x
ad
Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​മ​രം ഫ​ലം ക​ണ്ടു അ​ഞ്ച് വ​നി​താ ക്ലാ​ർ​ക്ക് കം ​ടൈ​പ്പി​സ്റ്റു​മാ​ർ​ക്ക് പു​ന​ർ​നി​യ​മ​നം

വെബ്ഡെസ്ക്
Published: November 14, 2026 03:47 AM IST | Updated: November 14, 2026 03:47 AM IST

പ്രതീകാത്മക ചിത്രം

കോ​ഴി​ക്കോ​ട്:​ കോ​ഴി​ക്കോ​ട് ജി​ല്ലാ റ​വ​ന്യൂ വി​ഭാ​ഗ​ത്തി​ൽ ജോ​ലി​യി​ൽ നി​ന്നു പു​റ​ത്താ​യ അ​ഞ്ച് വ​നി​താ ക്ലാ​ർ​ക്ക് കം ​ടൈ​പ്പി​സ്റ്റു​മാ​ർ​ക്ക് 25 ദി​വ​സ​ത്തി​നു ശേ​ഷം സ​ർ​ക്കാ​ർ ജോ​ലി​യി​ൽ പു​ന​പ്ര​വേ​ശ​നം ന​ൽ​കി.ക​ഴി​ഞ്ഞ മാ​സം 18ന് ​ജോ​ലി ന​ഷ്ട്പ്പെ​ട്ട എ​സി.​അ​മൃ​ത കെ ​സ്‌​മി​ത, എം.​കെ ഷി​ങ്കി, വി.​ആ​രി​ഫ, പി.​ആ​ർ, അ​ഖി​ന എ​ന്നി​വ​രാ​ണ് ക​ഴി​ഞ്ഞ ദി​വ​സം എ​ഡി​എം മു​ൻ​പാ​കെ എ​ത്തി ജോ​ലി​യി​ൽ തി​രി​കെ പ്ര​വേ​ശി​ച്ച​ത്.​ക്ലാ​ർ​ക്ക് കം ​ടൈ​പ്പി​സ്റ്റു​മാ​രാ​യ അ​ഞ്ചു പേ​രി​ൽ മൂ​ന്ന് പേ​ർ​ക്ക് ക​ള​ക്‌​ട്രേ​റ്റി​ലും ര​ണ്ട് പേ​ർ​ക്ക് കൊ​യി​ലാ​ണ്ടി താ​ലൂ​ക്കി​ലു​മാ​ണ് സൂ​പ്പ​ർ ന്യൂ​മ​റ​റി ത​സ്‌​തി​ക സൃ​ഷ്ടി​ച്ച് വാ​നി​ഷിം​ൾ കാ​റ്റ​ഗ​റി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​യ​മ​നം ന​ൽ​കി​യ​ത്.

ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ച​ട്ട​ലം​ഘ​നം വ​ഴി ഇ​വ​ര്‍​ക്ക് ക്ല​ര്‍​ക്ക് ത​സ്തി​ക​യി​ല്‍ നി​യ​മ​നം ല​ഭി​ച്ചെ​ന്ന ആ​ക്ഷേ​പ​മു​യ​ർ​ന്നി​രു​ന്നു. തു​ട​ർ​ന്ന് ജീ​വ​ന​ക്കാ​രെ കേ​ര​ള അ​ഡ്‌​മി​നി​സ്ട്രേ​റ്റീ​വ് ട്രൈ​ബ്യൂ​ണ​ൽ ഉ​ത്ത​ര​വി​നെ തു​ട​ർ​ന്ന് ക്ലാ​ർ​ക്ക് കം ​ടൈ​പ്പി​സ്റ്റാ​യി ത​രം​താ ഴ്ത്തി.​എ​ന്നാ​ൽ ഒ​ഴി​വി​ല്ലാ​താ​യ​തോ​ടെ ജോ​ലി​യി​ൽ നി​ന്നു പി​രി​ച്ചു​വി​ടേ​ണ്ടി വ​ന്നു. തു​ട​ർ​ന്ന് ഇ​വ​ർ ക​ള​ക്ട​റേ​റ്റി​ൽ രാ​പ​ക​ൽ കു​ത്തി​യി​രി​പ്പു സ​മ​രം ന​ട​ത്തി പി​രി​ച്ചു​വി​ട​പ്പെ​വ​രു​ടെ ആ​വ​ശ്യം അ​നു​ഭാ​വ​പൂ​ർ​വം പ​രി​ഗ​ണി​ക്കു​മെ​ന്ന മ​ന്ത്രി അ​നി​ൽ​കു​മാ​റി​ന്‍റെ ഉ​റ​പ്പി​നെ തു​ട​ർ​ന്ന് അ​ഡീ​ഷ​ന​ൽ ഡി​സ്ട്രി​ക്ട് മ​ജി​സ്ട്രേ​ട്ട് (എ​ഡി​എം) കെ.​ഷ​റീ​ന മു​ൻ​പാ​കെ ച​ർ​ച്ച ന​ട​ത്തി സ​മ​രം അ​വ​സാ​നി പ്പി​ക്കു​ക​യാ​യി​രു​ന്നു.
axx

Tags : Reinstatement job NattuVishesham DistrictNews Udfgovernment

Recent News

Corehub Up