x
ad
Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ല്ലി​യോ​ടി​യി​ലും കാ​ട്ടാ​ന​യി​റ​ങ്ങി

വെബ്ഡെസ്ക്
Published: August 5, 2026 01:17 AM IST | Updated: August 5, 2026 01:17 AM IST

കാ​ട്ടാ​ന ന​ശി​പ്പി​ച്ച കൊ​ട്ടി​യൂ​ർ നെ​ല്ലി​യോ​ടി​യി​ലെ പൂ​വ്വ​ക്കു​ള​ത്ത് മേ​രി​യു​ടെ തെ​ങ്ങു​ക​ൾ.

കൊ​ട്ടി​യൂ​ർ: നെ​ല്ലി​യോ​ടി​യി​ൽ കാ​ട്ടാ​ന​യി​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ച്ചു. നെ​ല്ലി​യോ​ടി പൂ​വ്വ​ക്കു​ള​ത്തെ മേ​രി തോ​മ​സി​ന്‍റെ കൃ​ഷി​യി​ട​ത്തി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി കാ​ട്ടാ​ന​യി​റ​ങ്ങി നാ​ശം വി​ത​ച്ച​ത്. തെ​ങ്ങ്, ജാ​തി, ക​ട​പ്ലാ​വ്, ക​മു​ക് എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​രു​മാ​ന​ദാ​യ​ക കൃ​ഷി​ക​ളാ​ണ് കാ​ട്ടാ​ന ന​ശി​പ്പി​ച്ച​ത്.

ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി പ്ര​ദേ​ശ​ത്ത് കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്നും ജ​ന​ങ്ങ​ൾ ഭീ​തി​യി​ലാ ണെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. വ​ന​പാ​ല​ക​ർ സ്ഥ​ല​ത്തെ​ത്തി കൃ​ഷി​നാ​ശം വി​ല​യി​രു​ത്തി. കാ​ട്ടാ​ന​ശ​ല്യം ത​ട​യാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​ർ​ഷ​ക​ർ​ക്ക് മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Nattuvishesham DistrictNews DeepikaNews Wild elephant

Recent News

Corehub Up