അടുത്ത പറന്പിലേക്ക് കയറുന്ന പെരുന്പാന്പ്. ചത്ത മയിലിനെയും ചിത്രത്തിൽ കാണാം.
കൊയിലാണ്ടി: കുറുവങ്ങാട് തച്ചിലേരി പറമ്പില്‍ മയിലിനെ പെരുമ്പാമ്പ് വിഴുങ്ങി. ഇന്നലെ രാവിലെ 9.30ഓടെയായിരുന്നു സംഭവം.
ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് മയിലിനെ പെരുന്പാന്പ് വിഴുങ്ങുന്നത് കണ്ടത്. നാട്ടുകാർ ബഹളം വച്ചതോടെ പെരുന്പാന്പ് മയിലനെ വിട്ടു.തുടർന്ന് നന്തിയിലെ സര്‍പ്പ വോളണ്ടിയര്‍ പ്രതീഷ് നന്തിയെത്തി പെരുമ്പാമ്പിനെ പിടികൂടി പെരുവണ്ണാമൂഴി ഫോറസ്റ്റ് അധികൃതര്‍ക്ക് കൈമാറി. ജീവന് നഷ്ടപ്പെട്ട മയിലിനെ സംഭവസ്ഥലത്ത് നിന്ന് മാറ്റിയിട്ടില്ല. ഫോറസ്റ്റ് അധികൃതരെത്തി തുടര്‍നടപടി സ്വീകരിക്കും.
Tags : Nattuvishesham Local News peacock python