x
ad
Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ലാ​റ്റ്‌​ഫോം സൗ​ക​ര്യ​ക്കു​റ​വ്: വേ​ണാ​ട് എ​ക്‌​സ്പ്ര​സ് നി​ല​മ്പൂ​രി​ലേ​ക്ക് നീ​ട്ടു​ന്ന​ത് വൈ​കും

വെബ്ഡെസ്ക്
Published: November 14, 2026 03:08 AM IST | Updated: November 14, 2026 03:08 AM IST

പ്രതീകാത്മക ചിത്രം

ക​രു​വാ​ര​കു​ണ്ട്: തി​രു​വ​ന​ന്ത​പു​രം-​ഷൊ​ര്‍​ണൂ​ര്‍ വേ​ണാ​ട് എ​ക്‌​സ്പ്ര​സ് നി​ല​മ്പൂ​രി​ലേ​ക്ക് നീ​ട്ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ള്‍ വൈ​കും. മേ​ലാ​റ്റൂ​ര്‍ ക്രോ​സി​ംഗ് സ്റ്റേ​ഷ​ന്‍ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ സ​ര്‍​വീ​സ് നീ​ട്ടാ​ന്‍ ക​ഴി​യു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രു​ന്നെ​ങ്കി​ലും നി​ല​മ്പൂ​രി​ല്‍ 24 കോ​ച്ചു​ക​ള്‍ നി​ര്‍​ത്താ​ന്‍ ആ​വ​ശ്യ​മാ​യ നീ​ള​മു​ള്ള പ്ലാ​റ്റ്‌​ഫോം ഇ​ല്ലാ​ത്ത​താ​ണ് തി​രി​ച്ച​ടി. ഷൊ​ര്‍​ണൂ​ര്‍-​നി​ല​മ്പൂ​ര്‍ സെ​ക്‌ഷ​നി​ലെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ല്‍ പ്ലാ​റ്റ്‌​ഫോം നീ​ളം കൂ​ട്ടു​ന്ന പ്ര​വൃ​ത്തി​ക​ള്‍ നി​ല​വി​ല്‍ ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും ആ​ദ്യ ക​രാ​റു​ക​ളി​ല്‍ നി​ല​മ്പൂ​ര്‍, അ​ങ്ങാ​ടി​പ്പു​റം സ്റ്റേ​ഷ​നു​ക​ള്‍ ഉ​ള്‍​പ്പെ​ട്ടി​രു​ന്നി​ല്ല.

അ​ങ്ങാ​ടി​പ്പു​റം, വാ​ണി​യ​മ്പ​ലം സ്റ്റേ​ഷ​നു​ക​ളി​ലെ പ്ലാ​റ്റ്‌​ഫോം നീ​ളം കൂ​ട്ടു​ന്ന പ​ണി​ക​ള്‍​ക്ക് ഇ​തി​നോ​ട​കം അ​നു​മ​തി​യാ​യി​ട്ടു​ണ്ടെ​ന്നും നി​ല​മ്പൂ​രി​ലെ പ്ര​ശ്‌​ന​വും വൈ​കാ​തെ പ​രി​ഹ​രി​ക്കു​മെ​ന്നും പാ​ല​ക്കാ​ട് ഡി​ആ​ര്‍​എം മ​ധു​ക​ര്‍ റൗ​ത്ത് അ​റി​യി​ച്ചു. കൂ​ടാ​തെ മ​ഞ്ചേ​ശ്വ​ര​ത്ത് ര​ണ്ട് സ്റ്റേ​ബി​ളി​ങ് ലൈ​നു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന കാ​ര്യ​വും റെ​യി​ല്‍​വേ​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ണ്ട്. പ്ലാ​റ്റ്‌​ഫോ​മു​ക​ളു​ടെ നീ​ളം വ​ര്‍​ധി​പ്പി​ക്കു​ന്ന​തോ​ടെ നി​ല​വി​ല്‍ 16 കോ​ച്ചു​ക​ളു​മാ​യി സ​ര്‍​വീ​സ് ന​ട​ത്തു​ന്ന കോ​ട്ട​യം-​നി​ല​മ്പൂ​ര്‍ എ​ക്‌​സ്പ്ര​സ്, നി​ല​മ്പൂ​ര്‍-​തി​രു​വ​ന​ന്ത​പു​രം രാ​ജ്യ​റാ​ണി എ​ക്‌​സ്പ്ര​സ് എ​ന്നീ ട്രെ​യി​നു​ക​ള്‍ 22 കോ​ച്ചു​ക​ളു​ള്ള ട്രെ​യി​നു​ക​ളാ​യി ഉ​യ​ര്‍​ത്താ​ന്‍ സാ​ധി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​ല​മ്പൂ​ര്‍ പാ​ത​യി​ല്‍ കൂ​ടു​ത​ല്‍ എ​ക്‌​സ്പ്ര​സ് ട്രെ​യി​നു​ക​ള്‍ ഓ​ടി​ക്കു​ന്ന കാ​ര്യ​വും റെ​യി​ല്‍​വേ പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

Tags : Platform Facilities venad express NattuVishesham DistrictNews

Recent News

Corehub Up