x
ad
Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ഹ​ക​ര​ണ പെ​ൻ​ഷ​ൻ​കാ​രുടെ ക്ഷാ​മ​ബ​ത്ത പു​നഃസ്ഥാ​പി​ക്ക​ണ​മെ​ന്ന്

വെബ്ഡെസ്ക്
Published: November 14, 2026 03:23 AM IST | Updated: November 14, 2026 03:23 AM IST

കേ​ര​ള കോ-​ഓ​പ​റേ​റ്റീ​വ് പെ​ൻ​ഷ​നേ​ഴ്‌​സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഭ​ാര​വാ​ഹി​ക​ൾ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന് നി​വേ​ദ​നം ന​ൽ​കു​ന്നു.

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് സം​സ്ഥാ​ന​ത്തെ സ​ഹ​ക​ര​ണ പെ​ൻ​ഷ​ൻ​കാ​ർ​ക്ക് ല​ഭി​ച്ചു​കൊ​ണ്ടി​രു​ന്ന ക്ഷാ​മ​ബ​ത്ത ഒ​രു കാ​ര​ണ​വും കൂ​ടാ​തെ നി​ർ​ത്ത​ലാ​ക്കി​യ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി കേ​ര​ള കോ-​ഓ​പ​റേ​റ്റീ​വ് പെ​ൻ​ഷ​നേ​ഴ്‌​സ് ഓ​ർ​ഗ​നൈ​സേ​ഷ​ന്‍.സ​ർ​ക്കാ​രും പെ​ൻ​ഷ​ൻ ബോ​ർ​ഡും ഹൈ​ക്കോ​ട​തി വി​ധി അ​ട്ടി​മ​റി​ച്ചി​രി​ക്കു​ക​യാ​ണ്.​അ​ന്യാ​യ​മാ​യി നി​ർ​ത്ത​ലാ​ക്കി​യ സ​ഹ​ക​ര​ണ പെ​ൻ​ഷ​ൻ കാ​രു​ടെ ക്ഷാ​മ​ബ​ത്ത ഉ​ട​ൻ പു​ന​സ്ഥാ​പി​ക്ക​ണ​മെ​ന്നും സ​ഹ​ക​ര​ണ പെ​ൻ​ഷ​ൻ​കാ​ർ​ക്ക് മാ​ന്യ​മാ​യ പെ​ൻ​ഷ​ൻ ല​ഭി​ക്ക​ത്ത​ക്ക​വ​ണ്ണം പെ​ൻ​ഷ​ൻ പ​രി​ഷ്‌​ക​ര​ണം ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും സം​ഘ​ട​ന​യു​ടെ സം​സ്ഥാ​ന ക​മ്മി​റ്റി​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി. ​ഉ​ബൈ​ദു​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്‌​തു. സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ അ​ഡ്വ. കെ.​പി. മോ​യി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ഹ​ക​ര​ണ പെ​ൻ​ഷ​ൻ​കാ​രു​ടെ നി​ർ​ത്ത​ലാ​ക്കി​യ ക്ഷാ​മ ബ​ത്ത പു​ന​സ്ഥാ​പി​ക്ക​ണ​മെ​ന്നും പെ​ൻ​ഷ​ൻ പ​രി​ഷ്‌​ക​ര​ണം ന​ട​പ്പാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന് നി​വേ​ദ​നം ന​ൽ​കി.

Tags : dearness allowance pension

Recent News

Corehub Up