​ത്തി​നൊ​പ്പം ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ച കോ​ള​ജ് വി​ദ്യാ​ർ​ഥി​നി വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. വൈ​ക്കം പാ​റ​യ്ക്ക​ൽ ആ​നി​ക്കാ​ട് റോ​യി​യു​ടെ മ​ക​ൾ റി​യ റോ​യ്(18) ആ​ണ് മ​രി​ച്ച​ത്. ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന സു​ഹൃ​ത്ത് രാ​യ​മം​ഗ​ലം പ്ലാ​പ്പ​റ​മ്പി​ൽ അ​ല​ൻ ജോ​ർ​ജ് റോ​യി​യെ(18) പ​രി​ക്കു​ക​ളോ​ടെ കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ മി​ഷ​ൻ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​രു​വ​രും വേ​ങ്ങൂ​ർ രാ​ജ​ഗി​രി വി​ശ്വ​ജ്യോ​തി കോ​ള​ജ് ഓ​ഫ് ആ​ർ​ട്‌​സ് ആ​ൻ​ഡ് അ​പ്ലൈ​ഡ് സ​യ​ൻ​സ​സി​ലെ ഒ​ന്നാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ളാ​ണ്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 1.30ന് ​കു​റു​പ്പം​പ​ടി - കു​റി​ച്ചി​ല​ക്കോ​ട് റോ​ഡി​ൽ കു​റു​പ്പം​പ​ടി ഡേ​വി​ഡ് ലാ​ഡ് ഹോ​ട്ട​ലി​ന് സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. കോ​ട​നാ​ട് ഭാ​ഗ​ത്തു​നി​ന്ന് വ​രി​ക​യാ​യി​രു​ന്നു ബൈ​ക്കും ഓ​ട്ടോ​റി​ക്ഷ​യും. മു​ന്നി​ലാ​യി സ​ഞ്ച​രി​ച്ച ഓ​ട്ടോ​റി​ക്ഷ വ​ല​തു​വ​ശ​ത്തെ ഇ​ട​റോ​ഡി​ലേ​ക്കു തി​രി​ഞ്ഞ​പ്പോ​ൾ പി​റ​കെ​യെ​ത്തി​യ ബൈ​ക്ക് ഓ​ട്ടോ​റി​ക്ഷ​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ റി​യ​യും അ​ല​നും റോ​ഡി​ൽ ത​ല​യി​ടി​ച്ചു വീ​ണു. ഉ​ട​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും റി​യ​യു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. റി​യ റോ​യ് കോ​ള​ജി​ലെ അ​റി​പ്പെ​ടു​ന്ന ഗാ​യി​ക​യാ​യി​രു​ന്നു. മാ​താ​വ്: മ​റീ​ന ജോ​സ്.

Tags : bike and an auto-rickshaw accident Nattuvishesham DistrictNews

Recent News

Corehub Up