Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Keralapolice

മി​നി കൂ​പ്പ​ർ അ​പ​ക​ടം; ഡി​വൈ​എ​ഫ്ഐ ആ​ല​പ്പു​ഴ ജി​ല്ലാ സെ​ക്ര​ട്ട​റി​ക്കെ​തി​രെ പ​രാ​തി ന​ൽ​കി എം. ​ലി​ജു

ആ​ല​പ്പു​ഴ: ഡി​വൈ​എ​ഫ്ഐ ആ​ല​പ്പു​ഴ ജി​ല്ലാ സെ​ക്ര​ട്ട​റി​ക്കെ​തി​രെ ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി എ​ക്സൈ​സ് വ​കു​പ്പ് മ​ന്ത്രി എം. ​ലി​ജു. നെ​ടു​മ്പാ​ശേ​രി മി​നി കൂ​പ്പ​ർ അ​പ​ക​ട​ത്തെ തു​ട​ർ​ന്നു​ള്ള കേ​സി​ൽ പ്ര​തി​ക്ക് വേ​ണ്ടി ഇ​ട​പെ​ട്ടെ​ന്ന ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്നാ​ണ് പ​രാ​തി.

മാ​ധ്യ​മ​ങ്ങ​ൾ വ​ഴി വ്യാ​ജ​പ്ര​ചാ​ര​ണം ന​ട​ത്തു​ക​യും അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തു​ക​യും ചെ​യ്ത ഡി​വൈ​എ​ഫ്ഐ ആ​ല​പ്പു​ഴ ജി​ല്ലാ സെ​ക്ര​ട്ട​റി ജെ​യിം​സ് സാ​മു​വ​ലി​നെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്നാ​ണ് മ​ന്ത്രി​യു​ടെ പ​രാ​തി​യി​ലെ ആ​വ​ശ്യം.

സം​സ്ഥാ​ന പൊ​ലി​സ് മേ​ധാ​വി​ക്കാ​ണ് മ​ന്ത്രി പ​രാ​തി ന​ൽ​കി​യ​ത്. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി മോ​ശ​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തു​ക​യും വ്യാ​ജ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ക​യും ചെ​യ്ത ഷ​ബീ​ർ ഇ​ബ്നു സ​ലീം എ​ന്ന​യാ​ൾ​ക്കെ​തി​രെ​യും ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. പ്ര​തി​ക്ക് വേ​ണ്ടി മ​ന്ത്രി ഇ​ട​പെ​ട്ടു​വെ​ന്ന ത​ര​ത്തി​ലാ​യി​രു​ന്നു ഇ​വ​ർ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച​ത്.

Kerala

മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​ക്കി​യ സം​ഭ​വം; അ​ശ്വ​ന്ത് കോ​ക്കി​ന്‍റെ ലൈ​സ​ൻ​സ് കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തെ​ന്ന് ക​ണ്ടെ​ത്ത​ൽ

കോ​ഴി​ക്കോ​ട്: യൂ​ട്യൂ​ബ​ർ അ​ശ്വ​ന്ത് കോ​ക്ക് മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​ക്കി​യ കേ​സി​ൽ ഹാ​ജ​രാ​ക്കി​യ​ത് കാ​ലാ​വ​ധി ക​ഴി​ഞ്ഞ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്. സം​ഭ​വ ദി​വ​സം ലൈ​സ​ൻ​സ് കൈ​യി​ൽ ഇ​ല്ലെ​ന്നാ​യി​രു​ന്നു അ​ശ്വ​ന്ത് ന​ൽ​കി​യ മൊ​ഴി.

തു​ട​ർ​ന്ന് സ​മ​ർ​പ്പി​ച്ച ലൈ​സ​ൻ​സ് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് കാ​ലാ​വ​ധി ക​ഴി​ഞ്ഞ​ത് ക​ണ്ടെ​ത്തു​ന്ന​ത്. 2025 ഫെ​ബ്രു​വ​രി​യി​ലാ​ണ് ലൈ​സ​ൻ​സ് കാ​ലാ​വ​ധി ക​ഴി​ഞ്ഞ​ത്. ലൈ​സ​ൻ​സ് ഇ​ല്ലാ​തെ വാ​ഹ​നം ഓ​ടി​ച്ച​തി​ന് കൂ​ടി അ​ശ്വ​ന്ത് കോ​ക്കി​നെ​തി​രെ കേ​സെ​ടു​ക്കും.

അ​ഞ്ച് വ​ർ​ഷ​ത്തേ​ക്ക് ലൈ​സ​ൻ​സ് പു​തു​ക്കി ന​ൽ​കി​ല്ലെ​ന്ന് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കോ​ഴി​ക്കോ​ട് ന​ട​ക്കാ​വ് വ​ച്ച് അ​ശ്വ​ന്തി​ന്റെ വാ​ഹ​നം കാ​റി​ലും ബൈ​ക്കി​ലും ഇ​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​യ​ത്. ‌‌അ​പ​ക​ടം ന​ട​ന്ന​തോ​ടെ ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രോ​ട് ത​ട്ടി​ക്ക​യ​റു​ന്ന വീ​ഡി​യോ പു​റ​ത്ത് വ​ന്നി​രു​ന്നു.

മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന അ​ശ്വ​ന്തി​നെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ശേ​ഷം പി​ന്നീ​ട് ജാ​മ്യ​ത്തി​ൽ വി​ടു​ക​യാ​യി​രു​ന്നു. അ​ശ്വ​ന്ത് ഓ​ടി​ച്ച വാ​ഹ​ന​ത്തി​ൽ നി​ന്നും മ​ദ്യ​വും എ​യ​ർ ഗ​ണ്ണും ക​ണ്ടെ​ത്തി​യി​രു​ന്നു.

Kerala

അ​ച്ച​ട​ക്ക ലം​ഘ​ന​മെ​ന്ന് റി​പ്പോ​ർ​ട്ട്; സി​ഐ സ​തീ​ഷ് കു​മാ​റി​നും എ​സ്ഐ ഗോ​കു​ലി​നും കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടി​സ്

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്തെ എ​സ്എ​ഫ്ഐ-​പൊ​ലി​സ് പോ​ർ​വി​ളി​ക​ൾ​ക്ക് പി​ന്നാ​ലെ ക​ന്‍റോ​ൺ​മെ​ന്‍റ് സി​ഐ സ​തീ​ഷ് കു​മാ​റി​നും എ​സ്ഐ ജി. ​ഗോ​കു​ലി​നും കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടി​സ് ന​ല്‍​കി സി​റ്റി പൊ​ലി​സ് ക​മ്മി​ഷ​ണ​ർ.

പൊ​ലി​സ് ച​ട്ട​ങ്ങ​ള്‍​ക്ക് വി​രു​ദ്ധ​മാ​യി പ്ര​വ​ര്‍​ത്തി​ച്ചെ​ന്ന പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നോ​ട്ടി​സ്. നാ​ല് ദി​വ​സ​ത്തി​ന​കം മ​റു​പ​ടി ന​ല്‍​ക​ണ​മെ​ന്നാ​ണ് നോ​ട്ടി​സി​ൽ പ​റ​യു​ന്ന​ത്. യൂ​ണി​വേ​ഴ്സി​റ്റി ഹോ​സ്റ്റ​ലി​ലെ സം​ഘ​ര്‍​ഷ​ങ്ങ​ള്‍​ക്ക് പി​ന്നാ​ലെ ഇ​രു​വ​രു​ടെ​യും ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​യ പ്ര​കോ​പ​ന​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ന​ട​പ​ടി.

കേ​സി​ലെ പ്ര​തി​യും എ​സ്എ​ഫ്ഐ ജി​ല്ലാ സെ​ക്ര​ട്ട​റി​യു​മാ​യ ന​ന്ദ​നെ എ​സ്ഐ ഗോ​കു​ൽ ഫോ​ണി​ല്‍ വി​ളി​ച്ചു ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ശ​ബ്ദ സ​ന്ദേ​ശം പു​റ​ത്തു​വ​ന്നി​രു​ന്നു. എ​സ്എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​രെ വെ​ല്ലു​വി​ളി​ച്ച് സി​ഐ സ​തീ​ഷ് കു​മാ​ര്‍ ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച പോ​സ്റ്റും വി​വാ​ദ​മാ​യി​രു​ന്നു.

ഇ​രു​വ​രു​ടെ​യും ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ​ത് സേ​ന​യു​ടെ അ​ച്ച​ട​ക്ക ലം​ഘ​ന​മാ​ണെ​ന്ന് സെ​പ്ഷ്യ​ല്‍ ബ്രാ​ഞ്ചി​ന്‍റെ പ്രാ​ഥ​മി​ക റി​പ്പോ​ര്‍​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി.

Kerala

വി​വാ​ഹ​വാ​ഗ്‌​ദാ​നം ന​ൽ​കി ത​ട്ടി​പ്പ്; പ്ര​തി പി​ടി​യി​ൽ

പാ​ല​ക്കാ​ട്: മും​ബൈ സ്വ​ദേ​ശി​നി​ക്ക് വി​വാ​ഹ​വാ​ഗ്‌​ദാ​നം ന​ൽ​കി സ്വ​ർ​ണ​വും പ​ണ​വും ത​ട്ടി​യ കേ​സി​ൽ ഒ​രാ​ൾ പി​ടി​യി​ൽ. മേ​ലേ പ​ട്ടാ​മ്പി ആ​ലി​ക്ക​ൽ മു​ഹ​മ്മ​ദ് അ​മീ​ർ (45) ആ​ണ് പി​ടി​യി​ലാ​യ​ത്. യു​വ​തി​യി​ൽ നി​ന്ന് 43 ല​ക്ഷം രൂ​പ​യും അ​ഞ്ചു​പ​വ​ൻ സ്വ​ർ​ണ​വും ത​ട്ടി​യ​താ​യാ​ണ് പ​രാ​തി.

ഷൊ​ർ​ണൂ​ർ പൊ​ലി​സ് ആ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. മും​ബൈ​യി​ലെ സ്വ​കാ​ര്യ​ക​മ്പ​നി​യി​ൽ ജോ​ലി​നോ​ക്കു​ന്ന യു​വ​തി വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഷൊ​ർ​ണൂ​ർ പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ നേ​രി​ട്ടെ​ത്തി​യാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

സു​ഹൃ​ത്തു​വ​ഴി പ​രി​ച​യ​പ്പെ​ട്ട പ്ര​തി സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ​രി​ച​യം പു​തു​ക്കി സൗ​ഹൃ​ദം സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വി​വാ​ഹ​വാ​ഗ്‌​ദാ​നം ന​ൽ​കി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്ചെ​യ്തു‌.

 

Kerala

ഇ​താ​ണോ സ​ർ​ക്കാ​രി​ന്‍റെ പൊ​ലി​സ് ന​യം; വി​ദ്യാ​ർ​ഥി​ക​ളെ മ​ർ​ദി​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട​ത് ആ​രാ​ണെ​ന്ന് ബി​നോ​യ് വി​ശ്വം

തി​രു​വ​ന​ന്ത​പു​രം: കോ​ൺ‍​ഗ്ര​സ്-​ബി​ജെ​പി ബ​ന്ധ​ത്തി​ന്‍റെ നാ​ണം​കെ​ട്ട അ​ധ്യാ​യ​ങ്ങ​ൾ മ​റ​ച്ചു​വ​യ്ക്കാ​നാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നേ​രേ ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം. ഇ​താ​ണോ സ​ർ​ക്കാ​രി​ന്‍റെ പൊ​ലി​സ് ന​യ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യൂ​ത്ത് കോ​ൺ‌​ഗ്ര​സ്-​എ​സ്എ​ഫ്ഐ സം​ഘ​ർ​ഷ​ത്തി​ന് പി​ന്നാ​ലെ യൂ​ണി​വേ​ഴ്സി​റ്റി ഹോ​സ്റ്റ​ൽ സ​ന്ദ​ർ​ശി​ച്ച ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി. ഹോ​സ്റ്റ​ലി​ൽ ചെ​ന്നാ​യ്ക്ക​ളെ​പ്പോ​ലെ ചാ​ടി​വീ​ണ് കു​രു​ന്ന് വി​ദ്യാ​ർ​ഥി​ക​ളെ മ​ർ​ദി​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട​ത് ആ​രാ​ണെ​ന്നും ബി​നോ​യ് വി​ശ്വം ചോ​ദി​ച്ചു. ‌
‌
‌ഇ​ത് കേ​ര​ളം പൊ​റു​ക്കാ​ൻ പോ​കു​ന്നി​ല്ല. ബി​ജെ​പി​യു​മാ​യു​ള്ള രാ​ഷ്ട്രീ​യ​ബ​ന്ധ​മ​ട​ക്കം മു​ഖ്യ​മ​ന്ത്രി​ക്ക് പ​ല​തും മ​റ​ച്ചു​വ​യ്ക്കാ​നു​ണ്ടാ​കും. ബി​ജെ​പി​ക്കെ​തി​രേ​യെ​ന്ന് പ​റ​ഞ്ഞാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​ക​ട​നം ന​ട​ത്തി​യ​ത്. പ​ക്ഷേ ബി​ജെ​പി​ക്കെ​തി​രാ​യ പ്ര​ക​ട​ന​ത്തി​ന്‍റെ ഇ​ര​ക​ളാ​യ​ത് എ​സ്എ​ഫ്ഐ സ​ഖാ​ക്ക​ളാ​ണെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. കു​ഞ്ഞു​ങ്ങ​ളെ ആ​ക്ര​മി​ക്കാ​ൻ ഇ​ട​തു​പ​ക്ഷം അ​നു​വ​ദി​ക്കി​ല്ലെ​ന്നും ബി​നോ​യ് വി​ശ്വം കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

കെ.​സി. വേ​ണു​ഗോ​പാ​ലി​നെ​തി​രാ​യ സൈ​ബ​ർ ആ​ക്ര​മ​ണം; അ​ഞ്ചു​പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത് പൊ​ലി​സ്

ആ​ല​പ്പു​ഴ: എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ലി​നെ​തി​രാ​യ സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​ൽ കേ​സെ​ടു​ത്ത് ആ​ല​പ്പു​ഴ സൈ​ബ​ർ ക്രൈം ​പൊ​ലി​സ്. അ​ഞ്ച് പേ​ർ​ക്കെ​തി​രെ​യാ​ണ് സൈ​ബ​ർ ക്രൈം ​പൊ​ലി​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ‌

കോ​ൺ​ഗ്ര​സ് നേ​താ​വ് ജോ​ൺ​സ​ൺ എ​ബ്ര​ഹാം ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന‌​പ​ടി. ഡി​ജി​പി​ക്ക് നേ​രി​ട്ട് പ​രാ​തി ന​ൽ​കി ര​ണ്ടു​മാ​സം പി​ന്നി​ട്ടി​ട്ടും ന​ട​പ​ടി​യു​ണ്ടാ​കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് ജോ​ൺ​സ​ൺ എ​ബ്ര​ഹാം ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ക്ക് വീ​ണ്ടും നി​വേ​ദ​നം ന​ൽ​കി​യ​ത്.
‌‌
ഇ​തേ​തു​ട​ർ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം അ​ന്വേ​ഷ​ണ​ത്തി​നാ​യി സൈ​ബ​ർ വി​ഭാ​ഗം ഐ​ജി​യെ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. സൈ​ബ​ർ ആ​ക്ര​മ​ണം ന​ട​ത്തി​യ അ​ഞ്ച് സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ളു​ടെ വി​വ​ര​ങ്ങ​ളും ഡി​ജി​പി​ക്ക് ന​ൽ​കി​യ പ​രാ​തി​ക്കൊ​പ്പം കൈ​മാ​റി​യി​രു​ന്നു.

Kerala

മാ​ന്നാ​റി​ൽ കാ​ണാ​താ​യ വ​യോ​ധി​ക​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

മാ​ന്നാ​ർ: ആ​ല​പ്പു​ഴ മാ​ന്നാ​റി​ൽ കാ​ണാ​താ​യ വ​യോ​ധി​ക​ന്‍റെ മൃ​ത​ദേ​ഹം വീ​ടി​ന​ടു​ത്തു​ള്ള ആ​ളൊ​ഴി​ഞ്ഞ പു​ര​യി​ട​ത്തി​ൽ ക​ണ്ടെ​ത്തി. ചെ​ന്നി​ത്ത​ല ചെ​റു​കോ​ൽ ആ​റ്റു​ക​ട​വി​ൽ ഗോ​പി(82)​യെ ആ​ണ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

വീ​ടി​ന് സ​മീ​പ​ത്തെ പു​ര​യി​ട​ത്തി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ വീ​ട്ടി​ൽ നി​ന്നും പു​റ​ത്തേ​ക്ക് പോ​യ ഗോ​പി​യെ രാ​ത്രി വൈ​കി​യും കാ​ണാ​താ​യ​തോ​ടെ ബ​ന്ധു​ക്ക​ൾ മാ​ന്നാ​ർ പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

ഞാ​യ​റാ​ഴ്ച രാ​വി​ലെ മു​ത​ൽ ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ക്യാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ച​തി​ൽ​നി​ന്നും ല​ഭി​ച്ച ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Kerala

സം​സ്ഥാ​ന വി​ജി​ല​ന്‍​സ് ഇ​നി ഹൈ​ടെ​ക്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ജി​​​ല​​​ന്‍​സ് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ല്‍ നേ​​​രി​​​ട്ടു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന കാ​​​ല​​​താ​​​മ​​​സ​​​ത്തി​​​ന് ഒ​​​രു പ​​​രി​​​ധി​​​വ​​​രെ പ​​​രി​​​ഹാ​​​ര​​​മാ​​​കു​​​ന്നു. അ​​​ത്യാ​​​ധു​​​നി​​​ക സാ​​​ങ്കേ​​​തി​​​കവി​​​ദ്യ​​​യു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ കേ​​​സു​​​ക​​​ളു​​​ടെ​​​യും അ​​​വ​​​യി​​​ന്‍​മേ​​​ലു​​​ള്ള അ​​​ന്വേ​​​ഷ​​​ണ​​​ങ്ങ​​​ളു​​​ടെയും വി​​​വ​​​ര​​​ങ്ങ​​​ള്‍ ഇ​​​നി​​​മു​​​ത​​​ല്‍ ഡി​​​ജി​​​റ്റ​​​ല്‍ ഡേ​​​റ്റാ രൂ​​​പ​​​ത്തി​​​ല്‍ ല​​​ഭി​​​ക്കും.

വി​​​ജി​​​ല​​​ന്‍​സ് ആ​​​ൻ​​​ഡ് ആ​​​ന്‍റി​​​ക​​​റ​​​പ്ഷ​​​ന്‍ ബ്യൂ​​​റോ​​​യു​​​ടെ ന​​​വീ​​​ക​​​രി​​​ച്ച ഡി​​​ജി​​​റ്റ​​​ല്‍ പ്ലാ​​​റ്റ്ഫോ​​​മാ​​​യ വി​​​എ​​​സി​​​ബി സ്യൂ​​​ട്ട് 3.0 ആ​​​ണ് സം​​​സ്ഥാ​​​ന വി​​​ജി​​​ല​​​ന്‍​സി​​​നെ ഹൈ​​​ടെ​​​ക് ആ​​​ക്കി മാ​​​റ്റി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. വി​​​എ​​​സി​​​ബി സ്യൂ​​​ട്ട് 3.0 യു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം ആ​​​ഭ്യ​​​ന്ത​​​ര വി​​​ജി​​​ല​​​ന്‍​സ് മ​​​ന്ത്രി ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല നി​​​ര്‍​വ​​​ഹി​​​ച്ചു.

വി​​​ജി​​​ല​​​ന്‍​സ് കേ​​​സു​​​ക​​​ളു​​​ടെ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നും ഏ​​​കോ​​​പ​​​ന​​​ത്തി​​​നും വേ​​​ണ്ടി​​​യു​​​ള്ള ഒ​​​രു സം​​​യോ​​​ജി​​​ത ഡി​​​ജി​​​റ്റ​​​ല്‍ പ്ലാ​​​റ്റ്ഫോ​​​മാ​​​ണ് വി​​​എ​​​സി​​​ബി സ്യൂ​​​ട്ട് 3.0 എ​​​ന്ന് മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു. രേ​​​ഖ​​​ക​​​ളു​​​ടെ മി​​​ക​​​ച്ച പ​​​രി​​​ശോ​​​ധ​​​നാ സം​​​വി​​​ധാ​​​നം, ഡേ​​​റ്റാ സു​​​ര​​​ക്ഷി​​​ത​​​ത്വം, നി​​​ര്‍​വ​​​ഹ​​​ണ​​​വേ​​​ഗം, ഉ​​​ദ്യോ​​​ഗ​​​സ്ഥ ത​​​ല​​​ത്തി​​​ലു​​​ള്ള കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​യ മേ​​​ല്‍​നോ​​​ട്ടം തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​ണു പു​​​തി​​​യ സം​​​വി​​​ധാ​​​ന​​​ത്തി​​​ന്‍റെ സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ള്‍. പൂ​​​ര്‍​ണ​​​മാ​​​യും ബ്യൂ​​​റോ​​​യി​​​ലെത​​​ന്നെ സാ​​​ങ്കേ​​​തി​​​ക വി​​​ദ​​​ഗ്ധ​​രാ​​​ണ് ഇ​​​ത് വി​​​ക​​​സി​​​പ്പി​​​ച്ചെ​​​ടു​​​ത്ത​​​ത് എ​​​ന്ന സ​​വി​​ശേ​​ഷ​​​ത​​​യും ഉ​​​ണ്ട്.

വി​​​എ​​​സി​​​ബി സ്യൂ​​​ട്ട് 3.0 യു​​​ടെ ഉ​​​പ​​​യോ​​​ഗ​​​ത്തി​​​നാ​​​യു​​​ള്ള മാ​​​നു​​​വ​​​ലി​​​ന്‍റെ പ്ര​​​കാ​​​ശ​​​നം, പു​​​തു​​​താ​​​യി രൂ​​​പ​​​ക​​​ല്‍​പ​​​ന ​ചെ​​​യ്ത യൂ​​​ണി​​​ഫോ​​​മി​​​ന്‍റെ വി​​​ത​​​ര​​​ണം എ​​​ന്നി​​​വ​​​യും ആ​​​ഭ്യ​​​ന്ത​​​രമ​​​ന്ത്രി നി​​​ര്‍​വ​​​ഹി​​​ച്ചു. രാ​​ഷ്‌​​ട്ര​​​പ​​​തി​​​യു​​​ടെ പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ള്‍ നേ​​​ടി​​​യ വി​​​ജി​​​ല​​​ന്‍​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ര്‍​ക്കു​​​ള്ള ബാ​​​ഡ്ജ് ഓ​​​ഫ് ഹോ​​​ണ​​​റി​​​ന്‍റെ വി​​​ത​​​ര​​​ണ​​​വും അ​​​ദ്ദേ​​​ഹം നി​​​ര്‍​വ​​​ഹി​​​ച്ചു.

തൈ​​​ക്കാ​​​ട് പൊ​​​ലി​​​സ് ട്രെ​​​യി​​​നിം​​​ഗ് കോ​​​ള​​​ജി​​​ലെ മൈ​​​ന്‍​ഡ് ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ല്‍ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ സം​​​സ്ഥാ​​​ന പൊ​​​ലി​​​സ് മേ​​​ധാ​​​വി റ​​​വാ​​​ഡ ആ​​​സാ​​​ദ് ച​​​ന്ദ്ര ശേ​​​ഖ​​​ര്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

ഡി​​​ജി​​​പി​​​യും വി​​​ജി​​​ല​​​ന്‍​സ് ആ​​​ൻ​​​ഡ് ആ​​​ന്‍റി ക​​​റ​​​പ്ഷ​​​ന്‍ ബ്യൂ​​​റോ ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ മ​​​നോ​​​ജ് ഏ​​​ബ്ര​​​ഹാം, ആ​​​ഭ്യ​​​ന്ത​​​ര​​​വ​​​കു​​​പ്പ് ഉ​​​പ​​​ദേ​​​ഷ്ടാ​​​വ് എ. ​​​ഹേ​​​മ​​​ച​​​ന്ദ്ര​​​ന്‍, വി​​​ജി​​​ല​​​ന്‍​സ് ആ​​​ൻ​​​ഡ് ആ​​​ന്‍റി ക​​​റ​​​പ്ഷ​​​ന്‍ ബ്യൂ​​​റോ ആ​​​സ്ഥാ​​​ന​​​ത്തെ എ​​​സ്പി എ​​​സ്.​​​ആ​​​ര്‍ ജ്യോ​​​തി​​​ഷ് കു​​​മാ​​​ര്‍, വി​​​ജി​​​ല​​​ന്‍​സ് ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍​സ് എ​​​സ്പി ഉ​​​ജ്വല്‍ കു​​​മാ​​​ര്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

Kerala

ക​ണ്ണൂ​രി​ൽ അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ ബ​സി​ടി​ച്ച് വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്ക്

ക​ണ്ണൂ​ർ: അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ സ്വ​കാ​ര്യ ബ​സി​ടി​ച്ച് വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്ക്. ക​ണ്ണൂ​ർ താ​വ​ക്ക​ര​യി​ലാ​ണ് സം​ഭ​വം. രാ​വി​ലെ ഒ​ൻ​പ​തോ​ടെ വ​ട​ക​ര റൂ​ട്ടി​ലോ​ടു​ന്ന ഐ​വാ​ൻ ബ​സാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്.

അ​പ​ക​ട​ത്തി​ൽ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ വി​ദ്യാ​ർ​ഥി​നി​ക​ളാ​യ ആ​വ​ണി, സ്നേ​ഹ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കു​ട്ടി​ക​ളു​ടെ ശ​രീ​ര​ത്തി​ലൂ​ടെ ബ​സ് ക​യ​റി​യി​റ​ങ്ങി​യ​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ഡ്രൈ​വ​ർ ആ​ദ​ർ​ശി​നെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​മി​ത​വേ​ഗ​ത​യി​ൽ വ​ള​വ് തി​രി​ഞ്ഞു​വ​ന്ന ബ​സാ​ണ് വി​ദ്യാ​ർ​ഥി​നി​ക​ളെ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച​ത്. ബ​സ് പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ക​ണ്ട​ക്ട​റെ​യും പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്യു​ക​യാ​ണ്.

Kerala

ആ​ഴ്ച​യി​ൽ ഒ​രു ദി​വ​സം നി​ർ​ബ​ന്ധ​മാ​യും അ​വ​ധി; നി​ർ​ണാ​യ​ക നി​ർ​ദേ​ശ​വു​മാ​യി എ​ഡി​ജി​പി പി. ​വി​ജ​യ​ൻ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ക്ഷേ​മ​വും മാ​ന​സി​കാ​രോ​ഗ്യ​വും ക​ണ​ക്കി​ലെ​ടു​ത്ത് നി​ർ​ണാ​യ​ക നി​ർ​ദേ​ശ​വു​മാ​യി ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള എ​ഡി​ജി​പി പി. ​വി​ജ​യ​ൻ. എ​സ്എ​ച്ച്ഒ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ആ​ഴ്ച​യി​ൽ ഒ​രു ദി​വ​സം അ​വ​ധി ന​ൽ​ക​ണ​മെ​ന്ന് ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി​ക​ൾ​ക്ക് നി​ർ​ദേ​ശം.

എ​ല്ലാ​വ​ർ​ക്കും കൃ​ത്യ​മാ​യി അ​വ​ധി ല​ഭ്യ​മാ​ക്കു​ന്നു​ണ്ടെ​ന്ന് പൊ​ലി​സ് മേ​ധാ​വി​ക​ൾ ഉ​റ​പ്പു​വ​രു​ത്ത​ണം. പൊ​ലി​സു​കാ​രു​ടെ ഓ​രോ ആ​ഴ്ച​യി​ലെ​യും അ​വ​ധി മു​ൻ​കൂ​ട്ടി ത​ന്നെ ഡ്യൂ​ട്ടി ര​ജി​സ്റ്റ​റി​ൽ രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്നും നി​ർ​ദേ​ശ​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കു​ടും​ബ​ത്തോ​ടൊ​പ്പം സ​മ​യം ചെ​ല​വ​ഴി​ക്കാ​നും വ്യ​ക്തി​പ​ര​മാ​യ ആ​വ​ശ്യ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​നും ആ​വ​ശ്യ​ത്തി​ന് സ​മ​യം ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​നാ​ണ് തീ​രു​മാ​നം. കു​ടും​ബ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ധാ​ന​പ്പെ​ട്ട അ​വ​സ​ര​ങ്ങ​ളി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് അ​വ​ധി അ​നു​വ​ദി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

Kerala

ഡ്രൈ ​ഡേ​യി​ൽ വി​ൽ​ക്കാ​നാ​യി 11 ലി​റ്റ​ർ മ​ദ്യം; ഒ​രാ​ൾ പി​ടി​യി​ൽ

ചേ​ർ​ത്ത​ല: ഡ്രൈ ​ഡേ വി​ൽ​പ​ന ല​ക്ഷ്യ​മി​ട്ട് സൂ​ക്ഷി​ച്ചി​രു​ന്ന 11 ലി​റ്റ​ർ ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ​മ​ദ്യ​വു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ. മാ​രാ​രി​ക്കു​ളം നോ​ർ​ത്ത് പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡി​ൽ ത​കി​ടി വെ​ളി​വീ​ട്ടി​ൽ അ​ശോ​ക​ൻ(66)​ആ​ണ് പി​ടി​യി​ലാ​യ​ത്.

അ​ർ​ത്തു​ങ്ക​ൽ പൊ​ലി​സ് ആ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. തി​ങ്ക​ളാ​ഴ്ച​ത്തെ അ​വ​ധി ല​ക്ഷ്യ​മി​ട്ടാ​ണ് മ​ദ്യം ശേ​ഖ​രി​ച്ച​തെ​ന്ന് അ​ശോ​ക​ൻ പൊ​ലി​സി​ന് മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. ലോ​ട്ട​റി വി​ല്‍​പ​ന ന​ട​ത്തു​ന്ന അ​ശോ​ക​നെ സ​മാ​ന​മാ​യ കേ​സി​ൽ ഇ​തി​ന് മു​മ്പും പൊ​ലി​സ് പി​ടി​കൂ​ടി​ട്ടു​ണ്ട്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

പൊലിസ് ജില്ലകളിൽ നാലാം ശനിയാഴ്ച ഇനിമുതൽ അഭിനന്ദന ദിനം

തിരുവനന്തപുരം: പൊലിസ് ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും മികച്ച പ്രവർത്തനങ്ങളെ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നതിനായി സംസ്ഥാനത്തെ എല്ലാ പൊലിസ് ജില്ലകളിലും എല്ലാ മാസവും നാലാമത്തെ ശനിയാഴ്ച "അഭിനന്ദന ദിന'മായി (അപ്രീസിയേഷൻ ഡേ) ആചരിക്കാൻ ക്രമസമാധാന വിഭാഗം എഡിജിപി പി. വിജയൻ ജില്ലാ പൊലിസ് മേധാവിമാർക്ക് നിർദേശം നൽകി.

പൊലിസ് ഉദ്യോഗസ്ഥരുടെ ആത്മവീര്യം വർധിപ്പിക്കുക, കർത്തവ്യനിർവഹണത്തിൽ മികവ് കൈവരിക്കുന്നതിന് അവരെ പ്രോത്സാഹിപ്പിക്കുക, പൊലിസ് പ്രവർത്തനങ്ങളിൽ പൊതുജനങ്ങളുടെ പങ്കാളിത്തവും സഹകരണവും വർധിപ്പിക്കുക തുടങ്ങിയവയാണ് ഈ സംരംഭത്തിന്‍റെ ലക്ഷ്യങ്ങൾ.

ജില്ലാ/യൂണിറ്റ് ആസ്ഥാനങ്ങളിൽ സംഘടിപ്പിക്കുന്ന ചടങ്ങുകളിൽ, മുൻ മാസത്തിൽ മികച്ച സേവനം, മാതൃകാപരമായ പെരുമാറ്റം, മികച്ച അന്വേഷണ മികവ്, ധീരതാപ്രവർത്തനം, കർത്തവ്യനിർവഹണത്തിലെ സമർപ്പിത പ്രകടനം തുടങ്ങിയവ കാഴ്ചവച്ച പൊലിസ് ഉദ്യോഗസ്ഥരെ കണ്ടെത്തി ജില്ലാ പൊലിസ് മേധാവിമാർ ആദരിക്കേണ്ടതാണെന്ന് നിർദേശത്തിലുണ്ട്. കൂടാതെ, പൊതുസുരക്ഷയ്ക്കായി പ്രവർത്തിച്ചവർ, പൊലിസിന് വിലപ്പെട്ട സഹായം നൽകിയവർ എന്നിങ്ങനെ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തികളെ കണ്ടെത്തി ആദരിക്കണമെന്നും ഉത്തരവിലുണ്ട്.

ഇത്തരത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന പൊലിസ് ഉദ്യോഗസ്ഥർക്കും പൗരന്മാർക്കും അഭിനന്ദന സർട്ടിഫിക്കറ്റുകൾ, മെമന്‍റോകൾ അല്ലെങ്കിൽ അനുയോജ്യമായ മറ്റ് അംഗീകാരങ്ങൾ നൽകി, സഹപ്രവർത്തകരുടെയും ജീവനക്കാരുടെയും പൊതുജനങ്ങളുടെയും സാന്നിധ്യത്തിൽ ആദരിക്കേണ്ടതാണെന്നാണ് എഡിജിപിയുടെ നിർദേശം.

എല്ലാ ജില്ലാ പൊലിസ് മേധാവിമാരും അഭിനന്ദന ദിന പരിപാടിയിൽ നിർബന്ധമായും പങ്കെടുക്കണം. സോണൽ ഐജിമാരും റേഞ്ച് ഡിഐജിമാരും സാധ്യമാകുന്നിടത്തെല്ലാം പരിപാടിയിൽ പങ്കെടുക്കേണ്ടതാണെന്നും നിർദേശമുണ്ട്.

ഏതെങ്കിലും കാരണത്താൽ നാലാമത്തെ ശനിയാഴ്ച പരിപാടി നടത്താൻ കഴിയാത്ത സാഹചര്യത്തിൽ, അതിന് മുമ്പായി അതേ മാസത്തിൽ തന്നെ ചടങ്ങ് സംഘടിപ്പിക്കണം. ഓരോ മാസവും അഭിനന്ദിക്കപ്പെടുന്ന പൊലിസ് ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും വിവരങ്ങൾ, അംഗീകരിക്കപ്പെട്ട മികച്ച പ്രവർത്തനത്തിന്‍റെ സ്വഭാവം ഉൾപ്പെടെ ജില്ലാ തലത്തിൽ ഡോക്യുമെന്‍റ് ചെയ്യണം.

പരിപാടിയുടെ റിപ്പോർട്ടും ഫോട്ടോകളും തുടർന്നുള്ള മാസത്തിലെ ഒന്നാം തീയതിക്ക് മുമ്പായി ക്രമസമാധാനവിഭാഗം എഡിജിപിക്ക് സമർപ്പിക്കണമെന്നും നിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

Kerala

വി​തു​ര​യി​ൽ മ​ദ്യ​ല​ഹ​രി​യി​ലോ​ടി​ച്ച കാ​റി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ‌ മ​രി​ച്ചു; ര​ണ്ട് കു​ട്ടി​ക​ൾ ആ​ശു​പ​ത്രി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: വി​തു​ര​യി​ൽ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന യു​വാ​ക്ക​ൾ സ​ഞ്ച​രി​ച്ച കാ​റി​ടി​ച്ച് സ്‌​കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫ് അം​ഗം ഹ​ബീ​ബ് ഖാ​ന്‍റെ ഡ്രൈ​വ​ർ ഷൈ​ജു ആ​ണ് മ​രി​ച്ച​ത്.

ഷൈ​ജു​വി​ന് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​ക​ൻ വ​സു​ദേ​വ് (12), മ​ക​ൾ വാ​സു​കി (6) എ​ന്നി​വ​ർ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​വ​രെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി​ക​ളാ​യ മൂ​ന്ന് യു​വാ​ക്ക​ളാ​ണ് മ​ദ്യ​ല​ഹ​രി​യി​ൽ അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ​ത്.

വാ​ഹ​നം തെ​റ്റാ​യ ദി​ശ​യി​ൽ ഓ​ടി​ച്ച് ക​യ​റ്റി​യ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണം. പ്ര​തി​ക​ളെ വി​തു​ര പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പൊ​ന്മു​ടി വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ൽ നി​ന്ന് നെ​ടു​മ​ങ്ങാ​ട് ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു പ്ര​തി​ക​ൾ.

Kerala

യു​വാ​വി​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വം; എ​ട്ടു​പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത് പൊ​ലി​സ്

പേ​രൂ​ർ​ക്ക​ട: യു​വാ​വി​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ക​ണ്ടാ​ല​റി​യാ​വു​ന്ന എ​ട്ട് പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത് പൊ​ലി​സ്. വ​ട്ടി​യൂ​ർ​ക്കാ​വ് പൊ​ലി​സ് ആ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. വി​ള​പ്പി​ൽ പ​ള്ളി​മു​ക്ക് അ​ൻ​സ് മ​ൻ​സി​ലി​ൽ അ​ൻ​സു​മോ​ന് ആ​ണ് ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്.

ഓ​ഗ​സ്റ്റ് 27ന് ​ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. വ​ട്ടി​യൂ​ർ​ക്കാ​വ് പി​ടി​പി ന​ഗ​ർ സ​ര​സ്വ​തി വി​ദ്യാ​ല​യ​ത്തി​ന്‍റെ സ​മീ​പ​ത്ത് വ​ച്ച് കാ​റി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന അ​ൻ​സു​മോ​നെ ബൈ​ക്കി​ലെ​ത്തി​യ എ​ട്ടം​ഗ​സം​ഘം ത​ട​ഞ്ഞു​നി​ർ​ത്തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ആ​ക്ര​മ​ണ​ത്തി​ൽ അ​ൻ​സു​മോ​ന്‍റെ വ​ല​തു കൈ​യ്ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. സം​ഭ​വം പൊ​ലി​സി​ൽ അ​റി​യി​ച്ചാ​ൽ കൊ​ന്നു​ക​ള​യു​മെ​ന്നും അ​ക്ര​മി​സം​ഘം ഭീ​ഷ​ണി മു​ഴ​ക്കി​യി​രു​ന്നു. വ​ട്ടി​യൂ​ർ​ക്കാ​വ് സ്വ​ദേ​ശി​ക​ളാ​യ സൈ​ദ​ലി, സ​ബീ​ർ, ഷ​ഫീ​ഖ്, റി​യാ​സ്, റി​യാ​സി​ന്‍റെ പി​താ​വ്, അ​ഫ്സ​ൽ കൂ​ടാ​തെ ക​ണ്ടാ​ല​റി​യാ​വു​ന്ന ര​ണ്ടു​പേ​രെ​യും പ്ര​തി ചേ​ർ​ത്താ​ണ് പൊ​ലി​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

പ്ര​തി​ക​ളി​ൽ സ​ബീ​ർ, ഷ​ഫീ​ഖ് എ​ന്നി​വ​ർ​ക്കെ​തി​രെ നേ​ര​ത്തെ പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​ലു​ള്ള വി​രോ​ധ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ. ആ​ക്ര​മ​ണ​ത്തി​ന് ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ളെ ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു.

Kerala

ഗ്രാ​മ​ങ്ങ​ളി​ൽ കൂ​ടു​കൂ​ട്ടി മാ​ഫി​യ; പെ​രു​മ്പാ​വൂ​രി​ല്‍ ല​ഹ​രി ഇ​ട​പാ​ടു​കാ​ർ​ക്ക് പു​തി​യ താ​വ​ള​ങ്ങ​ൾ

കൊ​ച്ചി: പെ​രു​മ്പാ​വൂ​രി​ൽ‌ പൊ​ലി​സ് ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​തി​ന് പി​ന്നാ​ലെ ക​ളം​മാ​റ്റി പി​ടി​ച്ച് ല​ഹ​രി മാ​ഫി​യ. പെ​രു​മ്പാ​വൂ​ര്‍ ടൗ​ണി​ല്‍ ല​ഹ​രി ഇ​ട​പാ​ടു​ക​ള്‍​ക്ക് വ​ലി​യ തോ​തി​ല്‍ നി​യ​ന്ത്ര​ണം വ​ന്ന​തോ​ടെ മാ​ഫി​യ ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് പി​ടി​മു​റു​ക്കു​ക​യാ​ണെ​ന്നാ​ണ് ആ​ക്ഷേ​പം.

കൂ​വ​പ്പ​ടി, ഒ​ക്ക​ല്‍, രാ​യ​മം​ഗ​ലം, വെ​ങ്ങോ​ല, അ​ശ​മ​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ഇ​പ്പോ​ള്‍ ല​ഹ​രി വി​ല്‍​പ​ന സ​ജീ​വ​മാ​യി​രി​ക്കു​ന്ന​ത്. പെ​രു​മ്പാ​വൂ​ര്‍ ടൗ​ണി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും പൊ​ലി​സ് പ​രി​ശോ​ധ​ന​യും പ​ട്രോ​ളിം​ഗും ശ​ക്ത​മാ​യി തു​ട​രു​ന്നു​ണ്ടെ​ങ്കി​ലും ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ സ​മാ​ന​മാ​യ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ക്കു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി.

ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍​ക്കൊ​പ്പം ചി​ല മ​ല​യാ​ളി​ക​ളും ല​ഹ​രി വി​ല്‍​പ​ന​യി​ല്‍ സ​ജീ​വ​മാ​ണെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. ടൗ​ണി​ല്‍ നി​ന്ന് ഗ്രാ​മ​ങ്ങ​ളി​ലേ​ക്ക് മാ​ഫി​യ​യു​ടെ പ്ര​വ​ര്‍​ത്ത​നം വ്യാ​പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലും പൊ​ലി​സ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Kerala

ശ്മ​ശാ​ന​ത്തി​ൽ കു​ഴി മാ​റി അ​സ്ഥി ശേ​ഖ​രി​ച്ചു; ജീ​വ​ന​ക്കാ​ര​ന് പ​രേ​ത​ന്‍റെ ബ​ന്ധു​ക്ക​ളു​ടെ മ​ർ​ദ​നം

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ പ​യ്യാ​മ്പ​ല​ത്ത് ശ്മ​ശാ​നം ജീ​വ​ന​ക്കാ​ര​നെ മ​ർ​ദി​ച്ച​താ​യി പ​രാ​തി. പൊ​തു​ശ്മ​ശാ​ന​ത്തി​ൽ ചി​ത​യൊ​രു​ക്കി​യ കു​ഴി മാ​റി ക​ർ​മം​ചെ​യ്തെ​ന്ന് ആ​രോ​പി​ച്ചാ​ണ് ബ​ന്ധു​ക്ക​ളു​ടെ മ​ർ​ദ​നം. സം​ഭ​വ​ത്തി​ൽ മ​ർ​ദ​ന​മേ​റ്റ ര​ഞ്ജ​ന്‍റെ പ​രാ​തി​യി​ൽ ക​ണ്ണൂ​ർ ടൗ​ൺ പൊ​ലി​സ് കേ​സെ​ടു​ത്തു.

ചി​ത​യു​ടെ ന​മ്പ​ർ മാ​റി ന​ൽ​കി​യ​ത് പ്ര​ശ്ന​ത്തി​ന് കാ​ര​ണ​മാ​യെ​ന്നാ​ണ് ആ​രോ​പ​ണം. പ​യ്യാ​മ്പ​ലം പൊ​തു​ശ്മ​ശാ​ന​ത്തി​ൽ ശ​നി​യാ​ഴ്ച​യാ​ണ് ചാ​ല സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ച​ത്. അ​സ്ഥി ശേ​ഖ​രി​ക്കു​ന്ന​തി​നു​ള്ള ച​ട​ങ്ങു​ക​ൾ​ക്കാ​യി മൂ​ന്ന് ദി​വ​സ​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ളെ​ത്തി​യ​പ്പോ​ളാ​ണ് ചി​ത​യൊ​രു​ക്കി​യ സ്ഥ​ല​ത്ത് മ​റ്റാ​രോ ക​ർ​മം ന​ട​ത്തി​യ​ത് ശ്ര​ദ്ധ​യി​ൽ​പെ​ടു​ന്ന​ത്.

അ​ന്വേ​ഷ​ണ​ത്തി​ൽ ചി​ത​യൊ​രു​ക്കു​ന്ന ക​ള​ത്തി​ന്‍റെ ന​മ്പ​ർ പ​ര​സ്പ​രം മാ​റി​യ​താ​ണെ​ന്നു വ്യ​ക്ത​മാ​യി. വെ​ള്ളി​യാ​ഴ്ച മ​രി​ച്ച കൂ​ടാ​ളി സ്വ​ദേ​ശി​യു​ടെ ബ​ന്ധു​ക്ക​ളാ​ണ് ചാ​ല സ്വ​ദേ​ശി​യു​ടെ ചി​ത​യൊ​രു​ക്കി​യ സ്ഥ​ല​ത്ത് നി​ന്നും ക​ർ​മം ന​ട​ത്തി അ​സ്ഥി ശേ​ഖ​രി​ച്ച​ത്.

ഇ​ത​റി​ഞ്ഞ ചാ​ല സ്വ​ദേ​ശി​യാ​യ പ​രേ​ത​ന്‍റെ ബ​ന്ധു​ക്ക​ളാ​ണ് ശ്മ​ശാ​നം ജീ​വ​ന​ക്കാ​ര​നാ​യ ര​ഞ്ജ​നെ മ​ർ​ദി​ച്ച​തെ​ന്നാ​ണ് പ​രാ​തി. ഇ​തേ​തു​ട​ർ​ന്ന് ക​ണ്ടാ​ല​റി​യാ​വു​ന്ന അ​ഞ്ചു പേ​ർ​ക്കെ​തി​രെ ടൗ​ൺ പൊ​ലി​സ് കേ​സെ​ടെ​ത്തു.

Kerala

പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തിരെ പോ​സ്റ്റു​ക​ൾ; ക്രൈം​ബ്രാ​ഞ്ച് എ​എ​സ്ഐ​ക്ക് സ​സ്പെ​ൻ​ഷ​ൻ

ഇ​ടു​ക്കി: പ്ര​ധാ​ന​മ​ന്ത്രി​യെ​യും കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​യും അ​പ​മാ​നി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പോ​സ്റ്റു​ക​ൾ പ​ങ്കു​വെ​ച്ചെ​ന്ന ആ​രോ​പ​ണ​ത്തി​ൽ ക്രൈം​ബ്രാ​ഞ്ച് എ​എ​സ്ഐ​ക്ക് സ​സ്പെ​ൻ​ഷ​ൻ. ഇ​ടു​ക്കി ക്രൈം​ബ്രാ​ഞ്ചി​ലെ അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സ​ജി​ത സ​ലീ​മി​നെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി ഡോ. ​എ. ന​സീം ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. എ​റ​ണാ​കു​ളം റേ​ഞ്ച് പൊ​ലി​സ് ഇ​ൻ​സ്പെ​ക്ട​ർ ജ​ന​റ​ൽ എ​സ്. ശ്യാം ​സു​ന്ദ​റാ​ണ് സ​സ്പെ​ൻ​ഷ​ൻ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​വും പ്ര​ഖ്യാ​പി​ച്ചു.

Kerala

തൃ​ശൂ​രി​ൽ ന​ഴ്‌​സി​നെ പൊ​ള്ള​ലേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

തൃ​ശൂ​ർ: തൃ​ശൂ​ർ മേ​ലൂ​രി​ൽ ന​ഴ്‌​സി​നെ അ​ടു​ക്ക​ള​യി​ൽ പൊ​ള്ള​ലേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഹൈ​സ്‌​കൂ​ളി​ന് സ​മീ​പം കി​ഴ​ക്ക​നേ​ട​ത്ത് മി​നു ജി​ബി​ൻ(37) ആ​ണ് മ​രി​ച്ച​ത്. ചാ​ല​ക്കു​ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ന​ഴ്‌​സാ​ണ് മി​നു ജി​ബി​ൻ.

ഇ​ന്ന് രാ​വി​ലെ 11ഓ​ടെ​യാ​ണ് സം​ഭ​വം. അ​ടു​ക്ക​ള​യി​ൽ എ​ൽ​പി​ജി സി​ലി​ണ്ട​ർ ഓ​ണാ​ക്കി​യ നി​ല​യി​ലാ​യി​രു​ന്നു​വെ​ന്ന് പൊ​ലി​സ് പ​റ​യു​ന്നു. യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് വി​ദേ​ശ​ത്താ​ണ്. ഭ​ർ​തൃ​മാ​താ​വി​നൊ​പ്പം മേ​ലൂ​രി​ലെ വീ​ട്ടി​ലാ​യി​രു​ന്നു മി​നു​വി​ന്‍റെ താ​മ​സം.

കൊ​ര​ട്ടി പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ പൊ​ലി​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Kerala

എം​ഡി​എം​എ​യും ക​ത്തി​യു​മാ​യി പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ; ഭാ​ര്യ​യെ പി​ന്തു​ട​ർ​ന്നെ​ത്തി​യ യു​വാ​വ് പി​ടി​യി​ൽ

കൊ​ല്ലം: ഭാ​ര്യ​യെ പി​ന്തു​ട​ർ​ന്ന് പൊ​ലി​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ ഭ​ർ​ത്താ​വ് എം​ഡി​എം​എ​യും ക​ത്തി​യു​മാ​യി പി​ടി​യി​ൽ. കൊ​ല്ലം ചാ​ത്ത​ന്നൂ​രി​ലാ​ണ് സം​ഭ​വം. ആ​റ്റി​ങ്ങ​ൽ സ്വ​ദേ​ശി സ​ന​ൽ​കു​മാ​ർ ആ​ണ് എം​ഡി​എം​എ​യു​മാ​യി പി​ടി​യി​ലാ​യ​ത്.

ബ​ന്ധു​വി​ന്‍റെ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് ആ​റ്റി​ങ്ങ​ൽ സ്വ​ദേ​ശി സ​ന​ൽ​കു​മാ​റും ഭാ​ര്യ​യും ചാ​ത്ത​ന്നൂ​രി​ലെ​ത്തി​യ​ത്. ച​ട​ങ്ങു​ക​ൾ​ക്ക് പി​ന്നാ​ലെ ദ​മ്പ​തി​ക​ൾ ത​മ്മി​ൽ വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യി. തു​ട​ർ​ന്ന് സ​ന​ൽ​കു​മാ​ർ ഭാ​ര്യ​യെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.

മ​ർ​ദ​ന​ത്തെ തു​ട​ർ​ന്ന് പ​രാ​തി ന​ൽ​കാ​നാ​ണ് യു​വ​തി ചാ​ത്ത​ന്നൂ​ർ പൊ​ലി​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്. ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ ഭാ​ര്യ​യെ പി​ന്തു​ട​ർ​ന്ന് സ​ന​ൽ​കു​മാ​റും സ്റ്റേ​ഷ​നി​ലെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഇ​യാ​ളു​ടെ പെ​രു​മാ​റ്റ​ത്തി​ൽ സം​ശ​യം തോ​ന്നി​യ പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പോ​ക്ക​റ്റി​ൽ എം​ഡി​എം​എ​യും ക​ണ്ടെ​ടു​ത്ത​ത്.

ഒ​രു ഗ്രാ​മി​ലേ​റെ എം​ഡി​എം​എ​യാ​ണ് പി​ടി​കൂ​ടി​യ​തെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി ചാ​ത്ത​ന്നൂ​ർ പൊ​ലി​സ് വ്യ​ക്ത​മാ​ക്കി.

Kerala

അ​ഞ്ചു​വ​യ​സു​കാ​രി​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം; പ്ര​തി പി​ടി​യി​ൽ

കോ​ഴി​ക്കോ​ട്: പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ൺ‌​കു​ട്ടി​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി പി​ടി​യി​ൽ. കു​ന്ന​ത്തു​പാ​ലം സ്വ​ദേ​ശി ത​ച്ചാ​ര​യ്ക്ക​ൽ മീ​ത്ത​ൽ വീ​ട്ടി​ൽ പ്രേം​രാ​ജ്(55) ആ​ണ് പി​ടി​യി​ലാ​യ​ത്.

പ​ന്തീ​രാ​ങ്കാ​വ് പൊ​ലി​സ് ആ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഓ​ഗ​സ്റ്റ് മാ​സ​ത്തി​ൽ പ​ല ത​വ​ണ​യാ​യി പ്ര​തി അ​ഞ്ചു​വ​യ​സു​കാ​രി​യെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കു​ക​യാ​യി​രു​ന്നു. ശാ​രീ​രി​കാ​സ്വാ​സ്ഥ്യ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ച്ച കു​ട്ടി അ​മ്മ​യോ​ട് വി​വ​രം പ​റ​യു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് കു​ടും​ബം പ​ന്തീ​രാ​ങ്കാ​വ് പൊ​ലി​സി​ൽ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ പൊ​ലി​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

 

Kerala

ഭ​വാ​നി പു​ഴ​യി​ൽ ചാ​ക്കി​ൽ കെ​ട്ടി​യ നി​ല​യി​ൽ ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ൾ; അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പൊ​ലി​സ്

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി ഭ​വാ​നി പു​ഴ​യി​ൽ ചാ​ക്കി​ൽ കെ​ട്ടി​യ നി​ല​യി​ൽ ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി. പു​തൂ​ർ ചാ​വ​ടി​യൂ​ർ ഭാ​ഗ​ത്തു​നി​ന്നാ​ണ് ചാ​ക്കി​ൽ കെ​ട്ടി​യ നി​ല​യി​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. അ​മ്മ​യു​ടെ​യും കു​ഞ്ഞി​ന്‍റെ​യും മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തി​യ​തെ​ന്നാ​ണ് ല​ഭി​ക്കു​ന്ന പ്രാ​ഥ​മി​ക വി​വ​രം.

മൃ​ത​ദേ​ഹ​ങ്ങ​ൾ​ക്ക് ദി​വ​സ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ടെ​ന്ന് പൊ​ലി​സ് പ​റ​യു​ന്നു. പ​ശു​വി​നെ മേ​യ്ക്കാ​ൻ പോ​യ​വ​രാ​ണ് ചാ​ക്ക് ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് വി​വ​രം പൊ​ലി​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പു​തൂ​ർ പൊ​ലി​സ് സം​ഭ​വ സ്ഥ​ല​ത്തെ​ത്തി തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ഫോ​റ​ൻ​സി​ക് വി​ഭാ​ഗ​വും സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

 

 

Kerala

മ​ദ്യ​പാ​ന​ത്തി​നി​ടെ ത​ർ​ക്കം; ബ​ന്ധു​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി പി​ടി​യി​ൽ

ഇ​ടു​ക്കി: പു​ല്ലു​പാ​റ​യി​ൽ മ​ദ്യ​പാ​ന​ത്തി​നി​ടെ​യു​ണ്ടാ​യ ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ ബ​ന്ധു​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി പി​ടി​യി​ൽ. ഇ​ളം​കാ​ട് സ്വ​ദേ​ശി ബി​നു ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് പ്ര​തി ത​ങ്ക​ച്ച​ൻ പി​ടി​യി​ലാ​യി​ട്ടു​ണ്ട്.

ശ​നി​യാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. ത​ങ്ക​ച്ച​നും ബി​നു​വും അ​ടു​ത്ത​ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളു​മാ​ണ്. ശ​നി​യാ​ഴ്ച ഒ​രു​മി​ച്ചി​രു​ന്ന് മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ ഇ​രു​വ​രും ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​യി. പി​ന്നാ​ലെ ത​ങ്ക​ച്ച​ൻ ബി​നു​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

കൃ​ത്യ​ത്തി​ന് ശേ​ഷം പ്ര​തി അ​ഗ്നി​ശ​മ​ന സേ​ന​യെ വി​ളി​ച്ച് വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ബി​നു​വി​ന് അ​പ​ക​ടം സം​ഭ​വി​ച്ച​താ​ണെ​ന്നാ​യി​രു​ന്നു ത​ങ്ക​ച്ച​ൻ അ​ഗ്നി​ശ​മ​ന സേ​ന​യെ അ​റി​യി​ച്ച​ത്. എ​ന്നാ​ൽ ത​ങ്ക​ച്ച​ന്‍റെ മൊ​ഴി​യി​ൽ സം​ശ​യം തോ​ന്നി​യ അ​ഗ്നി​ശ​മ​ന സേ​ന ഉ​ദ്യോ​ഗ​സ്ഥ​ർ വി​വ​രം പെ​രു​വ​ന്താ​നം പൊ​ലി​സി​ൽ‌ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

Kerala

പൊ​ലി​സ് സ്റ്റേ​ഷ​നു​ക​ളി​ലെ പാ​റാ​വ് ഡ്യൂ​ട്ടി; ക​ർ​ശ​ന നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി എ​ഡി​ജി​പി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ പൊ​ലി​സ് സ്റ്റേ​ഷ​നു​ക​ളി​ൽ പാ​റാ​വ് ഡ്യൂ​ട്ടി​ക്ക് ക​ർ​ശ​ന നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി എ​ഡി​ജി​പി​യു​ടെ ഉ​ത്ത​ര​വ്. പാ​റാ​വ് ഡ്യൂ​ട്ടി​യി​ലു​ള്ള​വ​ർ സ്റ്റേ​ഷ​നി​ൽ അ​നാ​വ​ശ്യ​മാ​യി സം​സാ​രി​ച്ചു​ന​ട​ക്കു​ന്ന​തും അ​ല​സ​മാ​യി ഇ​രി​ക്കു​ന്ന​തും​ക​ണ്ടാ​ൽ ന​ട​പ​ടി​യു​ണ്ടാ​കും.

മൊ​ബൈ​ലും മ​റ്റ് ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച് സ​മ​യം പാ​ഴാ​ക്ക​രു​ത്. പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലു​ള്ള ആ​ൾ മ​ർ​ദ​ന​ത്തി​നോ മൂ​ന്നാം​മു​റ​യ്‌​ക്കോ വി​ധേ​യ​നാ​യെ​ന്ന് സം​ശ​യം തോ​ന്നി​യാ​ൽ ഉ​ട​ൻ ഡി​വൈ​എ​സ്പി​യെ​യോ ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി​യെ​യോ അ​റി​യി​ക്ക​ണം.

ലോ​ക്ക​പ്പു​ക​ളി​ൽ പ്ര​തി​യു​ടെ ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ അ​വ​സ്ഥ പ​രി​ശോ​ധി​ക്ക​ണം. ലോ​ക്ക​പ്പി​ൽ ആ​ത്മ​ഹ​ത്യാ സാ​ധ്യ​ത​യി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം. രാ​ത്രി അ​തീ​വ സു​ര​ക്ഷാ ഡ്യൂ​ട്ടി​യാ​യി പ​രി​ഗ​ണി​ക്ക​ണം. ഇ​വ​യെ​ല്ലാം പാ​റാ​വു​കാ​ര​ന്‍റെ ചു​മ​ത​ല​യാ​ണെ​ന്ന് എ​ഡി​ജി​പി​യു​ടെ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

 

Kerala

വി​ഴി​ഞ്ഞ​ത്ത് വീ​ട് കു​ത്തി​ത്തു​റ​ന്ന് ക​വ​ർ​ച്ച; സ്വ​ർ​ണ​വും പ​ണ​വും ന​ഷ്ട​മാ​യ​താ​യി പ​രാ​തി

വി​ഴി​ഞ്ഞം: വി​ഴി​ഞ്ഞ​ത്ത് വീ​ടി​ന്‍റെ മു​ൻ​വാ​തി​ൽ ത​ക​ർ​ത്ത് നാ​ല​ര​ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും ക​വ​ർ​ന്നു. കോ​ട്ടു​കാ​ൽ പ​യ​റ്റു​വി​ള എം.​എ​ൽ. സ​ദ​ന​ത്തി​ൽ ജി​ൻ​സാ​ബി​ന്‍റെ വി​വാ​ഹ​മോ​തി​രം ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​ഭ​ര​ണ​ങ്ങ​ളും പ​ഴ്സി​ൽ സൂ​ക്ഷി​ച്ച 4,000 രൂ​പ​യു​മാ​ണ് ന​ഷ്ട​മാ​യ​ത്.

ബ​ന്ധു​വീ​ട്ടി​ൽ പോ​യി​രു​ന്ന കു​ടും​ബം വെ​ള്ളി​യാ​ഴ്ച രാ​ത്രി വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​രം മ​ന​സി​ലാ​ക്കു​ന്ന​ത്. മു​ൻ​വാ​തി​ൽ ത​ക​ർ​ത്താ​ണ് മോ​ഷ്ടാ​വ് വീ​ടി​നു​ള്ളി​ൽ പ്ര​വേ​ശി​ച്ച​ത്. വി​ര​ല​ട​യാ​ള വി​ദ​ഗ്‌​ധ​രും ഡോ​ഗ് സ്ക‌്വാ​ഡും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. വി​ഴി​ഞ്ഞം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

 

 

Kerala

ഇ​ഡി കേ​സ് പ്ര​തി​ക​ളു​ടെ റീ​ൽ ചി​ത്രീ​ക​ര​ണം; ആ​റ് പോ​ലീ​സു​കാ​ർ​ക്കെ​തി​രെ ന​ട​പ​ടി

തി​രു​വ​ന​ന്ത​പു​രം: ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ളു​ടെ ഓ​ണാ​ഘോ​ഷ​ത്തി​ൽ വീ​ഴ്ച വ​രു​ത്തി​യ ആ​റ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ എ​ആ​ർ ക്യാ​ന്പി​ലേ​ക്ക് മാ​റ്റും. പ്ര​തി​ക​ൾ പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച​തി​ലും റീ​ൽ​സ് ചി​ത്രീ​ക​രി​ച്ച​തി​ലും ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള എ​ഡി​ജി​പി അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

ഇ​തേ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. ജി​ഡി ചാ​ർ​ജു​ള്ള ഉ​ദ്യോ​ഗ​സ്ഥ​നും പ്ര​തി​ക​ൾ ദൃ​ശ്യ​ങ്ങ​ൾ ചി​ത്രീ​ക​രി​ച്ച​പ്പോ​ൾ നോ​ക്കി നി​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ഉ​ൾ​പ്പെ​ടെ ആ​റു​പേ​രെ​യാ​ണ് ത​ത്കാ​ല​ത്തേ​ക്ക് എ​ആ​ർ ക്യാ​ന്പി​ലേ​ക്ക് മാ​റ്റു​ന്ന​ത്.

എ​സ്എ​ച്ച്ഒ​യു​ടെ കാ​ര്യ​ത്തി​ൽ എ​ന്തു ന​ട​പ​ടി വേ​ണ​മെ​ന്ന കാ​ര്യം ഐ​ജി ത​ല​ത്തി​ൽ തീ​രു​മാ​നി​ക്കും. എ​സ്എ​ച്ച്ഒ പ്ര​ശാ​ന്ത് ഇ​ന്ന​ലെ സ്റ്റേ​ഷ​ൻ ചു​മ​ത​ല വി​ട്ടു. ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ൽ പോ​ലീ​സു​കാ​ർ​ക്ക് പ്ര​തി​ക​ളു​മാ​യി ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ ഗൂ​ഢാ​ലോ​ച​ന ബ​ന്ധ​മു​ണ്ടോ​യെ​ന്ന​തി​ൽ ഡി​സി​പി തു​ട​ര​ന്വേ​ഷ​ണം ന​ട​ത്തും.

 

Kerala

ഏ​ഴ് വ​ർ​ഷ​ത്തി​നി​ടെ ഒ​മ്പ​തു ക്രി​മി​ന​ൽ കേ​സു​ക​ൾ; അ​ർ​ജു​ൻ ആ​യ​ങ്കി​ക്കെ​തി​രെ കാ​പ്പ ചു​മ​ത്തി

ക​ണ്ണൂ​ർ: നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ അ​ർ​ജു​ൻ ആ​യ​ങ്കി​ക്കെ​തി​രെ കാ​പ്പ ചു​മ​ത്തി. ക​ണ്ണൂ​ർ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ സ​മ​ർ​പ്പി​ച്ച പ്ര​ത്യേ​ക ശി​പാ​ർ​ശ ജി​ല്ലാ ക​ള​ക്ട​ർ അം​ഗീ​ക​രി​ച്ച​തോ​ടെ​യാ​ണ് ന​ട​പ​ടി. നി​ല​വി​ൽ ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ ക​ഴി​യു​ന്ന അ​ർ​ജു​ൻ ആ​യ​ങ്കി​ക്ക് ജാ​മ്യം ല​ഭി​ച്ചാ​ൽ വീ​ണ്ടും കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന വി​ല​യി​രു​ത്ത​ലി​നെ തു​ട​ർ​ന്നാ​ണ് കാ​പ്പ ചു​മ​ത്തി​യ​ത്.

കേ​ര​ള സാ​മൂ​ഹ്യ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​യ​ൽ നി​യ​മ​പ്ര​കാ​രം അ​ർ​ജു​ൻ ആ​യ​ങ്കി​യെ ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ പാ​ർ​പ്പി​ക്കാ​നാ​ണ് ഉ​ത്ത​ര​വ്. അ​ർ​ജു​ൻ ആ​യ​ങ്കി​യെ ജ​യി​ൽ സൂ​പ്ര​ണ്ടി​ന് മു​ന്നി​ൽ ഹാ​ജ​രാ​ക്കാ​ൻ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്ക് ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി.

ക​ഴി​ഞ്ഞ ഏ​ഴ് വ​ർ​ഷ​ത്തി​നി​ടെ ഒ​മ്പ​ത് ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ അ​ർ​ജു​ൻ ആ​യ​ങ്കി പ്ര​തി​യാ​യി​ട്ടു​ണ്ടെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം. ആ​ഭ്യ​ന്ത​ര മ​ന്ത്രി​യെ​യും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സു​ക​ൾ​ക്ക് പു​റ​മെ സ്വ​ർ​ണം പൊ​ട്ടി​ക്ക​ൽ, സ്വ​ർ​ണ​ക്ക​ട​ത്ത് തു​ട​ങ്ങി​യ കേ​സു​ക​ളി​ലും ഇ​യാ​ൾ പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. 

അ​ർ​ജു​ൻ ആ​യ​ങ്കി​ക്കെ​തി​രെ കാ​പ്പ ചു​മ​ത്ത​ണ​മെ​ന്ന് പോ​ലീ​സ് നേ​ര​ത്തെ ശി​പാ​ർ​ശ ചെ​യ്തി​രു​ന്നു. ഇ​യാ​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ജി​ല്ലാ ക​ള​ക്ട​റു​ടെ അം​ഗീ​കാ​ര​ത്തോ​ടെ കാ​പ്പ ന​ട​പ​ടി നി​ല​വി​ൽ വ​ന്ന​ത്. സം​സ്ഥാ​ന സ​ർ​ക്കാ​രും ന​ട​പ​ടി​യെ അ​നു​കൂ​ലി​ക്കു​ന്ന നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ചി​രു​ന്ന​ത്.

Kerala

നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി ക​ഞ്ചാ​വു​മാ​യി പി​ടി​യി​ൽ

മാ​വേ​ലി​ക്ക​ര: നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി ജൂ​ലി തോ​മ​സ് ക​ഞ്ചാ​വു​മാ​യി പി​ടി​യി​ൽ. 30 ഗ്രാം ​ക​ഞ്ചാ​വ് ആ​ണ് പ്ര​തി​യി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്ത​ത്. ജി​ല്ലാ ല​ഹ​രി​വി​രു​ദ്ധ സ്ക്വാ​ഡും മാ​വേ​ലി​ക്ക​ര പോ​ലീ​സും ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

അ​ഞ്ച് ഗ്രാം ​ക​ഞ്ചാ​വു​മാ​യി എ​ബ്ര​ഹാം കോ​ശി എ​ന്ന​യാ​ളെ പോ​ലീ​സ് നേ​ര​ത്തെ പി​ടി​കൂ​ടി​യി​രു​ന്നു. ഇ​യാ​ൾ​ക്ക് വീ​ണ്ടും ന​ൽ​കാ​നാ​യി ബൈ​ക്കി​ൽ ക​ഞ്ചാ​വു​മാ​യി വ​രു​മ്പോ​ഴാ​ണ് ജൂ​ലി തോ​മ​സ് പി​ടി​യി​ലാ​കു​ന്ന​ത്.

മാ​വേ​ലി​ക്ക​ര, കാ​യം​കു​ളം ഭാ​ഗ​ങ്ങ​ളി​ൽ പ​ല​യി​ട​ത്താ​യി വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു ജൂ​ലി തോ​മ​സ്. പ്ര​തി കാ​ല​ങ്ങ​ളാ​യി നേ​രി​ട്ട​ല്ലാ​തെ മ​റ്റു​ള്ള​വ​രെ ഉ​പ​യോ​ഗി​ച്ചാ​ണ് ല​ഹ​രി​വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

Kerala

ക​ണ്ണൂ​രി​ൽ യു​വ​തി​യെ തീ ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം

ക​ണ്ണൂ​ർ: ക​രി​വെ​ള്ളൂ​രി​ൽ യു​വ​തി​യെ ഭ​ർ​ത്താ​വ് തീ ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു. കു​ക്കാ​നം സ്വ​ദേ​ശി പ്ര​ജി​ഷ​യ്ക്ക് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ യു​വ​തി​ക്ക് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ട്.

ആ​ക്ര​മ​ണം ത​ട​യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പ്ര​ജി​ഷ​യു​ടെ അ​മ്മ പ​ത്മി​നി​ക്കും പൊ​ള്ള​ലേ​റ്റു. ഇ​രു​വ​രെ​യും ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ്ര​ജി​ഷ​യെ ആ​ക്ര​മി​ക്കു​ന്ന​തി​നി​ടെ പൊ​ള്ള​ലേ​റ്റ ഭ​ർ​ത്താ​വി​നെ പ​യ്യ​ന്നൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്.

 

 

Kerala

വീ​ടി​നെ ചൊ​ല്ലി ത​ർ​ക്കം; പി​തൃ സ​ഹോ​ദ​ര​നെ ച​വി​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ യു​വാ​വ് പി​ടി​യി​ൽ

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട​യി​ൽ പി​തൃ സ​ഹോ​ദ​ര​നെ ച​വി​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ യു​വാ​വ് പി​ടി​യി​ൽ. പ​ത്ത​നം​തി​ട്ട കു​ള​ത്തു​മ​ൺ അം​ബേ​ദ്ക​ർ ഉ​ന്ന​തി​യി​ലെ ക​ണ്ണ​ൻ എ​ന്ന അ​നി​ൽ (45) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ അ​നി​ലി​ന്‍റെ സ​ഹോ​ദ​ര​ന്‍റെ മ​ക​ൻ സു​ധീ​ഷ് (27) ആ​ണ് പി​ടി​യി​ലാ​യ​ത്.

കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ർ​ന്നു​ണ്ടാ​യ കൈ​യാ​ങ്ക​ളി​യാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഒ​ൻ​പ​തോ​ടെ ആ​യി​രു​ന്നു സം​ഭ​വം. സു​ധീ​ഷി​ന്‍റെ അ​ച്ഛ​ൻ നി​ർ​മി​ച്ച വീ​ട്ടി​ൽ അ​നി​ൽ താ​മ​സി​ക്കു​ന്ന​തി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​ത്.

ഇ​രു​വ​രും ത​മ്മി​ലു​ണ്ടാ​യ അ​ടി​പി​ടി​ക്കി​ടെ അ​നി​ലി​നെ സു​ധീ​ഷ് ച​വി​ട്ടു​ക​യാ​യി​രു​ന്നു. ച​വി​ട്ടേ​റ്റ് വീ​ണ അ​നി​ലി​നെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പി​ടി​യി​ലാ​യ സു​ധീ​ഷ് നേ​ര​ത്തെ പോ​ക്സോ കേ​സി​ൽ ഉ​ൾ​പ്പെ​ടെ പ്ര​തി​യാ​യി​രു​ന്നു.

Kerala

ഫോ​ൺ വി​ളി​ച്ചി​ട്ട് എ​ടു​ത്തി​ല്ല; യു​വ​തി​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച പ്ര​തി പി​ടി​യി​ൽ

നൂ​റ​നാ​ട്: കൊ​ല്ലം നൂ​റ​നാ​ട് സു​ഹൃ​ത്താ​യ യു​വ​തി​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി പി​ടി​യി​ൽ. കാ​ർ​ത്തി​ക​പ്പ​ള്ളി താ​ലൂ​ക്കി​ൽ ചി​ങ്ങോ​ലി വി​ല്ലേ​ജി​ൽ ശോ​ഭാ ഭ​വ​ന​ത്തി​ൽ ശ​ര​ത് ആ​ണ് പി​ടി‍​യി​ലാ​യ​ത്. ഓ​ഗ​സ്റ്റ് 11ന് ​രാ​ത്രി ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം.

ഫോ​ൺ വി​ളി​ച്ചി​ട്ട് എ​ടു​ക്കാ​ത്ത​തി​ലു​ള്ള വി​രോ​ധ​ത്തെ​ത്തു​ട​ർ​ന്ന് ആ​യി​രു​ന്നു ആ​ക്ര​മ​ണം. വീ​ട്ടു​മു​റ്റ​ത്ത് ഫോ​ൺ ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്ന യു​വ​തി​യെ പ്ര​തി വെ​ട്ടു​ക​ത്തി​കൊ​ണ്ട് ത​ല​യ്ക്ക് വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വ​തി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. നൂ​റ​നാ​ട് പോ​ലീ​സ് ആ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

കേ​ന്ദ്ര ലേ​ബ​ർ ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സി​ൽ ക​വ​ർ​ച്ച; മൂ​ന്ന് പേ​ർ പി​ടി​യി​ൽ

കൊ​ച്ചി: കേ​ന്ദ്ര ലേ​ബ​ർ ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സി​ൽ നി​ന്ന് മി​ന്ന​ൽ ര​ക്ഷാ​ക​വ​ച​ങ്ങ​ളും ചെ​മ്പ് പ​ട്ട​ക​ളും മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്ന് അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ പി​ടി​യി​ൽ. പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി മു​സ്താ​ഖു​ൽ ഷേ​ക്ക് (26) അ​സം സ്വ​ദേ​ശി​ക​ളാ​യ സ​ഫി​യാ​ഖു​ൽ ഇ​സ്‌​ലാം (30) മൊ​ഫീ​ദു​ൽ ഇ​സ്‌​ലാം (35) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ലേ​ബ​ർ ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സി​ന് മു​ക​ളി​ലും പ​രി​സ​ര​ത്തു​മാ​യി സ്ഥാ​പി​ച്ചി​രു​ന്ന മി​ന്ന​ൽ ര​ക്ഷാ​ക​വ​ച​ങ്ങ​ളും ചെ​മ്പ് പ​ട്ട​ക​ളും പ്ര​തി​ക​ൾ അ​ഴി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ക​വ​ർ​ച്ച​യ്ക്ക് ശേ​ഷം സ​ഫി​യാ​ഖു​ൽ ഇ​സ്‌​ലാ​മും മൊ​ഫീ​ദു​ൽ ഇ​സ്‌​ലാ​മും ആ​ലു​വ​യി​ലേ​ക്കും മു​സ്താ​ഖു​ൽ ഷേ​ക്ക് കാ​ക്ക​നാ​ട്ടെ താ​മ​സ സ്ഥ​ല​ത്തേ​ക്കും പോ​യി.

എ​ന്നാ​ൽ സം​ശ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു​വ​ച്ച മ​റ്റ് അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളി​ൽ നി​ന്നാ​ണ് പോ​ലീ​സി​ന് യ​ഥാ​ർ​ഥ പ്ര​തി​ക​ളെ കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ച​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

 

Kerala

വി​ദ്യാ​ർ​ഥി​ക​ളെ അ​ധി​ക്ഷേ​പി​ച്ച കേ​സ്; ടി.​ജി. മോ​ഹ​ൻ​ദാ​സ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു മു​ന്നി​ൽ ഹാ​ജ​രാ​കും

തി​രു​വ​ന​ന്ത​പു​രം: നീ​റ്റ് പ​രീ​ക്ഷ​ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ഡ​ൽ​ഹി ജ​ന്ത​ർ​മ​ന്ത​റി​ൽ പ്ര​തി​ഷേ​ധി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശം ന​ട​ത്തി​യ കേ​സി​ൽ ടി.​ജി. മോ​ഹ​ൻ​ദാ​സ് ഇ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു മു​ന്നി​ൽ ഹാ​ജ​രാ​കും.

കേ​സി​ൽ ക​ഴി​ഞ്ഞ ദി​വ​സം ജാ​മ്യം നേ​ടി​യെ​ങ്കി​ലും ജാ​മ്യ വ്യ​വ​സ്ഥ പ്ര​കാ​ര​മാ​ണ് ഹാ​ജ​രാ​കു​ന്ന​ത്. തു​ട‍ർച്ച​യാ​യ മൂ​ന്ന് ദി​വ​സം ഹാ​ജ​രാ​ക​ണ​മെ​ന്നാ​ണ് ജാ​മ്യ വ്യ​വ​സ്ഥ. രാ​വി​ലെ പത്തിന് ​അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ‍​ർ​ക്ക് മു​ന്നി​ൽ ഹാ​ജ​രാ​കും. കൂ​ടാ​തെ എ​ല്ലാ തി​ങ്ക​ളാ​ഴ്ച​ക​ളി​ലും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മു​ന്നി​ൽ ഹാ​ജ​രാകണമെന്നും ജാമ്യവ്യവസ്ഥയുണ്ട്.  

 

Kerala

ഏ​ഴു​വ​യ​സു​കാ​രി​യെ മു​റി​യി​ൽ പൂ​ട്ടി​യി​ട്ട് മ​ർ​ദി​ച്ച സം​ഭ​വം; അ​ച്ഛ​നും ര​ണ്ടാ​ന​മ്മ​യും അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: ഏ​ഴു​വ​യ​സു​കാ​രി​യെ മു​റി​യി​ൽ പൂ​ട്ടി​യി​ട്ട് മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ അ​ച്ഛ​നും ര​ണ്ടാ​ന​മ്മ​യും അ​റ​സ്റ്റി​ൽ. ബാ​ല​രാ​മ​പു​രം സ്വ​ദേ​ശി സു​ധീ​ർ(46) ഇ​യാ​ളു​ടെ ര​ണ്ടാം​ഭാ​ര്യ വെ​ള്ള​റ​ട സ്വ​ദേ​ശി​നി ലി​ൻ​ഡ​മോ​ൾ(34) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

വ​ലി​യ​തു​റ പോ​ലീ​സ് ആ​ണ് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ര​ണ്ട് ദി​വ​സ​മാ​യി കു​ട്ടി സ്കൂ​ളി​ൽ എ​ത്താ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് അ​ധ്യാ​പ​ക​ർ വീ​ട്ടി​ലെ​ത്തി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കു​ട്ടി​യെ മു​റി​യി​ൽ പൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്.

തു​ട​ർ​ന്ന് അ​ധ്യാ​പ​ക​ർ വി​വ​രം ചൈ​ൽ​ഡ് വെ​ൽ​ഫ​യ​ർ ക​മ്മി​റ്റി​യെ അ​റി​യി​ച്ചു. ചൈ​ൽ​ഡ് വെ​ൽ​ഫ​യ​ർ അ​ധി​കൃ​ത​ർ വീ​ട്ടി​ലെ​ത്തി കു​ട്ടി​യെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​വു​ക​യും വി​വ​രം വ​ലി​യ​തു​റ പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു.

ലി​ൻ​ഡ​മോ​ൾ കു​ട്ടി​യെ മ​ർ​ദി​ച്ച​തി​ന്‍റെ പാ​ടു​ക​ളും ദേ​ഹ​ത്ത് ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​രു​വ​ർ​ക്കു​മെ​തി​രെ ജു​വൈ​ൽ ജ​സ്റ്റീ​സ് ആ​ക്ട് പ്ര​കാ​രം പോ​ലീ​സ് കേ​സെ​ടു​ത്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

അ​ർ​ജു​ൻ ആ​യ​ങ്കി​യെ അ​റ​സ്റ്റ് ചെ​യ​ത​തി​ന്‍റെ ആ​ശ്വാ​സ​ത്തി​ൽ ആ​ഭ്യ​ന്ത​ര വ​കു​പ്പ്

തി​രു​വ​ന​ന്ത​പു​രം: ആ​ഭ്യ​ന്ത​ര മ​ന്ത്രി​യെ വെ​ല്ലു​വി​ളി​ച്ച കു​പ്ര​സി​ദ്ധ ഗു​ണ്ട അ​ർ​ജു​ൻ ആ​യ​ങ്കി​യെ ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞെ​ങ്കി​ലും പി​ടി​കൂ​ടാ​നാ​യ​തി​ന്‍റെ ആ​ശ്വാ​സ​ത്തി​ലാ​ണ് ആ​ഭ്യ​ന്ത​ര വ​കു​പ്പ്. ആ​ദ്യം പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രേ​യും പി​ന്നീ​ട് ആ​ഭ്യ​ന്ത​ര മ​ന്ത്രി​യേ​യും അ​ർ​ജു​ൻ ആ​യ​ങ്കി വെ​ല്ലു​വി​ളി​ച്ച​തോ​ടെ​യാ​ണ് ആ​ഭ്യ​ന്ത​ര വ​കു​പ്പും പൊ​ലീ​സ് സേ​ന​യും പ്ര​തി​രോ​ധ​ത്തി​ലാ​യ​ത്. തു​ട​ർ​ന്നാ​യി​രു​ന്നു അ​ർ​ജു​ൻ ആ​യ​ങ്കി​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ പൊ​ലീ​സ് ഊ​ർ​ജി​ത​മാ​ക്കി​യ​ത്.

അ​ർ​ജു​ൻ ആ​യ​ങ്കി​യെ കി​ട്ടാ​താ​യ​തോ​ടെ ഒ​പ്പ​മു​ള്ള ഗു​ണ്ടാ​സം​ഘ​ത്തെ കൂ​ട്ട​ത്തോ​ടെ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മ​മാ​യി. നേ​ര​ത്തെ​യു​ണ്ടാ​യി​രു​ന്ന ഓ​പ​റേ​ഷ​ൻ ഗ്രി​പ്പ് വീ​ണ്ടും തു​ട​ങ്ങി​യ​തോ​ടെ ഗു​ണ്ട​ക​ളെ​യും കൂ​ട്ട​ത്തോ​ടെ പി​ടി​കൂ​ടി​ത്തു​ട​ങ്ങി. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഗു​ണ്ടാ​സം​ഘ​ങ്ങ​ളെ​യെ​ല്ലാം പൊ​ലീ​സ് അ​ക​ത്താ​ക്കി. സ​ഹാ​യം ചെ​യ്ത​വ​രു​ടെ വീ​ടു​ക​ളി​ൽ എ​ല്ലാം പൊ​ലീ​സ് അ​രി​ച്ചു പെ​റു​ക്കി. ഇ​തോ​ടെ​യാ​ണ് നി​വൃ​ത്തി​യി​ല്ലാ​തെ കീ​ഴ​ട​ങ്ങാ​നു​ള്ള നീ​ക്ക​ങ്ങ​ൾ അ​ർ​ജു​ൻ ആ​യ​ങ്കി ന​ട​ത്തി​യ​തെ​ന്നാ​ണ് പൊ​ലീ​സ് ഉ​ന്ന​ത​ർ ന​ൽ​കു​ന്ന സൂ​ച​ന. രാ​ഷ്‌​ട്രീ​യ ബ​ന്ധ​മു​ള്ള പ്ര​തി​യാ​ണെ​ങ്കി​ലും സി​പി​എം നേ​തൃ​ത്വം പൂ​ർ​ണ​മാ​യി ത​ള്ളി​പ്പ​റ​ഞ്ഞ​തി​നു പി​ന്നാ​ലെ​യാ​ണ് അ​ർ​ജു​നെ പി​ടി​കൂ​ടി​യ​തെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്.

സ​ർ​ക്കാ​രി​നെ വെ​ല്ലു​വി​ളി​ച്ചാ​ൽ ഇ​താ​യി​രി​ക്കും അ​നു​ഭ​വ​മെ​ന്നും ഗു​ണ്ട​ക​ളെ വെ​ല്ലു​വി​ളി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും അ​ർ​ജു​നെ പി​ടി​ച്ച ശേ​ഷ​മു​ള്ള ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. പൊ​ലീ​സി​നെ വെ​ല്ലു​വി​ളി​ക്കു​ന്ന​ത് സ​മൂ​ഹ​ത്തെ വെ​ല്ലു​വി​ളി​ക്കു​ന്ന​തി​നു തു​ല്യ​മാ​ണെ​ന്ന് ഓ​പ​റേ​ഷ​നു നേ​തൃ​ത്വം ന​ൽ​കി​യ എ​ഡി​ജി​പി പി.​വി​ജ​യ​ൻ പ​റ​ഞ്ഞു. കാ​പ്പ ചു​മ​ത്തു​ന്ന​തു പ​രി​ഗ​ണി​ക്കു​മെ​ന്ന എ​ഡി​ജി​പി​യു​ടെ മ​റു​പ​ടി​യി​ൽ ഇ​യാ​ളെ പൂ​ർ​ണ​മാ​യി പൂ​ട്ടാ​നാ​ണ് ആ​ഭ്യ​ന്ത​ര വ​കു​പ്പ് നീ​ക്ക​മെ​ന്നും ക​രു​ത​പ്പെ​ടു​ന്നു.

23 കേ​​​സു​​​ക​​​ളി​​​ലെ പ്ര​​​തി​​​

23 കേ​​​സു​​​ക​​​ളി​​​ൽ പ്ര​​​തി​​​യാ​​​യ അ​​​ർ​​​ജു​​​ൻ ആ​​​യ​​​ങ്കി​​​ക്ക് ജാ​​​മ്യം ന​​​ൽ​​​കി​​​യാ​​​ൽ കു​​​റ്റ​​​കൃ​​​ത്യം വീ​​​ണ്ടും ആ​​​വ​​​ർ​​​ത്തി​​​ക്കു​​​മെ​​​ന്നും ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി​​​ക്കെ​​​തി​​​രേ പോ​​​സ്റ്റി​​​ട്ട മൊ​​​ബൈ​​​ൽ ഫോ​​​ൺ ക​​​ണ്ടെ​​​ത്താ​​​ൻ പ്ര​​​തി​​​യെ ക​​​സ്റ്റ​​​ഡി​​​യി​​​ൽ ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു. കൂ​​​ടാ​​​തെ പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യാ​​​ൽ തെ​​​ളി​​​വ് ന​​​ശി​​​പ്പി​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​മു​​​ണ്ടാ​​​കാ​​​നു​​​ള്ള സാ​​​ധ്യ​​​തയുണ്ടെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടി​​​ലു​​​ണ്ട്. സാ​​​ക്ഷി​​​ക​​​ളെ സ്വാ​​​ധീ​​​നി​​​ക്കു​​​മെ​​​ന്നും പ​​​റ​​​യു​​​ന്നു.അ​​​തു​​​കൊ​​​ണ്ടു​​​ത​​​ന്നെ ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തു നീ​​​തി​​​നി​​​ഷേ​​​ധ​​​മാ​​​യി​​​രി​​​ക്കു​​​മെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ടി​​​ലു​​​ണ്ട്.

ലൊ​​​ക്കേ​​​ഷ​​​ൻ കിട്ടാത്ത സിം ​​​

ഫോ​​​ണി​​​ന്‍റെ ലൊ​​​ക്കേ​​​ഷ​​​ൻ തി​​​രി​​​ച്ച​​​റി​​​യാ​​​ൻ ക​​​ഴി​​​യാ​​​ത്ത​​​താ​​​ണ് പോ​​​ലീ​​​സി​​​ന് ഇ​​​യാ​​​ളെ പി​​​ടി​​​കൂ​​​ടു​​​ന്ന​​​തി​​​നു കു​​​രു​​​ക്കാ​​​യ​​​ത്. സിം ​​​ഇ​​​ല്ലാ​​​ത്ത അ​​​മേ​​​രി​​​ക്ക​​​ൻ നി​​​ർ​​​മി​​​ത ഫോ​​​ണാ​​​ണ് ഇ​​​യാ​​​ളു​​​ടെ കൈ​​​വ​​​ശ​​​മു​​​ള്ള​​​ത്. ലൊ​​​ക്കേ​​​ഷ​​​ൻ ഇ​​​ത് ബ്ലോ​​​ക്ക് ആ​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ ഇ​​​യാ​​​ളെ ചേ​​സ് ചെ​​​യ്യു​​​ക പോ​​​ലീ​​​സി​​​ന് ഏ​​​റെ ബു​​​ദ്ധി​​​മു​​​ട്ടാ​​​യി​​​രു​​​ന്നു.

Kerala

പോ​ത്തു​ണ്ടി കൊ​ല​പാ​ത​കം; സു​ധാ​ക​ര​ന്‍റെ​യും സ​ജി​ത​യു​ടെ​യും മ​ക്ക​ള്‍​ക്ക് ജോ​ലി ഉ​റ​പ്പാ​ക്കു​മെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് പോ​ത്തു​ണ്ടി​യി​ല്‍ കൊ​ല്ല​പ്പെ​ട്ട സു​ധാ​ക​ര​ന്‍റെ​യും സ​ജി​ത​യു​ടെ​യും മ​ക്ക​ള്‍​ക്ക് ജോ​ലി ന​ൽ‌​കു​മെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. സു​ധാ​ക​ര​ന്‍റെ​യും സ​ജി​ത​യു​ടെ​യും മ​ക്ക​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ ജോ​ലി ന​ല്‍​ക​ണ​മെ​ന്ന കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് തീ​രു​മാ​നം.

സു​ധാ​ക​ര​ന്‍റെ​യും സ​ജി​ത​യു​ടെ​യും മ​ക്ക​ളാ​യ അ​ഖി​ല​യ്ക്കും അ​തു​ല്യ​ക്കും ജോ​ലി ഉ​റ​പ്പാ​ക്കു​മെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി കു​ടും​ബ​ത്തെ അ​റി​യി​ച്ചു. 2019ല്‍ ​സു​ധാ​ക​ര​ന്‍റെ ഭാ​ര്യ സ​ജി​ത കൊ​ല്ല​പ്പെ​ട്ട​ത്. സ​ജി​ത​യെ കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി ചെ​ന്താ​മ​ര ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ശേ​ഷം 2025 ജ​നു​വ​രി​യി​ലാ​യി​രു​ന്നു സു​ധാ​ക​ര​നെ​യും അ​മ്മ ല​ക്ഷ്മി​യേ​യും കൊ​ല​പ്പെ​ടു​ത്തി​യ​ത്.

സു​ധാ​ക​ര​നെ​യും അ​മ്മ ല​ക്ഷ്മി​യേ​യും കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം കാ​ട്ടി​ലേ​ക്ക് ഓ​ടി​ര​ക്ഷ​പ്പെ​ട്ട ചെ​ന്താ​മ​ര​യെ മ​ണി​ക്കൂ​റു​ക​ള്‍ തി​ര​ഞ്ഞെ ശേ​ഷ​മാ​യി​രു​ന്നു പോ​ലീ​സി​ന് ക​ണ്ടെ​ത്താ​നാ​യ​ത്.

Kerala

പോ​ലീ​സി​ന് തി​രി​ച്ച​ടി; അ​ർ​ജു​ൻ ആ​യ​ങ്കി​യു​ടെ സ​ഹാ​യി​ക​ൾ​ക്ക് ജാ​മ്യം

കൊ​ച്ചി : അ​ർ​ജു​ൻ ആ​യ​ങ്കി​യു​ടെ സ​ഹാ​യി​ക​ളെ​ന്ന് ആ​രോ​പി​ച്ച് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത നാ​ല് പേ​ർ​ക്ക് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. ഊ​ന്നു​ക​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​ക​ൾ​ക്കാ​ണ് പെ​രു​മ്പാ​വൂ​ർ ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് നാ​ലാം കോ​ട​തി ജാ​മ്യം ന​ൽ​കി​യ​ത്.

കോ​ത​മം​ഗ​ലം കോ​ട​തി അ​വ​ധി​യാ​യി​രു​ന്ന​തി​നാ​ൽ പ്ര​തി​ക​ളെ പെ​രു​മ്പാ​വൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്. അ​തി​നി​ടെ പോ​ലീ​സ് വ്യാ​പ​ക​മാ​യി തി​ര​ച്ചി​ൽ തു​ട​രു​ന്ന​തി​നി​ടെ അ​ർ​ജു​ൻ ആ​യ​ങ്കി വീ​ണ്ടും സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ൽ പോ​സ്റ്റു​മാ​യി രം​ഗ​ത്തെ​ത്തി.

സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം എം.​വി. ജ​യ​രാ​ജ​ന്‍റെ ഇ​ന്ന​ത്തെ പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​യാ​ണ് പോ​സ്റ്റ്. സി​പി​എ​മ്മി​ന് വേ​ണ്ടി പ്ര​തി​ക​രി​ച്ച​തി​ന്‍റെ പേ​രി​ൽ താ​ൻ ക​ള്ള​ക്കേ​സി​ൽ ജ​യി​ലി​ല​ട​യ്ക്ക​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ആ​യ​ങ്കി പോ​സ്റ്റി​ൽ ആ​രോ​പി​ച്ചു. രാ​ഷ്ട്രീ​യ പി​ന്തു​ണ ത​നി​ക്ക് ആ​വ​ശ്യ​മി​ല്ലെ​ന്നും എ​ന്നാ​ൽ പി​ന്നി​ൽ നി​ന്ന് കു​ത്ത​രു​തെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Kerala

പോ​ലീ​സി​ന്‍റെ മി​ന്ന​ൽ നീ​ക്കം; അ​ർ​ജു​ൻ ആ​യ​ങ്കി​യു​ടെ സം​ഘ​ത്തി​ലെ അ​ഞ്ചു​പേ​ർ പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്ത് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ അ​ർ​ജു​ൻ ആ​യ​ങ്കി​യു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ള്ള അ​ഞ്ച് പേ​രെ തി​രു​വ​ന​ന്ത​പു​രം സി​റ്റി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തു​മ്പ, ത​മ്പാ​നൂ​ർ മേ​ഖ​ല​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

തു​മ്പ സ്വ​ദേ​ശി​ക​ളാ​യ ഷൈ​ജു, ഷാ, ​ത​മ്പാ​നൂ​ർ സ്വ​ദേ​ശി​ക​ളാ​യ വെ​ങ്കി​ടേ​ഷ്, സം​ഗീ​ത സു​രേ​ഷ്, ആ​ദി​ത്യ​ൻ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. തു​മ്പ പോ​ലീ​സും ത​മ്പാ​നൂ​ർ പോ​ലീ​സും ചേ​ർ​ന്നാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. അ​ർ​ജു​ൻ ആ​യ​ങ്കി തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തു​മ്പോ​ൾ സ്ഥി​ര​മാ​യി ഇ​വ​രോ​ടൊ​പ്പം താ​മ​സി​ച്ചി​രു​ന്ന​താ​യാ​ണ് പോ​ലീ​സി​ന്‍റെ ക​ണ്ടെ​ത്ത​ൽ.

പ്ര​തി​ക​ളു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ൾ പ​രി​ശോ​ധി​ച്ച​തി​ൽ ആ​യ​ങ്കി​യു​മാ​യു​ള്ള അ​ടു​ത്ത ബ​ന്ധം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളും ല​ഭി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ഷൈ​ജു​വി​നും ഷാ​യ്ക്കു​മെ​തി​രെ തു​മ്പ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെ​ന്നും അ​ന്വേ​ഷ​ണ സം​ഘം വ്യ​ക്ത​മാ​ക്കി. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

ത​ല​സ്ഥാ​ന ന​ഗ​രം കേ​ന്ദ്രീ​ക​രി​ച്ച് അ​ർ​ജു​ൻ ആ​യ​ങ്കി ഗു​ണ്ടാ​സം​ഘം രൂ​പീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​താ​യാ​ണ് പോ​ലീ​സി​ന്‍റെ ക​ണ്ടെ​ത്ത​ൽ. ക്ര​മ​സ​മാ​ധാ​ന വി​ഭാ​ഗം എ​ഡി​ജി​പി പി. ​വി​ജ​യ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ഗു​ണ്ടാ​സം​ഘാം​ഗ​ങ്ങ​ളെ​യും അ​ർ​ജു​ൻ ആ​യ​ങ്കി​യെ​യും പി​ടി​കൂ​ടു​ന്ന​തി​നു​ള്ള പ​രി​ശോ​ധ​ന​ക​ൾ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Kerala

മു​ട്ടി​ന് താ​ഴെ വെ​ടി​വെ​ച്ചാ​ലും മു​ട്ടു​കു​ത്തി​ല്ല ; വീ​ണ്ടും പോ​സ്റ്റു​മാ​യി അ​ർ​ജു​ൻ ആ​യ​ങ്കി

തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സ് ഊ​ർ​ജി​ത​മാ​യ തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നി​ടെ പു​തി​യ പോ​സ്റ്റു​മാ​യി അ​ർ​ജു​ൻ ആ​യ​ങ്കി. മു​ട്ടി​ന് താ​ഴെ വെ​ടി​വെ​ച്ചാ​ലും മു​ട്ടു​കു​ത്തി​ല്ലെ​ന്നും ത​ന്നെ തീ​വ്ര​വാ​ദി​യാ​ക്കി​യ​ത് ഈ ​സി​സ്റ്റ​മാ​ണെ​ന്നും പു​തി​യ പോ​സ്റ്റി​ൽ പ​റ​യു​ന്നു. വെ​റും നാ​ല് കേ​സ് മാ​ത്രം അ​വ​ശേ​ഷി​ക്കു​ന്ന ത​ന്നെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പേ​രി​ൽ തീ​വ്ര​വാ​ദി​യാ​ക്കി മാ​റ്റി.

ക​ള്ള​ക്കേ​സി​ൽ ജ​യി​ലി​ലാ​ക്കി​യ​പ്പോ​ൾ ജീ​വി​തം താ​റു​മാ​റാ​യ ആ​ളാ​ണ് താ​ൻ. മാ​ന​സി​ക രോ​ഗ​ത്തി​ലോ മ​ദ്യ​ല​ഹ​രി​യി​ലോ അ​ല്ല, പൂ​ർ​ണ​ബോ​ധ​ത്തോ​ടെ ത​ന്നെ​യാ​ണ് പ്ര​തി​ക​രി​ച്ച​ത്. ത​ന്നെ ക​ള്ള​ക്കേ​സി​ൽ ജ​യി​ലി​ല​ട​ച്ച കേ​സ് പു​ന​ര​ന്വേ​ഷ​ണം ന​ട​ത്ത​ണം. ച​ത്താ​ലും ഭ​യ​പ്പാ​ടി​ല്ലെ​ന്നും മു​ട്ടി​ന് വെ​ടി​വെ​ച്ചാ​ലും മു​ട്ടു​കു​ത്തി​ല്ലെ​ന്നും അ​ർ​ജു​ൻ ആ​യ​ങ്കി പു​തി​യ പോ​സ്റ്റി​ൽ പ​റ​യു​ന്നു.

ക​ട​ലി​ല​ക​പ്പെ​ട്ട മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ബോ​ട്ടി​ലാ​ണ് താ​നു​ള്ള​ത് എ​ന്ന് പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ൽ റോ​ഡി​ലി​രു​ന്ന് ക​ര​യു​ന്ന സ​ഹോ​ദ​രി​ക്ക് അ​വ​രു​ടെ ഭ​ർ​ത്താ​വി​നെ നേ​ര​ത്തേ കി​ട്ടു​മാ​യി​രു​ന്നെ​ന്നും ആ​ർ​ജു​ൻ ആ​യ​ങ്കി കു​റി​ച്ചു. അ​തേ​സ​മ​യം വ​ട​ക്കും​നാ​ഥ ക്ഷേ​ത്ര മൈ​താ​ന​ത്ത് താ​നി​രി​ക്കു​ന്നു എ​ന്നും വൈ​കു​ന്നേ​രം അ​ർ​ജു​ൻ ആ​യ​ങ്കി പോ​സ്റ്റ് ഇ​ട്ടി​രു​ന്നു.

അ​തിനിടെ അ​ർ​ജു​ൻ ആ​യ​ങ്കി കാ​റി​ൽ പാ​ലി​യേ​ക്ക​ര ടോ​ൾ പ്ലാ​സ ക​ട​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നു. സ​ഹോ​ദ​ര​ൻ അ​ഖി​ലി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​രി​ക്കു​ക​യാ​ണ്. തൃ​ശൂ​ർ വ​ട​ക്കും​നാ​ഥ ക്ഷേ​ത്രം മൈ​താ​ന​ത്ത് നി​ന്നാ​ണ് അ​ഖി​ലി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

Kerala

വ​ട​ക​ര എം​ഡി​എം​എ കേ​സ്; കീ​ര്‍​ത്ത​ന പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ

കോ​ഴി​ക്കോ​ട്: വ​ട​ക​ര എം​ഡി​എം​എ കേ​സി​ൽ റി​മാ​ൻ​ഡി​ലാ​യി​രു​ന്ന പ്ര​തി മ​രു​തോ​ങ്ക​ര സ്വ​ദേ​ശി കീ​ര്‍​ത്ത​ന​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് അ​ഞ്ചു​വ​രെ​യാ​ണ് ക​സ്റ്റ​ഡി. വ​ട​ക​ര എ​ൻ​ഡി​പി​എ​സ് കോ​ട​തി​യു​ടേ​താ​ണ് ന​ട​പ​ടി.

ല​ഹ​രി സം​ഘ​വു​മാ​യി പ്ര​തി​ക്ക് നേ​രി​ട്ട് ബ​ന്ധ​മു​ണ്ടെ​ന്നും കൂ​ടു​ത​ൽ പ്ര​തി​ക​ളി​ലേ​ക്ക് എ​ത്താ​നും തെ​ളി​വ് ശേ​ഖ​രി​ക്കാ​നും ക​സ്റ്റ​ഡി​യി​ൽ വേ​ണ​മെ​ന്നു​മാ​യി​രു​ന്നു പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം. എ​ന്നാ​ൽ ബാ​ങ്ക് ഇ​ട​പാ​ട് ന​ട​ത്തു​ന്ന​ത് കു​റ്റ​ക​ര​മ​ല്ലെ​ന്നും 5,000 രൂ​പ​യു​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ട് മാ​ത്ര​മാ​ണ് ന​ട​ത്തി​യ​തെ​ന്നു​മാ​യി​രു​ന്നു പ്ര​തി​ഭാ​ഗം വാ​ദം.

അ​തേ​സ​മ​യം കേ​സി​ൽ ബി​ആ​ര്‍​സി​യി​ലെ മു​ൻ അ​ധ്യാ​പി​ക​മാ​രും മ​റ്റ് പ്ര​തി​ക​ളു​മാ​യ നീ​ഷ്മ, കാ​വ്യ എ​ന്നി​വ​ര്‍ ന​ൽ​കി​യ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ഉ​ട​ൻ പ​രി​ഗ​ണി​ക്കും.

Kerala

കേ​ര​ള പോ​ലീ​സി​ന്‍റെ ഔ​ദ്യോ​ഗി​ക ഇ​ന്‍​സ്റ്റ​ഗ്രാം പേ​ജി​ന് 20 ല​ക്ഷം ഫോ​ളോ​വേ​ഴ്സ്

കൊ​ച്ചി: 20 ല​ക്ഷം ഫോ​ളോ​വേ​ഴ്സ് എ​ന്ന ച​രി​ത്ര​നേ​ട്ടം കൈ​വ​രി​ച്ചു കേ​ര​ള പൊ​ലീ​സി​ന്‍റെ ഔ​ദ്യോ​ഗി​ക ഇ​ന്‍​സ്റ്റ​ഗ്രാം പേ​ജ്. ലോ​ക​ത്ത്, പോ​ലീ​സ് വി​ഭാ​ഗ​ങ്ങ​ളു​ടെ ഔ​ദ്യോ​ഗി​ക ഇ​ന്‍​സ്റ്റ​ഗ്രാം പേ​ജു​ക​ളി​ല്‍ ര​ണ്ടു ദ​ശ​ല​ക്ഷം ഫോ​ളോ​വേ​ഴ്സ് എ​ന്ന റി​ക്കാ​ര്‍​ഡ് നേ​ടു​ന്ന ആ​ദ്യ ഇ​ന്‍​സ്റ്റ​ഗ്രാം പേ​ജെ​ന്ന നേ​ട്ട​മാ​ണു കേ​ര​ള പൊ​ലീ​സ് സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. കേ​ര​ള പൊ​ലീ​സി​ന്‍റെ ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജി​നു നി​ല​വി​ല്‍ 2.3 ദ​ശ​ല​ക്ഷം ഫോ​ളോ​വേ​ഴ്സു​ണ്ട്.

ജ​ന​ങ്ങ​ളു​മാ​യു​ള്ള ആ​ശ​യ​വി​നി​മ​യം കൂ​ടു​ത​ല്‍ ശ​ക്തി​പ്പെ​ടു​ത്തു​ക, സു​ര​ക്ഷാ സ​ന്ദേ​ശ​ങ്ങ​ള്‍ അ​തി​വേ​ഗം ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ക, ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ഫ​ല​പ്ര​ദ​മാ​ക്കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണു കേ​ര​ള പൊ​ലീ​സ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളെ ഉ​പ​യോ​ഗി​ച്ചു​വ​രു​ന്ന​ത്.

സൈ​ബ​ര്‍ ഓ​പ്പ​റേ​ഷ​ന്‍​സ് എ​സ്പി അ​ങ്കി​ത് അ​ശോ​കി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ സോ​ഷ്യ​ല്‍ മീ​ഡി​യ സെ​ല്ലി​ലെ സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ ബി.​ടി. അ​രു​ണ്‍, ഹ​വി​ല്‍​ദാ​ര്‍ സി. ​നി​ധീ​ഷ് എ​ന്നി​വ​രാ​ണു പോ​ലീ​സി​ന്‍റെ ഔ​ദ്യോ​ഗി​ക സ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്.

Kerala

പോലീസ് അസോസിയേഷന്‍ പുനക്രമീകരണം: സ്റ്റേ റദ്ദാക്കാന്‍ വിസമ്മതിച്ച് ഹൈക്കോടതി, അപ്പീല്‍ പിന്‍വലിച്ചു

കൊച്ചി: പോലീസ് അസോസിയേഷന്‍ പുനക്രമീകരണത്തില്‍ സര്‍ക്കാരിന് വീണ്ടും തിരിച്ചടി. സര്‍ക്കാര്‍ നിയോഗിച്ച അഡ്ഹോക് കമ്മിറ്റിക്ക് മേലുള്ള സിംഗിള്‍ ബെഞ്ചിന്‍റെ സ്റ്റേ തുടരും. സ്റ്റേ റദ്ദാക്കാന്‍ വിസമ്മതിച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അഡ്ഹോക് കമ്മിറ്റിയംഗം ജി.ആര്‍. അജിത്തിന്‍റെ ആവശ്യം തള്ളി.

തുടര്‍ന്ന് ജി.ആര്‍. അജിത്ത് അപ്പീല്‍ പിന്‍വലിച്ചു. സിംഗിള്‍ ബെഞ്ചില്‍ എതിര്‍പ്പ് അറിയിക്കാന്‍ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചതോടെയാണ് അപ്പീല്‍ പിന്‍വലിച്ചത്. ജൂലൈ 27-ാം തീയതിയായിരുന്നു ആഭ്യന്തര വകുപ്പ് മൂന്ന് പോലീസ് അസോസിയേഷനുകളെ വെട്ടിച്ചുരുക്കി രണ്ടാക്കി പുനഃക്രമീകരിച്ചു കൊണ്ട് ഉത്തരവിറക്കിയത്.

കേരള പോലീസ് അസോസിയേഷനെ പുറത്താക്കി കൊണ്ടായിരുന്നു പുനഃക്രമീകരണം. ജസ്റ്റീസ് ബെച്ചു കുര്യന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ആണ് ഈ ഉത്തരവ് സ്റ്റേ ചെയ്തത്. അഡ്ഹോക് കമ്മിറ്റിയുടെ പ്രവര്‍ത്തനവും കോടതി തടഞ്ഞു.

പോലീസ് അസോസിയേഷന്‍ സംഘടന പിരിച്ചുവിട്ട ശേഷം അഡ്ഹോക്ക് കമ്മിറ്റിയെ ഏല്‍പ്പിക്കുകയും അടുത്ത മാസം 30ന് ഉള്ളില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ നിശ്ചയിക്കുകയുമായിരുന്നു ചെയ്തത്. ജൂലൈ 28ന് അഡ്ഹോക് കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.

പോലീസ് സംഘടനകളുടെ പുനഃസംഘടന നടത്തുന്നതിന് ആവശ്യമായ കാരണങ്ങളൊന്നും പ്രഥമദൃഷ്ട്യാ ഉത്തരവില്‍ കാണുന്നില്ല എന്നു വ്യക്തമാക്കിക്കൊണ്ടായിരുന്നു കോടതിയുടെ സ്റ്റേ. അതേസമയം, സിവില്‍ പോലീസ് ഓഫീസര്‍ മുതല്‍ ഐപിഎസ് അല്ലാത്ത എസ്പി വരെ ഉള്‍പ്പെടുന്ന മൂന്ന് സംഘടനകളായിരുന്നു ഇതുവരെ പ്രവര്‍ത്തിച്ചിരുന്നത്.

പുതിയ ഉത്തരവു പ്രകാരം ഇത് രണ്ടായി ചുരുക്കുകയായിരുന്നു. സിവില്‍ പോലീസ് ഓഫീസര്‍ മുതല്‍ ഗ്രേഡ് എസ്ഐ വരെ ഉള്‍പ്പെടുന്ന പോലീസ് അസോസിയേഷനും എസ്ഐ മുതല്‍ ഐപിഎസ് അല്ലാത്ത എസ്പി വരെ ഉള്‍പ്പെടുന്ന സീനിയര്‍ ഓഫീസേഴ്സ് അസോസിയേഷനും മാത്രമാക്കി ആയിരുന്നു സംഘടനകള്‍ ചുരുക്കിയത്.

Kerala

പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ പു​നഃ​സം​ഘ​ട​ന: സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​നെ​തി​രെ ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഹൈ​ക്കോ​ട​തി​യി​ൽ

കൊ​ച്ചി: പോ​ലീ​സ് അ​സോ​സി​യേ​ഷ​നു​ക​ളു​ടെ അം​ഗ​ത്വ പു​നഃ​സം​ഘ​ട​ന സം​ബ​ന്ധി​ച്ച സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും സേ​ന​യു​ടെ അ​ച്ച​ട​ക്ക​ത്തെ​യും ഘ​ട​ന​യെ​യും ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഹ​ർ​ജി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

നേ​ര​ത്തെ സ​മാ​ന വി​ഷ​യ​ത്തി​ൽ കേ​ര​ള പോ​ലീ​സ് അ​സോ​സി​യേ​ഷ​നും ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​നും നി​യ​മ​പോ​രാ​ട്ട​ത്തി​ലേ​ക്ക് ക​ട​ന്നി​രി​ക്കു​ന്ന​ത്. ഒ​രു എ​ക്സി​ക്യൂ​ട്ടീ​വ് ഉ​ത്ത​ര​വി​ലൂ​ടെ സ​ർ​വീ​സ് അ​സോ​സി​യേ​ഷ​നു​ക​ളെ ഇ​ല്ലാ​താ​ക്കാ​നോ, അ​വ​യു​ടെ ബൈ​ലോ ഭേ​ദ​ഗ​തി ചെ​യ്യാ​നോ സ​ർ​ക്കാ​രി​ന് അ​ധി​കാ​ര​മി​ല്ലെ​ന്ന് ഹ​ർ​ജി​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

നി​ല​വി​ലു​ള്ള സം​ഘ​ട​ന​ക​ളെ ല​യി​പ്പി​ക്കാ​നോ അം​ഗ​ങ്ങ​ളെ മാ​റ്റി​പ്ര​തി​ഷ്ഠി​ക്കാ​നോ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് നി​യ​മ​പ​ര​മാ​യ അ​ധി​കാ​ര​പ​രി​ധി​യി​ല്ലെ​ന്നാ​ണ് അ​സോ​സി​യേ​ഷ​ന്‍റെ വാ​ദം. ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ അ​ട​ക്ക​മു​ള്ള മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ എ​ൻ​ട്രി ലെ​വ​ൽ ജീ​വ​ന​ക്കാ​രു​മാ​യി ഒ​രേ സം​ഘ​ട​ന​യി​ൽ ല​യി​പ്പി​ക്കു​ന്ന​ത് പോ​ലീ​സ് സേ​ന​യി​ലെ അ​ച്ച​ട​ക്ക​ത്തെ​യും പ്ര​വ​ർ​ത്ത​ന​രീ​തി​യെ​യും സാ​ര​മാ​യി ബാ​ധി​ക്കു​മെ​ന്നും ഹ​ർ​ജി​യി​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

സ​ർ​ക്കാ​രി​ന്‍റെ വി​വാ​ദ ഉ​ത്ത​ര​വി​നെ​തി​രെ ഇ​രു അ​സോ​സി​യേ​ഷ​നു​ക​ളും രം​ഗ​ത്തെ​ത്തി​യ​തോ​ടെ വി​ഷ​യ​ത്തി​ൽ ഹൈ​ക്കോ​ട​തി​യു​ടെ തീ​രു​മാ​നം നി​ർ​ണാ​യ​ക​മാ​കും. 

Kerala

കു​ണ്ട​റ​യി​ലെ ക​സ്റ്റ​ഡി മ​ര്‍​ദ​ന ആ​രോ​പ​ണം; സി​പി​ഒ ശ്രീ​ജി​ത്തി​ന് സ​സ്‌​പെ​ന്‍​ഷ​ന്‍

കൊ​ല്ലം: കൊ​ല്ലം കു​ണ്ട​റ​യി​ൽ യു​വാ​വ് മ​രി​ച്ച സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ഉ​യ​ർ​ന്ന ക​സ്റ്റ​ഡി മ​ര്‍​ദ​ന ആ​രോ​പ​ണ​ത്തി​ല്‍ സി​പി​ഒ ശ്രീ​ജി​ത്തി​ന് സ​സ്‌​പെ​ന്‍​ഷ​ന്‍. അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യാ​ണ് ശ്രീ​ജി​ത്തി​നെ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ശ്രീ​ജി​ത്തി​നെ മ​ർ​ദി​ച്ചെ​ന്ന ആ​രോ​പ​ണ​ത്തി​ലാ​ണ് ന​ട​പ​ടി. സി​പി​ഒ ശ്രീ​ജി​ത്തി​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് ഗു​രു​ത​ര​മാ​യ അ​ച്ച​ട​ക്ക ലം​ഘ​ന​വും ക്ര​മ​ക്കേ​ടു​ക​ളും ഉ​ണ്ടാ​യെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. സൊ​സൈ​റ്റി​മു​ക്ക് സ്വ​ദേ​ശി സി​യാ​ദ് ആ​യി​രു​ന്നു പോ​ലീ​സ് മ​ർ​ദ​ന​ത്തി​ന് പി​ന്നാ​ലെ മ​രി​ച്ച​ത്.

വി​ദ്യാ​ർ​ഥി​യെ കാ​ണാ​നി​ല്ലെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് സി​യാ​ദി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ജൂ​ണ്‍ 16ന് ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത സി​യാ​ദി​നെ കാ​ണാ​താ​യ വി​ദ്യാ​ർ​ഥി വീ​ട്ടി​ൽ മ​ട​ങ്ങി​യെ​ത്തി​യ ശേ​ഷം 17ന് ​ആ​ണ് വി​ട്ട​യ​ച്ച​ത്.

ക​സ്റ്റ​ഡി മ​ർ​ദ​ന​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ പ​രി​ക്കും അ​ണു​ബാ​ധ​യു​മാ​ണ് സി​യാ​ദി​ന്‍റെ ജീ​വ​നെ​ടു​ത്ത​തെ​ന്നാ​ണ് കു​ടും​ബ​ത്തി​ന്‍റെ ആ​രോ​പ​ണം. ജി​ല്ലാ ക്രൈം ​ബ്രാ​ഞ്ച് സി​യാ​ദി​ന്‍റെ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ ഡോ​ക്ട​റു​ടെ മൊ​ഴി​യെ​ടു​ത്തി​രു​ന്നു. സി​യാ​ദ് മ​രി​ച്ച​ത് ഹെ​പ്പ​റ്റൈ​റ്റി​സ് സി ​മൂ​ല​മെ​ന്നാ​ണ് പ​രി​ശോ​ധ​നാ ഫ​ലം.

അ​തേ​സ​മ​യം സി​യാ​ദി​നെ പോ​ലീ​സ് വാ​ഹ​ന​ത്തി​ൽ വ​ച്ച് സി​പി​ഒ ശ്രീ​ജി​ത്ത് മ​ർ​ദി​ച്ചെ​ന്ന് പ​രാ​തി​ക്കാ​രി​യാ​യ പെ​ൺ​കു​ട്ടി വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

 

Kerala

സം​സ്ഥാ​ന പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ ഭ​ര​ണ​സ​മി​തി പി​രി​ച്ചു​വി​ട്ടു; മാ​റ്റ​ങ്ങ​ളോ​ടെ പു​നഃ​സം​ഘ​ട​ന, ര​ണ്ട് സം​ഘ​ട​ന​ക​ൾ മാ​ത്രം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന പോ​ലീ​സ് അ​സോ​സി​യേ​ഷ​ന്‍റെ നി​ല​വി​ലെ ഭ​ര​ണ​സ​മി​തി സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​നെ തു​ട​ർ​ന്ന് പി​രി​ച്ചു​വി​ട്ടു. പോ​ലീ​സ് സം​ഘ​ട​ന​ക​ളു​ടെ ഘ​ട​ന​യി​ൽ മാ​റ്റം വ​രു​ത്തി സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യ​തി​ന് പി​ന്നാ​ലെ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി റാ​വാ​ഡ ആ​സാ​ദ് ച​ന്ദ്ര​ശേ​ഖ​റാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ, സീ​നി​യ​ർ പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ എ​ന്നീ മൂ​ന്ന് സം​ഘ​ട​ന​ക​ളു​ടെ​യും നി​ല​വി​ലെ ഭ​ര​ണ​സ​മി​തി​ക​ളെ​യാ​ണ് പി​രി​ച്ചു​വി​ട്ട​ത്.

സം​ഘ​ട​ന​ക​ളു​ടെ പു​നഃ​സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി 17 അം​ഗ​ങ്ങ​ൾ അ​ട​ങ്ങു​ന്ന സം​സ്ഥാ​ന ത​ല അ​ഡ്ഹോ​ക്ക് ക​മ്മി​റ്റി​യെ ഡി​ജി​പി ചു​മ​ത​ല​പ്പെ​ടു​ത്തി. അ​സോ​സി​യേ​ഷ​ൻ മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി.​ആ​ർ. അ​ജി​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രാ​ണ് അ​ഡ്ഹോ​ക്ക് ക​മ്മി​റ്റി​യി​ലു​ള്ള​ത്. പു​തി​യ ഉ​ത്ത​ര​വു​പ്ര​കാ​രം നി​ല​വി​ലു​ണ്ടാ​യി​രു​ന്ന 'കേ​ര​ള പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ' ഇ​ല്ലാ​താ​കും. പ​ക​രം ര​ണ്ട് സം​ഘ​ട​ന​ക​ൾ മാ​ത്ര​മാ​യി​രി​ക്കും ഇ​നി പ്ര​വ​ർ​ത്തി​ക്കു​ക.

സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ മു​ത​ൽ ഗ്രേ​ഡ് സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ വ​രെ​യു​ള്ള റാ​ങ്കി​ലു​ള്ള​വ​രെ ഉ​ൾ​പ്പെ​ടു​ത്തി കേ​ര​ള പോ​ലീ​സ് അ​സോ​സി​യേ​ഷ​നും, സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ മു​ത​ൽ സൂ​പ്ര​ണ്ട് ഓ​ഫ് പോ​ലീ​സ് (നോ​ൺ-​ഐ​പി​എ​സ്) വ​രെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ൾ​പ്പെ​ടു​ത്തി കേ​ര​ള പോ​ലീ​സ് സീ​നി​യ​ർ ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​നും പു​നഃ​സം​ഘ​ടി​പ്പി​ക്കും.

കേ​ര​ള പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ, ആ​സ്തി​ക​ൾ, നി​ക്ഷേ​പ​ങ്ങ​ൾ എ​ന്നി​വ​യു​ടെ 60 ശ​ത​മാ​നം കേ​ര​ള പോ​ലീ​സ് അ​സോ​സി​യേ​ഷ​നി​ലേ​ക്കും 40 ശ​ത​മാ​നം കേ​ര​ള പോ​ലീ​സ് സീ​നി​യ​ർ ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​നി​ലേ​ക്കും കൈ​മാ​റാ​ൻ നി​ർ​ദേ​ശ​മു​ണ്ട്. അം​ഗ​ത്വ പ​രി​ശോ​ധ​ന ന​ട​ത്തി വോ​ട്ട​ർ പ​ട്ടി​ക ത​യ്യാ​റാ​ക്കി, യൂ​ണി​റ്റ്, ജി​ല്ലാ, സം​സ്ഥാ​ന ത​ല തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ 2026 സെ​പ്റ്റം​ബ​ർ 30-ന​കം പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് അ​ഡ്ഹോ​ക്ക് ക​മ്മി​റ്റി​ക്ക് ന​ൽ​കി​യി​രി​ക്കു​ന്ന നി​ർ​ദേ​ശം.

Kerala

പോ​ക്സോ കേ​സി​ൽ വ​ഴി​ത്തി​രി​വ്; ഡോ​ക്‌​ട​റു​ടെ വീ​ട്ടി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്ത​ത് മെ​ത്താ​ഫി​റ്റ​മി​ൻ

ത​ല​ശേ​രി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പി​ടി​യി​ലാ​യ പ്ര​തി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഡോ​ക്‌​ട​റു​ടെ വീ​ട്ടി​ൽ നി​ന്ന് മെ​ത്താ​ഫി​റ്റ​മി​ൻ ക​ണ്ടെ​ടു​ത്തു. നാ​ദാ​പു​രം സ്വ​ദേ​ശി വി.​കെ. ഇ​ർ​ഷാ​ദി​ന്‍റെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

ത​ല​ശേ​രി മൂ​ന്നാം​ഗേ​റ്റി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന ഡോ. ​അ​ഖി​ൽ സ​ജി​യു​ടെ വാ​ട​ക വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ല​ഹ​രി വ​സ്തു ക​ണ്ടെ​ത്തി​യ​ത്. 15കാ​ര​നെ ബൈ​ക്കി​ൽ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന കേ​സി​ലാ​ണ് ഇ​ർ​ഷാ​ദ് പി​ടി​യി​ലാ​യ​ത്.

വി​ദ്യാ​ർ​ഥി​യെ ഡോ​ക്ട​റു​ടെ വീ​ട്ടി​ലെ​ത്തി​ച്ച​താ​യി ഇ​ർ​ഷാ​ദ് മൊ​ഴി ന​ൽ​കി​യി​രു​ന്നു. ഇ​ർ​ഷാ​ദി​ന്‍റെ ഫോ​ൺ പ​രി​ശോ​ധി​ച്ച​തി​ൽ ഡോ​ക്‌​ട​റു​മാ​യി ന​ട​ത്തി​യ സ​ന്ദേ​ശം പോ​ലീ​സി​ന് ല​ഭി​ച്ചു. ഇ​ർ​ഷാ​ദി​നെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്‌​തു.

Kerala

സി​യാ​ദി​നെ സി​പി​ഒ ശ്രീ​ജി​ത്ത് മ​ർ​ദി​ച്ചു; വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി പ​രാ​തി​ക്കാ​രി

കൊ​ല്ലം: കൊ​ല്ലം കു​ണ്ട​റ​യി​ൽ ക​സ്റ്റ​ഡി മ​ർ​ദ​ന​ത്തെ തു​ട​ർ​ന്ന് യു​വാ​വ് മ​രി​ച്ചെ​ന്ന ആ​രോ​പ​ണ​ത്തി​ൽ പോ​ലീ​സി​ന്‍റെ വാ​ദം ത​ള്ളി പ​രാ​തി​ക്കാ​രി​യാ​യ പെ​ൺ​കു​ട്ടി. സി​യാ​ദി​നെ സി​പി​ഒ ശ്രീ​ജി​ത്ത് മ​ർ​ദി​ച്ചെ​ന്ന് പെ​ൺ​കു​ട്ടി പ​റ​ഞ്ഞു.

പോ​ലീ​സ് വാ​ഹ​ന​ത്തി​ൽ ക​യ​റ്റി​യ​തി​ന് പി​ന്നാ​ലെ സി​യാ​ദി​നെ സി​പി​ഒ ശ്രീ​ജി​ത്ത് മ​ർ​ദി​ച്ചെ​ന്നും ഈ ​സ​മ​യം വാ​ഹ​ന​ത്തി​ൽ താ​നു​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും പെ​ൺ​കു​ട്ടി വെ​ളി​പ്പെ​ടു​ത്തി. മ​ർ​ദ​ന​ത്തെ തു​ട​ർ​ന്ന് സി​യാ​ദ് നി​ല​വി​ളി​ച്ചെ​ന്നും പെ​ൺ​കു​ട്ടി പ​റ​ഞ്ഞു.

ഇ​തേ പെ​ൺ​കു​ട്ടി​യു​ടെ സ​ഹോ​ദ​ര​നെ കാ​ണാ​നി​ല്ലെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സി​യാ​ദി​നെ കു​ണ്ട​റ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ൽ ഡി​ജി​പി​യോ​ട് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല റി​പ്പോ​ര്‍​ട്ട് തേ​ടി​യി​ട്ടു​ണ്ട്.

Kerala

പോ​ലീ​സി​ൽ കൂ​ട്ട അ​ഴി​ച്ചു​പ​ണി വ​രു​ന്നു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന പോ​​​ലീ​​​സി​​​ൽ വീ​​​ണ്ടും കൂ​​​ട്ട അ​​​ഴി​​​ച്ചു​​​പ​​​ണി വ​​​രു​​​ന്നു. എ​​​സ്ഐ​​​മാ​​​ർ മു​​​ത​​​ൽ ഉ​​​ന്ന​​​ത ഐ​​​പി​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ ത​​​ലം വ​​​രെ​​​യു​​​ള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കാ​​​ണ് മാ​​​റ്റം. ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ​​​മാ​​​രു​​​ടെ സ്ഥ​​​ലം​​​മാ​​​റ്റ ഉ​​​ത്ത​​​ര​​​വ് അ​​​ടു​​​ത്ത ദി​​​വ​​​സം പു​​​റ​​​ത്തി​​​റ​​​ങ്ങും.

പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലെ എ​​​സ്എ​​​ച്ച്ഒ സം​​​വി​​​ധാ​​​നം വീ​​​ണ്ടും എ​​​സ്ഐ​​​മാ​​​രി​​​ലേ​​​ക്ക് കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​തി​​​നു​​​ള്ള പ​​​ദ്ധ​​​തി ഓ​​​ഗ​​​സ്റ്റ് 15ന് ​​​സ്വാ​​​ത​​​ന്ത്ര്യ​​​ദി​​​ന​​​ത്തി​​​ൽ തു​​​ട​​​ങ്ങു​​​മെ​​​ന്നാ​​​ണ് ആ​​​ഭ്യ​​​ന്ത​​​ര വ​​​കു​​​പ്പി​​​ന്‍റെ പ്ര​​​ഖ്യാ​​​പ​​​നം. ഇ​​​തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യു​​​ള്ള സ്ഥ​​​ല​​​ം മാ​​​റ്റ​​​ങ്ങ​​​ളാ​​​ണ് അ​​​ടു​​​ത്ത ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ക്കു​​​ക. യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​ർ അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ എ​​​ത്തി​​​യ ശേ​​​ഷം ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ​​​മാ​​​രു​​​ടെ വ്യാ​​​പ​​​ക മാ​​​റ്റം ന​​​ട​​​ന്നി​​​രു​​​ന്നി​​​ല്ല.

നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു മു​​​ൻ​​​പ് നി​​​യ​​​മി​​​ച്ച​​​വ​​​രെയും മാ​​​റ്റി​​​യി​​​രു​​​ന്നി​​​ല്ല. ഇ​​​വ​​​ര​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രു​​​ടെ വ്യാ​​​പ​​​ക സ്ഥ​​​ലം​​​മാ​​​റ്റ​​​പ്പ​​​ട്ടി​​​ക​​​യാ​​​ണ് ത​​​യാ​​​റാ​​​കു​​​ന്ന​​​തെ​​​ന്നാ​​​ണ് വി​​​വ​​​രം. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം 161 ഡി​​​വൈ​​​എ​​​സ്പി​​​മാ​​​രെ മാ​​​റ്റി നി​​​യ​​​മി​​​ച്ചി​​​രു​​​ന്നു.

സ​​​സ്പെ​​​ൻ​​​ഷ​​​നി​​​ലാ​​​യ എ​​​ഡി​​​ജി​​​പി എം.​​​ആ​​​ർ. അ​​​ജി​​​ത്കു​​​മാ​​​റി​​​ന് പ​​​ക​​​രം ബി​​​വ​​​റേ​​​ജ​​​സ് കോ​​​ർ​​​പ​​​റേ​​​ഷ​​​നി​​​ൽ എം​​​ഡി​​​യെ നി​​​യ​​​മി​​​ക്കേ​​​ണ്ട​​​തു​​​ണ്ട്. നി​​​ല​​​വി​​​ലെ ഫ​​​യ​​​ർ ആ​​​ൻ​​​ഡ് റ​​​സ്ക്യു വി​​​ഭാ​​​ഗം മേ​​​ധാ​​​വി നി​​​തി​​​ൻ അ​​​ഗ​​​ർ​​​വാ​​​ൾ ഈ ​​​മാ​​​സം 31നു ​​​സ​​​ർ​​​വീ​​​സി​​​ൽ നി​​​ന്നു വി​​​ര​​​മി​​​ക്കും. പ​​​ക​​​രം ഡി​​​ജി​​​പി ത​​​സ്തി​​​ക​​​യി​​​ൽ ഫ​​​യ​​​ർ​​​ഫോ​​​ഴ്സ് മേ​​​ധാ​​​വി​​​യു​​​ടെ നി​​​യ​​​മ​​​നം ന​​​ൽ​​​കേ​​​ണ്ട​​​തു​​​ണ്ട്.

ചി​​​ല ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​മാ​​​ർ​​​ക്കും മാ​​​റ്റം വ​​​രു​​​മെ​​​ന്നാ​​​ണ് വി​​​വ​​​രം. അ​​​ങ്ങ​​​നെ വ​​​രു​​​ന്പോ​​​ൾ എ​​​സ്പി ത​​​ല​​​ത്തി​​​ൽ വീ​​​ണ്ടും മാ​​​റ്റം വ​​​രും. ഐ​​​ജി, ഡി​​​ഐ​​​ജി ത​​​ല​​​ത്തി​​​ൽ നേ​​​രത്തേ മാ​​​റ്റം വ​​​രു​​​ത്തി​​​യി​​​രു​​​ന്നു.

സം​​​സ്ഥാ​​​ന​​​ത്താ​​​കെ 484 പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളാ​​​ണ് ഉ​​​ള്ള​​​ത്. ഇ​​​തി​​​ൽ 376 എ​​​ണ്ണ​​​ത്തി​​​ൽ എ​​​സ്ഐ​​​മാ​​​രെ സ്റ്റേ​​​ഷ​​​ൻ ഹൗ​​​സ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​രാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​യു​​​ടെ ശി​​​പാ​​​ർ​​​ശ. 108 സ്റ്റേഷ​​​നു​​​ക​​​ളി​​​ൽ നി​​​ല​​​വി​​​ലെ ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ എ​​​സ്എ​​​ച്ച്ഒ സം​​​വി​​​ധാ​​​നം തു​​​ട​​​രും.

Kerala

പി.​വി​ജ​യ​ന് ക്ലീ​ൻ ചി​റ്റ്; അ​ജി​ത് കു​മാ​റി​ന് വീ​ണ്ടും തി​രി​ച്ച​ടി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ൽ ന​ട​പ്പാ​ക്കി​യി​രു​ന്ന പു​ണ്യം പൂ​ങ്കാ​വ​നം പ​ദ്ധ​തി​യി​ൽ നോ​ഡ​ൽ ഓ​ഫീ​സ​ർ പി.​വി​ജ​യ​നെ​തി​രെ അ​ജി​ത് കു​മാ‍​ർ ന​ൽ​കി​യ റി​പ്പോ​ർ​ട്ട് ത​ള്ളി സ​ർ​ക്കാ​ർ. അ​ന്വേ​ഷ​ണ​ത്തി​ൽ കു​റ്റ​ക്കാ​ര​ന​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് പി.​വി​ജ​യ​ന് സ​ർ​ക്കാ​ർ ക്ലീ​ൻ ചി​റ്റ് ന​ൽ​കി.

ശ​ബ​രി​മ​ല​യി​ലെ മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന​വും ഭ​ക്ത​ജ​ന സേ​വ​ന​വും ല​ക്ഷ്യ​മി​ട്ട് പോ​ലീ​സ് ന​ട​പ്പി​ലാ​ക്കി വ​ന്നി​രു​ന്ന മാ​തൃ​കാ​പ​ര​മാ​യ പ​ദ്ധ​തി​യാ​ണ് പു​ണ്യം പൂ​ങ്കാ​വ​നം. എ​ന്നാ​ൽ പ​ദ്ധ​തി​യു​ടെ മ​റ​വി​ൽ ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ക്കു​ന്നു​വെ​ന്ന പ​രാ​തി​യെ​ത്തു​ട​ർ​ന്ന് ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് അ​ന്ന​ത്തെ ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള എ​ഡി​ജി​പി എം.​ആ​ർ. അ​ജി​ത് കു​മാ​റി​നോ​ട് അ​ന്വേ​ഷി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പി. ​വി​ജ​യ​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​കൊ​ണ്ട് അ​ജി​ത് കു​മാ​ർ ഹൈ​ക്കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ക​യും ശ​ബ​രി​മ​ല ചീ​ഫ് കോ-​ഓ​ഡി​നേ​റ്റ​റാ​യ അ​ദ്ദേ​ഹം പ​ദ്ധ​തി നി​ർ​ത്തി​വെ​ക്കാ​ൻ ഉ​ത്ത​ര​വി​ടു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് സ​ർ​ക്കാ​ർ​ത​ല​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ഹൈ​ക്കോ​ട​തി നി​ർ​ദ്ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.

ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി ന​ട​ത്തി​യ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് പി.​വി​ജ​യ​ന്‍റെ ന​ട​പ​ടി​ക​ൾ പൂ​ർ​ണ​മാ​യി തൃ​പ്തി​ക​ര​മാ​ണെ​ന്ന് സ​ർ​ക്കാ​ർ ക​ണ്ടെ​ത്തി​യ​ത്. പ​ദ്ധ​തി​യി​ൽ യാ​തൊ​രു​വി​ധ ക്ര​മ​ക്കേ​ടു​ക​ളും ന​ട​ന്നി​ട്ടി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യ സ​ർ​ക്കാ​ർ ഇ​തു സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​വി​റ​ക്കി.

വ​രു​ന്ന മ​ണ്ഡ​ല​കാ​ല​ത്ത് പു​ണ്യം പൂ​ങ്കാ​വ​നം പ​ദ്ധ​തി വീ​ണ്ടും സ​ജീ​വ​മാ​യി തു​ട​രാ​നും സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. നി​ല​വി​ൽ ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള എ​ഡി​ജി​പി​യെ​ന്ന നി​ല​യി​ൽ പി. ​വി​ജ​യ​നാ​ണ് ശ​ബ​രി​മ​ല​യു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന​ത്.

Kerala

മ​ദ്യ​പി​ച്ച് ഡ്യൂ​ട്ടി​ക്കെ​ത്തി​യ പോ​ലീ​സു​കാ​ർ കു​ടു​ങ്ങി; വ​കു​പ്പു​ത​ല ന​ട​പ​ടി​ക്ക് ശി​പാ​ർ​ശ

തൊ​ടു​പു​ഴ: ലോ​ക​ക​പ്പ് ഫൈ​ന​ൽ ബി​ഗ് സ്ക്രീ​ൻ പ്ര​ദ​ർ​ശ​ന​ത്തി​നി​ടെ ഡ്യൂ​ട്ടി​ക്ക് മ​ദ്യ​പി​ച്ചെ​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കു​രു​ക്ക് മു​റു​കു​ന്നു. ക​രി​മ​ണ്ണൂ​ർ എ​സ്ഐ റോ​യ്, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ എ​ൻ.​എ​സ്.​റോ​യി, ജി​ജോ ആ​ന്‍റ​ണി എ​ന്നി​വ​രാ​ണ് മ​ദ്യ​പി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​ത്.

കാ​ക്ക​നാ​ട് റീ​ജി​യ​ണ​ൽ ലാ​ബി​ൽ ന​ട​ത്തി​യ രാ​സ​പ​രി​ശോ​ധ​ന​യി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന വ​കു​പ്പു​ത​ല ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ഇ​ടു​ക്കി എ​സ്പി എ​റ​ണാ​കു​ളം റേ​ഞ്ച് ഡി​ഐ​ജി​ക്ക് ശി​പാ​ർ​ശ ന​ൽ​കി.

മ​ങ്ങാ​ട്ടു​ക​വ​ല​യി​ൽ ലോ​ക​ക​പ്പ് ഫൈ​ന​ൽ പ്ര​ദ​ർ​ശ​ന​ത്തി​നി​ടെ മ​ദ്യ​പി​ച്ച് ഡ്യൂ​ട്ടി​ക്കെ​ത്തി​യ ഈ ​ഉ​ദ്യോ​ഗ​സ്ഥ​രെ അ​ന്ന് നാ​ട്ടു​കാ​ർ ത​ട​ഞ്ഞു​വെ​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​വ​രു​ടെ ഔ​ദ്യോ​ഗി​ക വാ​ഹ​ന​ത്തി​ൽ നി​ന്ന് മ​ദ്യ​ക്കു​പ്പി​യും ക​ണ്ടെ​ത്തി​യി​രു​ന്നു.

Kerala

പി.​കെ.​ശ്രീ​മ​തി​ക്കെ​തി​രാ​യ വ്യാ​ജ​പ്ര​ചാ​ര​ണം; മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി

തി​രു​വ​ന​ന്ത​പു​രം: സി​പി​എം നേ​താ​വ് പി.​കെ.​ശ്രീ​മ​തി​ക്കെ​തി​രെ വ്യാ​ജ​വാ​ർ​ത്ത ന​ൽ​കി​യ​വ​ർ​ക്കെ​തി​രെ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാഗമായി സൈ​ബ​ർ പോ​ലീ​സ് പി.​കെ.​ശ്രീ​മ​തി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി.

ഇ​ന്ന് രാ​വി​ലെ ഒ​മ്പ​ത​ര​യോ​ടെ ആ​ല​ക്കോ​ട് സൈ​ബ​ർ പോ​ലീ​സ് സം​ഘ​മാ​ണ് പ​രാ​തി​ക്കാ​രി​യു​ടെ മൊ​ഴി​യെ​ടു​ത്ത​ത്. അ​ന്വേ​ഷ​ണ ചു​മ​ത​ല​യു​ള്ള ഐ​ജി പി. ​പ്ര​കാ​ശി​ന് പോ​ലീ​സ് സം​ഘം ഉ​ട​ൻ ത​ന്നെ റി​പ്പോ​ർ​ട്ട് കൈ​മാ​റും.

വ്യാ​ജ​പ്ര​ചാ​ര​ണ​ത്തി​ൽ ക​ടു​ത്ത മ​നം​നൊ​ന്തു​വെ​ന്ന് വ്യ​ക്ത​മാ​ക്കി​യ അ​വ​ർ ഇ​ത്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ൾ ന​ട​ത്തി​യ​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും വ്യ​ക്ത​മാ​ക്കി.

 

Kerala

അ​ജി​ത് കു​മാ​ർ 'ക​ളി​ച്ച ക​ളി​യെ​ല്ലാം' പൊ​ളി​ഞ്ഞു; സ​സ്പെ​ൻ​ഷ​ൻ ഉ​ത്ത​ര​വി​ൽ ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ

തി​രു​വ​ന​ന്ത​പു​രം: ര​ക്ഷാ​പ്ര​വ​ർ​ത്ത​ന കേ​സ് അ​ട്ടി​മ​റി​ച്ച സം​ഭ​വ​ത്തി​ൽ സ​സ്പെ​ൻ​ഷ​നി​ലാ​യ എ​ഡി​ജി​പി എം.​ആ​ർ. അ​ജി​ത് കു​മാ​റി​നെ​തി​രെ കു​രു​ക്ക് മു​റു​കു​ന്നു. കേ​സ് അ​ട്ടി​മ​റി​ച്ച​തി​ൽ അ​ജി​ത് കു​മാ​റി​ന് നേ​രി​ട്ട് പ​ങ്കു​ണ്ടെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന സ​സ്പെ​ൻ​ഷ​ൻ ഉ​ത്ത​ര​വി​ലെ നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്നു.

അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ ന​ൽ​കി​യ മൊ​ഴി​ക​ളാ​ണ് എ​ഡി​ജി​പി​ക്ക് തി​രി​ച്ച​ടി​യാ​യ​ത്. എ​ഡി​ജി​പി​യു​ടെ ഓ​ഫീ​സി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് ഗ്രേ​ഡ് എ​സ്ഐ​മാ​ർ കേ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ നേ​രി​ട്ട് ഇ​ട​പെ​ട്ടെ​ന്നും സം​ഭ​വ​ത്തി​ൽ അ​ജി​ത്കു​മാ​റി​ന്‍റെ വി​ശ​ദീ​ക​ര​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

അ​തേ​സ​മ​യം അ​ജി​ത് കു​മാ​റി​നെ​തി​രെ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം ന​ട​ത്താ​നും നീ​ക്ക​മു​ണ്ട്. ഡി​ജി​പി റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ൻ അ​ന്വേ​ഷ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കും. വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​വും സ​സ്പെ​ൻ​ഷ​ൻ ന​ട​പ​ടി​ക​ളും അ​ജി​ത് കു​മാ​റി​ന്‍റെ ക​രി​യ​റി​നെ​ത്ത​ന്നെ വ​ലി​യ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

31ന് ​അ​ദ്ദേ​ഹ​ത്തി​ന് ഡി​ജി​പി റാ​ങ്കി​ലേ​ക്ക് സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ക്കേ​ണ്ട​താ​യി​രു​ന്നു. എ​ന്നാ​ൽ സ​സ്പെ​ൻ​ഷ​ൻ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ത​ൽ​ക്കാ​ലം സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കേ​ണ്ട​തി​ല്ലെ​ന്നാ​ണ് സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​നം. വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ പ​ക​രം മ​റ്റാ​രെ​യും ഡി​ജി​പി സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണി​ക്കേ​ണ്ട​തി​ല്ലെ​ന്നും സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

 

Kerala

ര​ക്ഷാ​പ്ര​വ​ർ​ത്ത​ന കേ​സി​ൽ അ​ട്ടി​മ​റി; എം.​ആ​ർ. അ​ജി​ത്കു​മാ​റി​ന് സ​സ്പെ​ൻ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: എ​ഡി​ജി​പി എം.​ആ​ർ. അ​ജി​ത്കു​മാ​റി​ന് സ​സ്പെ​ൻ​ഷ​ൻ. ആ​ല​പ്പു​ഴ​യി​ലെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന കേ​സ് അ​ട്ടി​മ​റി​യി​ൽ എം.​ആ​ർ. അ​ജി​ത്കു​മാ​റി​നെ​തി​രാ​യ റി​പ്പോ​ർ​ട്ട് ഡി​ജി​പി ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​ക്ക് കൈ​മാ​റി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി.

ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യാ​ണ് സ​സ്പെ​ൻ​ഷ​ന് ശി​പാ​ർ​ശ ചെ​യ്ത​ത്. ശി​പാ​ർ​ശ മു​ഖ്യ​മ​ന്ത്രി​യും അം​ഗീ​ക​രി​ച്ച​തോ​ടെ​യാ​ണ് ന​ട​പ​ടി​യു​ണ്ടാ​യ​ത്. അ​ജി​ത് കു​മാ​റി​നെ​തി​രാ​യ ന​ട​പ​ടി വൈ​കു​ന്നു​വെ​ന്ന് നേ​ര​ത്തെ വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്നു.

പി​ണ​റാ​യി വി​ജ​യ​ൻ സ​ർ​ക്കാ​രി​ന്‍റെ ന​വ​കേ​ര​ള യാ​ത്ര​യ്ക്കി​ടെ ആ​ല​പ്പു​ഴ​യി​ൽ​വ​ച്ച് പ്ര​തി​ഷേ​ധി​ക്കാ​നെ​ത്തി​യ കെ​എ​സ്‌​യു-​യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ മു​ഖ്യ​മ​ന്ത്രി​യു​ടെ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ർ മ​ർ​ദി​ച്ചി​രു​ന്നു. നി​ല​വി​ലെ എം​എ​ൽ​എ എ.​ഡി. തോ​മ​സി​നും അ​ന്ന് മ​ർ​ദ​ന​മേ​റ്റി​രു​ന്നു.

ഈ ​കേ​സി​ലെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന ക​ണ്ടെ​ത്ത​ലി​ന് പി​ന്നാ​ലെ​യാ​ണ് എം.​ആ​ർ. അ​ജി​ത്കു​മാ​റി​നെ​തി​രെ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​ത്. ജൂ​ലൈ 31ന് ​അ​ജി​ത് കു​മാ​റി​ന് ഡി​ജി​പി​യാ​യി സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ക്കാ​നി​രി​ക്കെ​യാ​ണ് സ​ർ​ക്കാ​രി​ന് മു​ന്നി​ലെ​ത്തി​യ റി​പ്പോ​ർ​ട്ടി​ൻ​മേ​ൽ ന​ട​പ​ടി​യു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

ഡി​​​ജി​​​പി സ്ഥാ​​​ന​​​ക്ക​​​യ​​​റ്റ​​​വും ന​​​ഷ്‌ടമാ​​​കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​സ്പെ​​​ഷ​​​നു പി​​​ന്നാ​​​ലെ ഡി​​​ജി​​​പി പ​​​ദ​​​വി​​​യി​​​ലേ​​​ക്കു​​​ള്ള സ്ഥാ​​​ന​​​ക്ക​​​യ​​​റ്റ​​​വും എ​​​ഡി​​​ജി​​​പി എം.​​​ആ​​​ർ. അ​​​ജി​​​ത്കു​​​മാ​​​റി​​​ന് ന​​​ഷ്ട​​​മാ​​​കും. ഫ​​​യ​​​ർ​​​ഫോ​​​ഴ്സ് മേ​​​ധാ​​​വി നി​​​തി​​​ൻ അ​​​ഗ​​​ർ​​​വാ​​​ൾ ഈ ​​​മാ​​​സം 31നു ​​​വി​​​ര​​​മി​​​ക്കു​​​ന്പോ​​​ൾ 1995 ബാ​​​ച്ചി​​​ലെ മു​​​തി​​​ർ​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​യ എം.​​​ആ​​​ർ. അ​​​ജി​​​ത്കു​​​മാ​​​റി​​​നാ​​​ണ് ഈ ​​​പ​​​ദ​​​വി ല​​​ഭി​​​ക്കേ​​​ണ്ടി​​​യി​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, സ​​​സ്പെ​​​ൻ​​​ഷ​​​നി​​​ലു​​​ള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നു സ്ഥാ​​​ന​​​ക്ക​​​യ​​​റ്റം ന​​​ൽ​​​കാ​​​ൻ ക​​​ഴി​​​യി​​​ല്ല.

ഷൗ​​​ക്ക​​​ത്ത​​​ലി ക​​​ണ്ടെ​​​ത്തി​​​യ​​​ത് ഡി​​​ജി​​​റ്റ​​​ൽ തെ​​​ളി​​​വു​​​ക​​​ൾ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​ല​​​പ്പു​​​ഴ ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന അ​​​ട്ടി​​​മ​​​റി കേ​​​സി​​​ൽ എ​​​ഡി​​​ജി​​​പി എം.​​​ആ​​​ർ. അ​​​ജി​​​ത്കു​​​മാ​​​റി​​​ന്‍റെ പ​​​ങ്ക് വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന ഡി​​​ജി​​​റ്റ​​​ൽ തെ​​​ളി​​​വു​​​ക​​​ളാ​​​ണ് പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്ത​​​ല​​​വ​​​നാ​​​യ എ​​​സ്പി എ.​​​പി. ഷൗ​​​ക്ക​​​ത്ത​​​ലി ക​​​ണ്ടെ​​​ത്തി​​​യ​​​തെ​​​ന്ന് സൂ​​​ച​​​ന. മൊ​​​ബൈ​​​ൽ ഫോ​​​ണ്‍ രേ​​​ഖ​​​ക​​​ളും സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ളും അ​​​ട​​​ങ്ങി​​​യ ഡി​​​ജി​​​റ്റ​​​ൽ തെ​​​ളി​​​വു​​​ക​​​ൾ ശേ​​​ഖ​​​രി​​​ച്ച​​​ത്. ഇ​​​ത്ത​​​രം തെ​​​ളി​​​വു​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് സ​​​സ്പെ​​​ൻ​​​ഷ​​​ൻ അ​​​ട​​​ക്ക​​​മു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളി​​​ലേ​​​ക്കു ക​​​ട​​​ന്ന​​​ത്.

Kerala

യു​വാ​വി​നെ വീ​ട്ടി​ൽ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം; പ്ര​തി​യു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി

കോ​ഴി​ക്കോ​ട്: പാ​ള​യ​ത്ത് യു​വാ​വി​നെ വീ​ട്ടി​ൽ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​യു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി പോ​ലീ​സ്. കൊ​ല്ല​പ്പെ​ട്ട ബി​ജു​വി​ന്‍റെ ബന്ധു ദീ​പ​ക്കി​ന്‍റെ അ​റ​സ്റ്റ് ആ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ആ​യി​രു​ന്നു ബി​ജു​വി​നെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. 

മു​ന്‍ വൈ​രാ​ഗ്യ​മാ​ണ് കൊ​ല​യ്ക്ക് കാ​ര​ണ​മെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. പ്ര​തി ല​ഹ​രി​ക്ക് അ​ടി​മ​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. ദീ​പ​ക്കി​നെ ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഡി ​അ​ഡി​ക്ഷ​ന്‍ സെ​ന്‍റ​റി​ലും മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലും ചി​കി​ത്സ​യ്ക്ക് പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.

ഇ​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ലാ​ണ് പ്ര​തി കൊ​ല​ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. എ​ന്നാ​ൽ പ്ര​തി കൃ​ത്യ​ത്തി​ന് ഉ​പ​യോ​ഗി​ച്ച ക​ത്തി ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. അ​തേ​സ​മ​യം ബി​ജു​വി​ന്‍റെ ഫോ​ണ്‍, വാ​ഹ​ന​ത്തി​ന്‍റെ താ​ക്കോ​ൽ എ​ന്നി​വ ദീ​പ​ക്കി​ന്‍റെ വീ​ട്ടി​ല്‍ നി​ന്ന് അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി​യി​രു​ന്നു.

Kerala

അ​ടി​ച്ച് 'തൂ​ഫാ​നാ​യി' ഡാ​ൻ​സാ​ഫ് സം​ഘം; മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ച്ച് പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​യി​ൽ

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട​യി​ൽ മ​ദ്യ​പി​ച്ച് അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ പോ​ലീ​സ് വാ​ഹ​നം ഓ​ടി​ച്ച ഡാ​ൻ​സാ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ഭ്രാ​ന്തി പ​ര​ത്തി. ല​ഹ​രി വേ​ട്ട​യ്ക്ക് നി​യോ​ഗി​ക്ക​പ്പെ​ട്ട പ​ത്ത​നം​തി​ട്ട ഡി​വൈ​എ​സ്പി​ക്ക് കീ​ഴി​ലു​ള്ള ഡാ​ൻ​സാ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ച്ച​ത്.

ജീ​പ്പി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ​തോ​ടെ റോ​ഡി​ലു​ണ്ടാ​യി​രു​ന്ന ഒ​രു വ​നി​താ ഓ​ട്ടോ ഡ്രൈ​വ​ർ ത​ല​നാ​രി​ഴ​യ്ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. നി​യ​ന്ത്ര​ണം​വി​ട്ട പോ​ലീ​സ് വാ​ഹ​നം ഒ​ടു​വി​ൽ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് ത​ട​ഞ്ഞു​വ​യ്ക്കു​ക​യാ​യി​രു​ന്നു.

ആ​ൾ​ക്കൂ​ട്ടം ചോ​ദ്യം ചെ​യ്ത​തോ​ടെ ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ജീ​പ്പി​ൽ നി​ന്നും ഇ​റ​ങ്ങി ഓ​ടി ര​ക്ഷ​പ്പെ​ട്ടു. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് സ്ഥ​ല​ത്ത് കൂ​ടു​ത​ൽ പോ​ലീ​സ് സം​ഘ​മെ​ത്തി വാ​ഹ​നം ഓ​ടി​ച്ച ഉ​ദ്യോ​ഗ​സ്ഥ​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഇ​യാ​ളെ തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് വൈ​ദ്യ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യി​ട്ടു​ണ്ട്. ഗു​രു​ത​ര​മാ​യ ഈ ​സു​ര​ക്ഷാ​വീ​ഴ്ച​യി​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വ്യ​ക്ത​മാ​ക്കി.

Viral

എരഞ്ഞിപ്പാലത്തെ 'സിങ്കപ്പെണ്ണ്'; ഫുട്പാത്തിലൂടെ സ്കൂട്ടർ ഓടിച്ചവനെ വിറപ്പിച്ച് അമ്മച്ചി

കോ​ഴി​ക്കോ​ട് എ​ര​ഞ്ഞി​പ്പാ​ല​ത്ത് ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ കാ​റ്റി​ൽ പ​റ​ത്തി​യ സ്കൂ​ട്ട​ർ യാ​ത്രി​ക​നെ ച​ങ്കൂ​റ്റ​ത്തോ​ടെ നേ​രി​ട്ട ഒ​ര​മ്മ​യു​ടെ ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​കു​ന്ന​ത്.

തി​ര​ക്കേ​റി​യ സി​ഗ്ന​ലി​ൽ കാ​ത്തു​നി​ൽ​ക്കാ​ൻ മ​ടി​ച്ച് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കാ​യി നീ​ക്കി​വെ​ച്ചി​ട്ടു​ള്ള ഫു​ട്പാ​ത്തി​ലൂ​ടെ സ്കൂ​ട്ട​ർ ഓ​ടി​ച്ചു ക​യ​റ്റാ​ൻ ശ്ര​മി​ച്ച മ​ധ്യ​വ​യ​സ്ക​നെ​യാ​ണ് ഈ ​അ​മ്മ ഒ​റ്റ​യ്ക്ക് ത​ട​ഞ്ഞ​ത്.

റോ​ഡി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് മ​റി​ക​ട​ക്കാ​ൻ ന​ട​പ്പാ​ത കൈ​യേ​റി​യ സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ന്‍റെ മു​ന്നി​ൽ വ​ഴി​കൊ​ടു​ക്കാ​തെ ഉ​റ​ച്ചു​നി​ന്ന ഇ​വ​ർ, താ​ൻ മാ​റി​ല്ലെ​ന്ന നി​ല​പാ​ട് വ്യ​ക്ത​മാ​ക്കു​ക​യാ​യി​രു​ന്നു. സ്കൂ​ട്ട​ർ മു​ന്നോ​ട്ട് എ​ടു​ക്കാ​ൻ ശ്ര​മി​ച്ചി​ട്ടും ഒ​ര​ടി പോ​ലും പി​ന്നോ​ട്ട് മാ​റാ​ൻ അ​വ​ർ ത​യ്യാ​റാ​യി​ല്ല.

ഇ​തോ​ടെ വാ​ക്കു​ത​ർ​ക്ക​മാ​യി​ട്ടും യാ​ത്ര​ക്കാ​ര​ൻ പി​ന്മാ​റാ​ൻ കൂ​ട്ടാ​ക്കാ​തെ വ​ന്ന​തോ​ടെ, ത​ന്‍റെ ബാ​ഗി​ൽ നി​ന്നും മൊ​ബൈ​ൽ ഫോ​ൺ പു​റ​ത്തെ​ടു​ത്ത് നി​യ​മ​ലം​ഘ​നം ക്യാ​മ​റ​യി​ൽ പ​ക​ർ​ത്താ​ൻ അ​വ​ർ തീ​രു​മാ​നി​ച്ചു.

ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി നി​യ​മ​ത്തി​ന് മു​ന്നി​ൽ എ​ത്തി​ക്കു​മെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​തോ​ടെ ഒ​ടു​വി​ൽ സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ പ​രാ​ജ​യം സ​മ്മ​തി​ച്ച് വാ​ഹ​നം പി​ന്നോ​ട്ട് എ​ടു​ത്ത് റോ​ഡി​ലേ​ക്ക് ത​ന്നെ മ​ട​ങ്ങു​ക​യാ​യി​രു​ന്നു.

'അ​ഫ്ലൂ സ്റ്റോ​റീ​സ്' എ​ന്ന ഇ​ൻ​സ്റ്റാ​ഗ്രാം പേ​ജി​ലൂ​ടെ പു​റ​ത്തു​വ​ന്ന ഈ ​വീ​ഡി​യോ, വി​ജ​യ് ചി​ത്രം ബി​ഗി​ലി​ലെ 'സി​ങ്ക​പ്പെ​ണ്ണേ' എ​ന്ന ഗാ​ന​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ​യാ​ണ് പ്ര​ച​രി​ക്കു​ന്ന​ത്.

വീ​ഡി​യോ​യു​ടെ അ​വ​സാ​ന നി​മി​ഷ​ങ്ങ​ളി​ൽ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ന്ന ആ​ൾ​ക്ക് നേ​രെ ത​മ്പ്സ് അ​പ് കാ​ണി​ച്ച് പു​ഞ്ചി​രി​യോ​ടെ ന​ട​ന്നു​നീ​ങ്ങു​ന്ന അ​മ്മ​യു​ടെ ആ​ത്മ​വി​ശ്വാ​സം സോ​ഷ്യ​ൽ മീ​ഡി​യ ഇ​തി​നോ​ട​കം ഏ​റ്റെ​ടു​ത്തു ക​ഴി​ഞ്ഞു.

പ്രാ​യ​മാ​യ​വ​രും കു​ട്ടി​ക​ളും ഉ​പ​യോ​ഗി​ക്കു​ന്ന ഫു​ട്പാ​ത്തി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​യി​ട്ടും അ​ധി​കൃ​ത​ർ വേ​ണ്ട​ത്ര ഗൗ​ര​വം കാ​ട്ടു​ന്നി​ല്ലെ​ന്ന പ​രാ​തി ശ​ക്ത​മാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സാ​ധാ​ര​ണ​ക്കാ​രി​യാ​യ ഒ​ര​മ്മ​യു​ടെ ഈ ​ധീ​ര​മാ​യ ഇ​ട​പെ​ട​ൽ ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്.

"ഇ​തൊ​രു റി​ട്ട​യേ​ർ​ഡ് ടീ​ച്ച​ർ ആ​യി​രി​ക്കും", "ഫോ​ൺ എ​വി​ടെ എ​ങ്ങ​നെ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് ഇ​വ​ർ കാ​ണി​ച്ചു​ത​ന്നു", "കേ​ര​ള​ത്തെ ഇ​ത്ത​രം നി​യ​മ​ലം​ഘ​ക​രി​ലേ​ക്ക് വി​ട്ടു​കൊ​ടു​ക്ക​രു​ത്" എ​ന്നി​ങ്ങ​നെ പോ​കു​ന്ന ക​മ​ന്‍റു​ക​ൾ ഈ ​അ​മ്മ​യ്ക്ക് ല​ഭി​ക്കു​ന്ന പി​ന്തു​ണ​യു​ടെ തെ​ളി​വാ​ണ്.

നി​യ​മം ലം​ഘി​ക്കു​ന്ന​വ​ർ​ക്ക് ഒ​രു താ​ക്കീ​താ​യും പ്ര​തി​ക​രി​ക്കാ​ൻ മ​ടി​ക്കു​ന്ന​വ​ർ​ക്ക് ഒ​രു പ്ര​ചോ​ദ​ന​മാ​യും മാ​റി​യി​രി​ക്കു​ക​യാ​ണ് ഈ '​സി​ങ്ക​പ്പെ​ണ്ണ്'.

Kerala

രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ൽ ക​ർ​ണാ​ട​ക​യി​ലേ​ക്ക് ക​ട​ന്ന​താ​യി വി​വ​രം

പാ​ല​ക്കാ​ട്: പീ​ഡ​ന​ക്കേ​സി​ൽ പ്ര​തി​യാ​യ രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ൽ ക​ർ​ണാ​ട​ക​യി​ലേ​ക്ക് ക​ട​ന്ന​താ​യി വി​വ​രം. ഞാ​യ​റാ​ഴ്ച രാ​വി​ലെ വ​രെ രാ​ഹു​ൽ ത​മി​ഴ്‌​നാ​ട്- ക​ര്‍​ണാ​ട​ക അ​തി​ര്‍​ത്തി​യാ​യ ബാ​ഗ​ലൂ​രി​ല്‍ ആ​യി​രു​ന്നു.

പി​ന്നാ​ടെ ക​ർ​ണാ​ട​ക​യി​ലേ​ക്ക് ക​ട​ന്ന​താ​യാ​ണ് വി​വ​രം. ഒ​ളി​വി​ലു​ള്ള രാ​ഹു​ൽ കാ​റു​ക​ൾ മാ​റി മാ​റി ഉ​പ​യോ​ഗി​ക്കു​ന്ന​താ​യും സം​ശ​യ​മു​ണ്ട്. കോ​യ​മ്പ​ത്തൂ​ർ, പൊ​ള്ളാ​ച്ചി എ​ന്നി​വ​ട​ങ്ങ​ളി​ലും താ​മ​സി​ച്ച​താ​യും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നാ​യി അ​ന്വേ​ഷ​ണ​സം​ഘം ത​മി​ഴ്നാ​ട്ടി​ലെ​ത്തി. ഒ​ന്നി​ല​ധി​കം സം​ഘ​ങ്ങ​ളാ​ണ് തി​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത്. അ​ന്വേ​ഷ​ണ​സം​ഘം ത​മി​ഴ്നാ​ട് പോ​ലീ​സ് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി‍​ന്‍റെ സ​ഹാ​യം തേ​ടി.

കോ​യ​മ്പ​ത്തൂ​രും പൊ​ള്ളാ​ച്ചി​യും കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. സ​ഹാ​യ​ത്തി​നാ​യി ത​മി​ഴ്നാ​ട് ക്യൂ ​ബ്രാ​ഞ്ചും ഒ​പ്പ​മു​ണ്ട്.

Kerala

മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ല്‍ നി​ന്നെ​ന്ന് പ​റ​ഞ്ഞ് പോ​ലീ​സി​ന് ഭീ​ഷ​ണി; യു​വാ​വ് അ​റ​സ്റ്റി​ൽ

മ​ല​പ്പു​റം: മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ല്‍ നി​ന്നാ​ണെ​ന്ന് പ​റ​ഞ്ഞ് വി​ളി​ച്ച് പോ​ലീ​സി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ യു​വാ​വ് പി​ടി​യി​ല്‍. കോ​ട്ട​ക്ക​ലി​ലാ​ണ് സം​ഭ​വം.

പു​ത്തൂ​ര്‍ സ്വ​ദേ​ശി സ​നൂ​പി​നെ​യാ​ണ് (28) അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ക്ക​ഴി​ഞ്ഞ 26ന് ​വൈ​കി​ട്ട് ആ​റി​നാ​ണ് സം​ഭ​വം. സ്റ്റേ​ഷ​നി​ലെ പാ​റാ​വ് ഡ്യൂ​ട്ടി​ക്കാ​ര​നെ വി​ളി​ച്ചാ​ണ് സ​നൂ​പ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്.

സ്വ​ന്തം മൊ​ബൈ​ല്‍ ന​മ്പ​റി​ല്‍ നി​ന്ന് സ്റ്റേ​ഷ​നി​ലെ ലാ​ന്‍​ഡ് ഫോ​ണി​ലേ​ക്ക് വി​ളി​ച്ച പ്ര​തി, മ​ന്ത്രി പി. ​രാ​ജീ​വി​ന്‍റെ ഓ​ഫി​സി​ല്‍ നി​ന്ന് വി​ളി​ക്കു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞാ​ണ് സം​സാ​രി​ച്ച​ത്. പു​ത്തൂ​ര്‍ അ​രി​ച്ചോ​ളി​ലു​ള്ള സ​നൂ​പി​ന്‍റെ വീ​ട്ടി​ല്‍ പോ​യ പൊ​ലീ​സു​കാ​രു​ടെ തൊ​പ്പി തെ​റി​പ്പി​ക്കു​മെ​ന്നും വി​വ​ര​ങ്ങ​ള്‍ ന​ല്‍​ക​ണ​മെ​ന്നും പ​റ​ഞ്ഞാ​യി​രു​ന്നു ഭീ​ഷ​ണി. ഭ​രി​ക്കു​ന്ന പാ​ര്‍​ട്ടി​യാ​ണെ​ന്നും പാ​ര്‍​ട്ടി ഇ​ട​പെ​ട്ടാ​ല്‍ നി​ങ്ങ​ള്‍​ക്ക് താ​ങ്ങി​ല്ലെ​ന്നും പ​റ​ഞ്ഞു. ഇ​തോ​ടെ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ബം​ഗ​ളൂ​രു​വി​ലെ യു ​സി​റ്റി കോ​ള​ജി​ല്‍ സീ​റ്റ് ത​ര​പ്പെ​ടു​ത്താ​മെ​ന്ന് പ​റ​ഞ്ഞ് 15,000 രൂ​പ ഇ​യാ​ള്‍ കൈ​വ​ശ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​യി​ല്‍ പ്ര​തി​യു​ടെ വീ​ട്ടി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​നെ​ത്തി വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചി​രു​ന്നു.

ഇ​തി​നു പി​റ​കെ​യാ​ണ് സ്റ്റേ​ഷ​നി​ലേ​ക്ക് ഫോ​ണ്‍ വ​ന്ന​ത്. സ​നൂ​പ് ത​ന്നെ​യാ​ണ് വി​ളി​ച്ച​തെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​തോ​ടെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ദീ​പ​കു​മാ​ര്‍, എ​സ്ഐ റി​ഷാ​ദ​ലി നെ​ച്ചി​ക്കാ​ട​ന്‍ എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

 

Kerala

ഇ​ടു​ക്കി​യി​ൽ അ​മ്മ​യെ​യും കു​ഞ്ഞി​നെ​യും വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

വെ​ള്ള​ത്തൂ​വ​ൽ: ഇ​ടു​ക്കി​യി​ൽ അ​മ്മ​യെ​യും നാ​ല് വ​യ​സു​കാ​ര​ൻ മ​ക​നെ​യും വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​ണി​ക്ക​ൻ​കു​ടി സ്വ​ദേ​ശി പെ​രു​മ്പ​ള്ളി​കു​ന്നേ​ൽ ര​ഞ്ജി​നി (30), മ​ക​ൻ ആ​ദി​ത്യ​ൻ (4) എ​ന്നി​വ​രെ​യാ​ണ് വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

സം​ഭ​വ​ത്തി​ൽ വെ​ള്ള​ത്തൂ​വ​ൽ പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ര​ഞ്ജി​നി ജീ​വ​നൊ​ടു​ക്കി​യ​താ​കാ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

 

Kerala

പാ​ല​ക്കാ​ട് ത​മി​ഴ്നാ​ട് സ്വ​ദേ​ശി പു​ഴ​യി​ൽ മു​ങ്ങി മ​രി​ച്ച നി​ല​യി​ൽ

പാ​ല​ക്കാ​ട്: കാ​വ​ശേ​രി​യി​ൽ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യെ പു​ഴ​യി​ൽ മു​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഊ​ട്ടി കാ​ട്ടു​പെ​ട്ടി സ്വ​ദേ​ശി ബാ​ലാ​ജി(27) ആ​ണ് മ​രി​ച്ച​ത്. പാ​ല​ക്കാ​ട് കാ​വ​ശേ​രി​യി​ൽ ബ​ന്ധു​വീ​ട്ടി​ലെ​ത്തി​യ​താ​യി​രു​ന്നു ബാ​ലാ​ജി.

ചി​കി​ത്സ​യു​ടെ ആ​വ​ശ്യ​ത്തി​നാ​യാ​ണ് ബാ​ലാ​ജി കാ​വ​ശേ​രി​യി​ലു​ള്ള ബ​ന്ധു​വീ​ട്ടി​ലെ​ത്തി​യ​ത്. പാ​ടൂ​ർ തോ​ണി​ക്ക​ട​വ് പാ​ല​ത്തി​ന് സ​മീ​പം ബു​ധ​നാ​ഴ്ച വൈ​കി​ട്ട് നാ​ല് മ​ണി​യോ​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

Latest News

Corehub Up