പി.കെ.ശ്രീമതി
തിരുവനന്തപുരം: സിപിഎം നേതാവ് പി.കെ.ശ്രീമതിക്കെതിരെ വ്യാജവാർത്ത നൽകിയവർക്കെതിരെ പോലീസ് അന്വേഷണം ഊർജിതമാക്കി. അന്വേഷണത്തിന്റെ ഭാഗമായി സൈബർ പോലീസ് പി.കെ.ശ്രീമതിയുടെ മൊഴി രേഖപ്പെടുത്തി.
ഇന്ന് രാവിലെ ഒമ്പതരയോടെ ആലക്കോട് സൈബർ പോലീസ് സംഘമാണ് പരാതിക്കാരിയുടെ മൊഴിയെടുത്തത്. അന്വേഷണ ചുമതലയുള്ള ഐജി പി. പ്രകാശിന് പോലീസ് സംഘം ഉടൻ തന്നെ റിപ്പോർട്ട് കൈമാറും.
വ്യാജപ്രചാരണത്തിൽ കടുത്ത മനംനൊന്തുവെന്ന് വ്യക്തമാക്കിയ അവർ ഇത്തരം കുറ്റകൃത്യങ്ങൾ നടത്തിയവർക്കെതിരെ ശക്തമായ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും വ്യക്തമാക്കി.
Tags : PKSreemathi CyberPolice FakeNewsCase KeralaPolice Deepika DeepikaNewspaper BreakingNews NewsUpdate Headlines DailyNews InDepth NewsFlash