x
ad
Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊ​ടി​മ​ത്സ്യ​ങ്ങ​ളു​മാ​യി മു​ന​മ്പ​ത്ത് മൂ​ന്നു ബോ​ട്ടു​ക​ൾ പി​ടി​യി​ൽ

വെബ്ഡെസ്ക്
Published: November 14, 2026 05:02 AM IST | Updated: November 14, 2026 05:02 AM IST

പ​റ​വൂ​ർ മ​ത്സ്യഭ​വ​ൻ ഫി​ഷ​റീ​സ് ഓ​ഫി​സ​ർ ത​സ്‌​ലീ​മ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഫി​ഷ​റീ​സ് ടാ​സ്ക് ഫോ​ഴ്സ് ടീം ​പി​ടി​കൂ​ടി​യ ബോ​ട്ടു​ക​ളു​മാ​യി.

വൈ​പ്പി​ൻ: ക​ട​ലി​ൽ നി​ന്നും നി​യ​മ​വി​രു​ദ്ധ​മാ​യി മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ പി​ടി​കൂ​ടി മു​ന​മ്പം ഹാ​ർ​ബ​റി​ൽ എ​ത്തി​യ മൂ​ന്നു മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ൾ ഫി​ഷ​റീ​സ് ടാ​സ്ക് ഫോ​ഴ്സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മു​ന​മ്പം കേ​ന്ദ്രീ​ക​രി​ച്ച് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​വ​രു​ന്ന ദ​യാ​മാ​താ, മൈ​റ്റി ഗോ​ഡ്, അ​റ്റ്ല​സ് എ​ന്നീ മൂ​ന്നു ബോ​ട്ടു​ക​ളാ​ണ് പി​ടി​യി​ലാ​യ​ത്. ഓ​പ്പ​റേ​ഷ​ൻ പൈ​ത​ലി​ന്‍റെ ഭാ​ഗ​മാ​യി ചെ​റു മ​ത്സ്യ​ങ്ങ​ളെ പി​ടി​കൂ​ടു​ന്ന​ത് ത​ട​യാ​ൻ ഫി​ഷ​റീ​സ് വ​കു​പ്പ് ന​ട​പ്പി​ലാ​ക്കി​വ​രു​ന്ന ഓ​പ്പ​റേ​ഷ​ൻ പൈ​ത​ലി​നാ​യി രൂ​പീ​ക​രി​ച്ചി​ട്ടു​ള്ള ഷാ​ഡോ ഇ​ന്‍റ​ലി​ജ​ൻ​സി​ൽ നി​ന്ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് സ്പെ​ഷ്യ​ൽ ടാ​സ്ക് ഫോ​ഴ്സ് തു​ട​ർ​ച്ച​യാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ബോ​ട്ടു​ക​ൾ കു​ടു​ങ്ങി​യ​ത്.

10 ട​ണ്ണി​ൽ അ​ധി​കം ചെ​റു​മ​ത്സ്യ​ങ്ങ​ളാ​ണ് ബോ​ട്ടു​ക​ളി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​വ ന​ശി​പ്പി​ക്കു​ക​യും ഉ​പ​യോ​ഗ്യ​മാ​യ മ​ത്സ്യ​ങ്ങ​ൾ ലേ​ലം ചെ​യ്തു പ​ണം സ​ർ​ക്കാ​രി​ലേ​ക്ക് അ​ട​യ്ക്കു​ക​യും ചെ​യ്തു. കൂ​ടാ​തെ ഓ​രോ ബോ​ട്ടി​നും 2.5 ല​ക്ഷം രൂ​പ വീ​തം പി​ഴ ചു​മ​ത്തി. വൈ​പ്പി​ൻ ഫി​ഷ​റീ​സ് സ്റ്റേ​ഷ​നി​ൽ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ജി​ബി​ന, കൊ​ടു​ങ്ങ​ല്ലൂ​ർ ഫി​ഷ​റീ​സ് അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഡ​യ​റ​ക്ട​ർ ഗ്രേ​സി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. ഫി​ഷ​റീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ പി.​പി. സി​ന്ധു, ത​സ്‌​ലീ​മ, ഷി​ജു, വി​ബി​ൻ, സീ ​റെ​സ്ക്യൂ സ്ക്വാ​ഡി​ലെ സി​ബി​ൻ ജോ​സ​ഫ്, ഷി​യാ​ദ് എ​ന്നി​വ​രും പ​രി​ശോ​ധ​ന സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

പൈ​ത​ൽ പേ​ടി​യി​ൽ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ൾ മു​ന​മ്പം വി​ടു​ന്നു

ചെ​റാ​യി: ചെ​റു മ​ത്സ്യ​ങ്ങ​ളെ പി​ടി​കൂ​ടു​ന്ന​തി​നെ​തി​രെ ഫി​ഷ​റീ​സ് അ​ധി​കൃ​ത​ർ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു തു​ട​ങ്ങി​യ​തോ​ടെ പ​ല മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളും മു​ന​മ്പം ഹാ​ർ​ബ​റി​ൽ അ​ടു​ക്കാ​തെ ഇ​ത​ര ജി​ല്ല​ക​ളി​ലേ​ക്ക് പ​ലാ​യ​നം ചെ​യ്തു തു​ട​ങ്ങി. പൊ​ടി​മ​ത്സ്യം പി​ടി​ക്കു​ന്ന​തി​നെ​തി​രെ എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ ഒ​ഴി​കെ​യു​ള്ള​യി​ട​ങ്ങ​ളി​ൽ ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന​ക​ൾ ക​ർ​ശ​ന​മ​ല്ല. ഇ​തി​നാ​ൽ പി​ടി​കൂ​ടു​ന്ന പൊ​ടി​മ​ത്സ്യ​ങ്ങ​ൾ ഇ​ത​ര ജി​ല്ല​ക​ളി​ലെ ഹാ​ർ​ബ​റു​ക​ളി​ൽ അ​ടു​ത്ത് വി​ൽ​ക്കാ​ൻ ക​ഴി​യും. ഇ​തൊ​ക്കെ​യാ​ണ് ബോ​ട്ടു​ക​ൾ മു​ന​മ്പ​ത്ത് അ​ടു​ക്കാ​തെ മ​റ്റു ജി​ല്ല​ക​ളി​ലേ​ക്ക് പോ​കു​ന്ന​തെ​ന്നാ​ണ് മ​ത്സ്യ​മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​യു​ന്ന​ത്. ഇ​താ​ക​ട്ടെ മു​ന​മ്പം മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യി​ലും അ​നു​ബ​ന്ധ മേ​ഖ​ല​യി​ലും ആ​ശ​ങ്ക ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്.

Tags : Three boats seized at Munambam Nattuvishesham DistrictNews

Recent News

Corehub Up