x
ad
Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ല്ല​പ്പ​ള്ളി​യു​ടെ വീ​ട്ടി​ലെ​ത്തി മ​റി​യ ഉ​മ്മ​ൻ

വെബ്ഡെസ്ക്
Published: November 14, 2026 03:21 AM IST | Updated: November 14, 2026 03:21 AM IST

മ​റി​യ ഉ​മ്മ​ൻ മു​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍റെ വീ​ട്ടി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​പ്പോ​ൾ.

വ​ട​ക​ര: ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ മ​ക​ൾ മ​റി​യ ഉ​മ്മ​ൻ മു​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍റെ ചോ​മ്പാ​ലി​ലെ വീ​ട്ടി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി. മു​ല്ല​പ്പ​ള്ളി​യും കു​ടും​ബ​വും മ​റി​യ ഉ​മ്മ​നെ സ്വീ​ക​രി​ച്ചു.വ​ർ​ഷ​ങ്ങ​ളാ​യി ഉ​മ്മ​ൻ​ചാ​ണ്ടി​യു​മാ​യി പു​ല​ർ​ത്തി​യ ആ​ത്മ​ബ​ന്ധ​ത്തെ​ക്കു​റി​ച്ച് മു​ല്ല​പ്പ​ള്ളി സം​സാ​രി​ച്ചു. കെ​എ​സ്‌​യു കാ​ല​ഘ​ട്ട​ത്തി​ൽ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ത്തി​ന് ഭാ​ഗ​മാ​യി ഉ​മ്മ​ൻ​ചാ​ണ്ടി​യും ഒ​ന്നി​ച്ച് നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ യാ​ത്ര ചെ​യ്തി​രു​ന്നു. കൈ​യ്യി​ൽ പൈ​സ ഇ​ല്ലാ​ത്ത​തി​നാ​ൽ പ​ട്ടി​ണി കി​ട​ക്കേ​ണ്ടി വ​ന്ന പ​ഴ​യ​കാ​ല ക​ഥ​ക​ളും മു​ല്ല​പ്പ​ള്ളി പ​ങ്കു​വ​ച്ചു. 60ക​ളി​ലെ​യും 70ക​ളി​ലെ​യും കെ​എ​സ്‌​യു യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ അ​ന്ന​ത്തെ ത്യാ​ഗ​നി​ർ​ഭ​ര​മാ​യ പ്ര​വ​ർ​ത്ത​ന ശൈ​ലി​ക​ളും മു​ല്ല​പ്പ​ള്ളി ഓ​ർ​മ്മി​പ്പി​ച്ചു. വി.​പി. ദു​ൽ​ഖി​ഫി​ൽ, കെ.​കെ. മു​രു​ക​ദാ​സ്, പി. ​ബാ​ബു​രാ​ജ്, കെ. ​അ​നി​ൽ​കു​മാ​ർ, സു​ബി​ൻ മ​ട​പ്പ​ള്ളി, ന​സീ​ർ വീ​രോ​ളി, പാ​മ്പ​ള്ളി ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Tags : visited Mullappally's house congress NattuVishesham DistrictNews

Recent News

Corehub Up