x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ പു​നഃ​സം​ഘ​ട​ന: സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​നെ​തി​രെ ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഹൈ​ക്കോ​ട​തി​യി​ൽ

ഓൺലൈൻ ഡെസ്ക്
Published: July 30, 2026 08:14 PM IST | Updated: July 30, 2026 08:14 PM IST

പ്രതീകാത്മക ചിത്രം

കൊ​ച്ചി: പോ​ലീ​സ് അ​സോ​സി​യേ​ഷ​നു​ക​ളു​ടെ അം​ഗ​ത്വ പു​നഃ​സം​ഘ​ട​ന സം​ബ​ന്ധി​ച്ച സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും സേ​ന​യു​ടെ അ​ച്ച​ട​ക്ക​ത്തെ​യും ഘ​ട​ന​യെ​യും ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഹ​ർ​ജി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

നേ​ര​ത്തെ സ​മാ​ന വി​ഷ​യ​ത്തി​ൽ കേ​ര​ള പോ​ലീ​സ് അ​സോ​സി​യേ​ഷ​നും ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​നും നി​യ​മ​പോ​രാ​ട്ട​ത്തി​ലേ​ക്ക് ക​ട​ന്നി​രി​ക്കു​ന്ന​ത്. ഒ​രു എ​ക്സി​ക്യൂ​ട്ടീ​വ് ഉ​ത്ത​ര​വി​ലൂ​ടെ സ​ർ​വീ​സ് അ​സോ​സി​യേ​ഷ​നു​ക​ളെ ഇ​ല്ലാ​താ​ക്കാ​നോ, അ​വ​യു​ടെ ബൈ​ലോ ഭേ​ദ​ഗ​തി ചെ​യ്യാ​നോ സ​ർ​ക്കാ​രി​ന് അ​ധി​കാ​ര​മി​ല്ലെ​ന്ന് ഹ​ർ​ജി​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

നി​ല​വി​ലു​ള്ള സം​ഘ​ട​ന​ക​ളെ ല​യി​പ്പി​ക്കാ​നോ അം​ഗ​ങ്ങ​ളെ മാ​റ്റി​പ്ര​തി​ഷ്ഠി​ക്കാ​നോ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് നി​യ​മ​പ​ര​മാ​യ അ​ധി​കാ​ര​പ​രി​ധി​യി​ല്ലെ​ന്നാ​ണ് അ​സോ​സി​യേ​ഷ​ന്‍റെ വാ​ദം. ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ അ​ട​ക്ക​മു​ള്ള മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ എ​ൻ​ട്രി ലെ​വ​ൽ ജീ​വ​ന​ക്കാ​രു​മാ​യി ഒ​രേ സം​ഘ​ട​ന​യി​ൽ ല​യി​പ്പി​ക്കു​ന്ന​ത് പോ​ലീ​സ് സേ​ന​യി​ലെ അ​ച്ച​ട​ക്ക​ത്തെ​യും പ്ര​വ​ർ​ത്ത​ന​രീ​തി​യെ​യും സാ​ര​മാ​യി ബാ​ധി​ക്കു​മെ​ന്നും ഹ​ർ​ജി​യി​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

സ​ർ​ക്കാ​രി​ന്‍റെ വി​വാ​ദ ഉ​ത്ത​ര​വി​നെ​തി​രെ ഇ​രു അ​സോ​സി​യേ​ഷ​നു​ക​ളും രം​ഗ​ത്തെ​ത്തി​യ​തോ​ടെ വി​ഷ​യ​ത്തി​ൽ ഹൈ​ക്കോ​ട​തി​യു​ടെ തീ​രു​മാ​നം നി​ർ​ണാ​യ​ക​മാ​കും. 

Tags : KeralaPolice LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up