കിറ്റ് വിതരണം ഫൈസൽ ബാബു എംഎൽഎ നിർവഹിക്കുന്നു.
കോഴിക്കോട്: മീഞ്ചന്ത അഗ്നിരക്ഷാനിലയത്തിനു കീഴിൽ സിവിൽ ഡിഫൻസ് പരിശീലന കോഴ്സ് വിജയകരമായി പൂർത്തിയാക്കിയ 40 വോളണ്ടിയർമാർക്ക് കിറ്റ് വിതരണം ചെയ്തു.ചടങ്ങിന്റെ ഉദ്ഘാടനം ഫൈസൽ ബാബു എംഎൽഎ നിർവഹിച്ചു. ദുരന്തനിവാരണ പ്രവർത്തനങ്ങളിലും അടിയന്തര സാഹചര്യങ്ങളിലും പൊതുജനങ്ങൾക്ക് സഹായമെത്തിക്കുന്നതിൽ സിവിൽ ഡിഫൻസ് വോളണ്ടിയർമാരുടെ പങ്ക് നിർണായകമാണ്.
പരിശീലനം പൂർത്തിയാക്കിയ വോളണ്ടിയർമാർക്ക് ആവശ്യമായ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിലൂടെ അവരുടെ സേവനസന്നദ്ധതയും പ്രവർത്തനക്ഷമതയും കൂടുതൽ ശക്തിപ്പെടുത്താൻ കഴിയുമെന്ന് എംഎല്‍എ അഭിപ്രായപ്പെട്ടു.സ്റ്റേഷൻ ഓഫീസർ പി.കെ. ശരത്കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മീഞ്ചന്ത കൗൺസിലർ അബൂബക്കർ, പന്നിയങ്കര വാർഡ് കൗൺസിലർ നമ്പിടി നാരായണൻ, പ്രേംനാഥ് മംഗലശ്ശേരി, പി.എം.ബിജേഷ് , എ.ലിജു , അമേയ എന്നിവർ പ്രസംഗിച്ചു.
Tags : Civil Defence Force keralapolice NattuVishesham DistrictNews