Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Arrival

എഐ വന്നാൽ ജോലികൾ കൂടുകയേയുള്ളൂ

‘ദൈ​​​​​വം വി​​​​​ചാ​​​​​രി​​​​​ച്ചാ​​​​​ലും സാ​​​​​ങ്കേ​​​​​തി​​​​​ക​​​​​വി​​​​​ദ്യ​​​​​യെ ത​​​​​ട​​​​​യാ​​​​​നാ​​​കി​​​​​ല്ല’ എ​​​​​ന്ന​​​​​ത് പ​​​​​ഴ​​​ഞ്ചൊ​​​​​ല്ലു​​​​​പോ​​​​​ലെ പ​​​​​ല​​​​​രും പ​​​​​റ​​​​​യു​​​​​ന്ന​​ കാ​​​​​ര്യ​​​​​മാ​​​​​ണ്. പു​​​​​തി​​​​​യ ടെ​​​​​ക്നോ​​​​​ള​​​​​ജി​​​​​ക​​​​​ൾ വ​​​​​രു​​​​​മ്പോ​​​​​ൾ എ​​​​​ന്താ​​​​​കും എ​​​​​ന്ന​​​​​തു സം​​​​​ബ​​​​​ന്ധി​​​​​ച്ച് ന​​​​​മു​​​​​ക്ക് എ​​​​​പ്പോ​​​​​ഴും ആ​​​​​ശ​​​​​ങ്ക​​​​​യു​​​​​ണ്ടാ​​​​​കും. എ​​​​​ന്നാ​​​​​ൽ പ​​​​​ല​​​​​പ്പോ​​​​​ഴു​​​​​മ​​​​​തി​​​​​ന് യാ​​​​​തൊ​​​​​രു അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​വു​​​​​മി​​​​​ല്ല​​​​​താ​​​​​നും.

2500 വ​​​​​ർ​​​​​ഷം മു​​​​​മ്പ് എ​​​​​ഴു​​​​​ത്തു​​​വി​​​​​ദ്യ​​​​​ക്കു തു​​​​​ട​​​​​ക്കം കു​​​​​റി​​​​​ച്ച​​​​​പ്പോ​​​​​ൾ പ്ര​​​​​സി​​​​​ദ്ധ ത​​​​​ത്വ​​​​​ചി​​​​​ന്ത​​​​​ക​​​​​നാ​​​​​യ സോ​​​​​ക്ര​​​​​ട്ടീ​​​​​സ് പ​​​​​റ​​​​​ഞ്ഞ​​​​​ത് ഇ​​​​​തു ന​​​​​മ്മു​​​​​ടെ ഓ​​​​​ർ​​​മ​​​ശ​​​​​ക്തി​​​​​യെ ബാ​​​​​ധി​​​​​ക്കും എ​​​​​ന്നാ​​​​​ണ്.

1454 എ​​​ഡി​​​യി​​​​​ൽ പ്രി​​​​​ന്‍റിം​​​ഗ് പ്ര​​​സി​​​ന്‍റെ ആ​​​​​വി​​​​​ഷ്കാ​​​​​ര​​​​​മു​​​​​ണ്ടാ​​​​​യ​​​​​പ്പോ​​​​​ൾ റോ​​​​​മി​​​​​ലെ വൈ​​​​​ദി​​​​​ക​​​​​ർ പ​​​​​റ​​​​​ഞ്ഞ​​​​​ത്, ബൈ​​​​​ബി​​​​​ൾ എ​​​​​ഴു​​​​​ത​​​​​പ്പെ​​​​​ട്ടാ​​​​​ൽ അ​​​​​തി​​​​​ന്‍റെ പൊ​​​​​രു​​​​​ളും പ​​​​​രി​​​​​ശു​​​​​ദ്ധി​​​​​യും ദൈ​​​​​വി​​​​​ക​​​​​ത​​​​​യും ന​​​​​ഷ്‌​​​ട​​​​​പ്പെ​​​​​ട്ടു​​​​​പോ​​​​​കും എ​​​​​ന്നാ​​​​​ണ്. എ​​​​​ന്നാ​​​​​ൽ അ​​​​​ങ്ങ​​​​​നെ​​​​​യൊ​​​​​ന്നും സം​​​​​ഭ​​​​​വി​​​​​ച്ചി​​​​​ട്ടി​​​​​ല്ല.

1589 എ​​​ഡി​​​യി​​​​​ൽ യ​​​​​ന്ത്ര​​​​​ങ്ങ​​​​​ൾ ക​​​​​ണ്ടു​​​​​പി​​​​​ടി​​​​​ക്ക​​​​​പ്പെ​​​​​ട്ട​​​​​പ്പോ​​​​​ൾ ഇം​​​​​ഗ്ല​​​​​ണ്ടി​​​​​ലെ രാ​​​​​ജ്ഞി പ​​​​​റ​​​​​ഞ്ഞ​​​​​ത്, യ​​​​​ന്ത്ര​​​​​ങ്ങ​​​​​ൾ തൊ​​​​​ഴി​​​​​ലി​​​​​ല്ലാ​​​​​യ്മ വ​​​​​ർ​​​​​ധി​​​​​പ്പി​​​​​ക്കു​​​​​മെ​​​​​ന്നാ​​​​​ണ്. പ​​​​​ക്ഷേ കാ​​​​​ര്യ​​​​​മാ​​​​​യി​​​​​ട്ടൊ​​​​​ന്നും സം​​​​​ഭ​​​​​വി​​​​​ച്ചി​​​​​ട്ടി​​​​​ല്ല എ​​​​​ന്നു മാ​​​​​ത്ര​​​​​മ​​​​​ല്ല, ജോ​​​​​ലി​​​​​ക​​​​​ൾ കൂ​​​​​ടി​​​​​യ​​​​​തേ​​​​​യു​​​​​ള്ളൂ. പ്ര​​​​​സി​​​​​ദ്ധ​​ സാ​​​​​മ്പ​​​​​ത്തി​​​​​ക വി​​​​​ദ​​​​​ഗ്ധ​​​​​ൻ റോ​​​​​ബ​​​​​ർ​​​​​ട്ട് കീ​​​​​ൻ 1930ൽ ​​​​​പ​​​​​റ​​​​​ഞ്ഞ​​​തും ​​ടെ​​​​​ക്നോ​​​​​ള​​​​​ജി തൊ​​​​​ഴി​​​​​ല​​​​​വ​​​​​സ​​​​​ര​​​​​ങ്ങ​​​​​ൾ ന​​​​​ഷ്‌​​​​​ട​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​മെ​​​​​ന്നാ​​​​​ണ്.

1960ൽ ​​​​​കം​​​പ്യൂ​​​​​ട്ട​​​​​ർ നി​​​​​ല​​​​​വി​​​​​ൽ വ​​​​​ന്ന​​​​​പ്പോ​​​​​ഴും തൊ​​​​​ഴി​​​​​ൽ ന​​​​​ഷ്‌​​​ട​​​​​പ്പെ​​​​​ടു​​​​​മെ​​​​​ന്ന ആ​​​​​ശ​​​​​ങ്ക​​​​​യു​​​​​ണ്ടാ​​​​​യി. അ​​​​​ന്നും ഒ​​​​​ന്നും സം​​​​​ഭ​​​​​വി​​​​​ച്ചി​​​​​ട്ടി​​​​​ല്ല. മ​​​​​നു​​​​​ഷ്യ​​​​​ന്‍റെ ഇ​​​​​ട​​​​​പെ​​​​​ട​​​​​ലു​​​​​ക​​​​​ൾ കു​​​​​റ​​​​​ഞ്ഞ അ​​​​​ള​​​​​വി​​​​​ൽ മാ​​​​​ത്രം ഉ​​​​​ൾ​​​​​ക്കൊ​​​​​ണ്ട് ജോ​​​​​ലി​​​​​ക​​​​​ൾ ചെ​​​​​യ്യു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള സാ​​​​​ങ്കേ​​​​​തി​​​​​ക​​​​​വി​​​​​ദ്യ (ഓ​​​​​ട്ടോ​​​​​മേ​​​​​ഷ​​​​​ൻ) 2000ൽ ​​​​​വ​​​​​ന്ന​​​​​പ്പോ​​​​​ഴും ന​​​​​മ്മ​​​​​ൾ ഇ​​​​​തൊ​​​​​ക്കെ​​​​​ത്ത​​​​​ന്നെ പ​​​​​റ​​​​​ഞ്ഞു.

ഇ​​​​​പ്പോ​​​​​ഴി​​​​​താ 2025ൽ ​​​​​ആ​​​​​ർ​​​​​ട്ടി​​​​​ഫി​​​​​ഷ്യ​​​​​ൽ ഇ​​​ന്‍റ​​​​​ലി​​​​​ജ​​​​​ൻ​​​​​സ് ക​​​​​ട​​​​​ന്നു​​​​​വ​​​​​രു​​​​​മ്പോ​​​​​ൾ ‘അ​​​​​യ്യോ മ​​​​​നു​​​​​ഷ്യ​​​ന്‍റെ ജോ​​​​​ലി ന​​​​​ഷ്‌​​​ട​​​​​പ്പെ​​​​​ട്ടു​​​പോ​​​​​കു​​​​​മേ’ എ​​​​​ന്ന നി​​​​​ല​​​​​വി​​​​​ളി വീ​​​​​ണ്ടും ഉ​​​​​യ​​​​​രു​​​​​ന്നു. എ​​​ഐ ഒ​​​​​രു​​​​​പാ​​​​​ട് ആ​​​​​ശ​​​​​ങ്ക​​​​​ക​​​​​ൾ ഉ​​​​​ണ്ടാ​​​​​ക്കു​​​​​ന്നു​​​​​ണ്ട് എ​​​​​ന്ന​​​​​തി​​​​​ന് അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​മു​​​​​ണ്ടോ എ​​​​​ന്നു പ​​​​​രി​​​​​ശോ​​​​​ധി​​​​​ക്കാം. എ​​​ഐ എ​​​​​ൻ​​​​​ട്രി ലെ​​​​​വ​​​​​ലി​​​​​ലെ ചി​​​​​ല തൊ​​​​​ഴി​​​​​ല​​​​​വ​​​​​സ​​​​​ര​​​​​ങ്ങ​​​​​ൾ തീ​​​​​ർ​​​​​ച്ച​​​​​യാ​​​​​യും ന​​​​​ഷ്‌​​​​​ട​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യേ​​​​​ക്കാം. അ​​​​​താ​​​​​യ​​​​​ത്, ക​​​​​സ്റ്റ​​​​​മ​​​​​ർ സ​​​​​ർ​​​​​വീ​​​​​സി​​​​​ൽ 70 ശ​​​​​ത​​​​​മാ​​​​​നം ജോ​​​​​ലി കു​​​​​റ​​​​​യും. കം​​​പ്യൂ​​​​​ട്ട​​​​​ർ പ്രോ​​​​​ഗ്രാ​​​​​മിം​​​ഗി​​​​​ൽ 75 ശ​​​​​ത​​​​​മാ​​​​​നം കു​​​​​റ​​​​​യും, ഡാ​​​​​റ്റ എ​​​​​ൻ​​​​​ട്രി ഓ​​​​​പ്പ​​​​​റേ​​​​​ഷ​​​​​ൻ 68 ശ​​​​​ത​​​​​മാ​​​​​നം കു​​​​​റ​​​​​യും, മെ​​​​​ഡി​​​​​ക്ക​​​​​ൽ റി​​​ക്കാ​​​ർ​​​ഡ്സ് എ​​​​​ൻ​​​​​ട്രി​​​​​യി​​​​​ൽ 67 ശ​​​​​ത​​​​​മാ​​​​​നം കു​​​​​റ​​​​​യും അ​​​​​ങ്ങ​​​​​നെ വി​​​​​വി​​​​​ധ മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ ത​​​​​ള​​​​​ർ​​​​​ച്ച​​​​​യു​​​​​ണ്ടാ​​​കു​​​​​മെ​​​​​ന്ന​​​​​ത് യ​​​​​ഥാ​​​​​ർ​​​ഥ്യ​​​മാ​​​​​ണ്.

പ​​​​​ക്ഷേ, ഇ​​​​​ക്കാ​​​​​ര്യ​​​​​ത്തി​​​​​ൽ മ​​​​​റ്റൊ​​​​​രു കാ​​​​​ഴ്ച​​​​​പ്പാ​​​​​ടാ​​​​​ണ് എ​​​​​നി​​​​​ക്കു​​​​​ള്ള​​​​​ത്. എ​​​​​ഐ സാ​​​​​ങ്കേ​​​​​തി​​​​​ക​​​​​വി​​​​​ദ്യ ഇ​​​​​ന്ത്യ​​​​​യി​​​​​ൽ ല​​​​​ക്ഷ​​​​​ക്ക​​​ണ​​​​​ക്കി​​​​​നു തൊ​​​​​ഴി​​​​​ല​​​​​വ​​​​​സ​​​​​ര​​​​​ങ്ങ​​​​​ൾ സൃ​​​ഷ്‌​​​ടി​​​​​ക്കു​​​​​മെ​​​​​ന്നു ഞാ​​​​​ൻ ഉ​​​​​റ​​​​​ച്ചുവി​​​​​ശ്വ​​​​​സി​​​​​ക്കു​​​​​ന്നു. അ​​​​​തെ​​​​​ങ്ങ​​​​​നെ​​​​​യെ​​​​​ന്നു പ​​​​​രി​​​​​ശോ​​​​​ധി​​​​​ക്കാം. ഒ​​​​​ന്നാ​​​​​മ​​​​​താ​​​​​യി പ​​​​​റ​​​​​യാ​​​​​നു​​​​​ള്ള​​​​​ത് 10 ല​​​​​ക്ഷം മു​​​​​ത​​​​​ൽ 15 ല​​​​​ക്ഷം വ​​​​​രെ​​​​​യു​​​​​ള്ള എ​​​ൻ​​​ജി​​​നി​​​യ​​​​​ർ​​​​​മാ​​​​​ർ​​​​​ക്ക് ഡാ​​​​​റ്റാ​​​​​ സെ​​​​​ന്‍റ​​​റു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട തൊ​​​​​ഴി​​​​​ല​​​​​വ​​​​​സ​​​​​ര​​​​​ങ്ങ​​​​​ൾ തു​​​​​റ​​​​​ന്നു​​​കി​​​​​ട്ടും. മൈ​​​​​ക്രോ​​​​​സോ​​​​​ഫ്റ്റ്, ഗൂ​​​​​ഗി​​​​​ൾ, ആ​​​​​മ​​​​​സോ​​​​​ൺ തു​​​​​ട​​​​​ങ്ങി പ​​​​​ല ക​​​​​മ്പ​​​​​നി​​​​​ക​​​​​ളു​​​​​ടേ​​​​​തു​​​​​മാ​​​​​യി 250ൽ​​​പ​​​​​രം ഡാ​​​​​റ്റാ സെ​​​​​ന്‍റ​​​​​റു​​​​​ക​​​​​ൾ ഇ​​​​​ന്ത്യ​​​​​യി​​​​​ൽ വ​​​​​രാ​​​​​ൻ പോ​​​​​വു​​​​​ക​​​​​യാ​​​​​ണ്. ഡാ​​​​​റ്റ സെ​​​​​ന്‍റ​​​റി​​​ന്‍റെ കൂ​​​​​ളിം​​​ഗ് പ്ലാ​​​​​ൻ ഉ​​​​​ണ്ടാ​​​​​ക്കാ​​​​​നു​​​​​ള്ള എ​​​​​ൻ​​​ജി​​​​​നി​​​​​യ​​​​​ർ​​​​​മാ​​​​​ർ, അ​​​​​തി​​​​​ന​​​​​ക​​​​​ത്തെ എ​​​​​ഐ മാ​​​​​നേ​​​​​ജ് ചെ​​​​​യ്യാ​​​​​നു​​​​​ള്ള എ​​​ൻ​​​ജി​​​നി​​​​​യ​​​​​ർ​​​​​മാ​​​​​ർ തു​​​​​ട​​​​​ങ്ങി ഏ​​​​​ക​​​​​ദേ​​​​​ശം 11 ല​​​​​ക്ഷ​​​​​ത്തോ​​​​​ളം​​​ പേ​​​​​രെ ന​​​​​മു​​​​​ക്ക് ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​യി വ​​​​​രു​​​​​മെ​​​​​ന്ന് ക​​​​​ണ​​​​​ക്കു​​​​​​​ക​​​​​ൾ വ്യ​​​​​ക്ത​​​​​മാ​​​​​ക്കു​​​​​ന്നു.

എ​​​ൻ​​​​​ജി​​​നി​​​​​യ​​​​​ർ​​​​​മാ​​​​​രു​​​​​ടെ ജോ​​​​​ലി ഒ​​​​​രു സോ​​​​​ഫ്റ്റ്‌​​​വേ​​​റി​​​​​നു​​​വേ​​​​​ണ്ടി മാ​​​​​ത്ര​​​​​മാ​​​​​ണെ​​​​​ന്നാ​​​​​ണ് ന​​​​​മ്മ​​​​​ൾ ഇ​​​​​തു​​​​​വ​​​​​രെ ധ​​​​​രി​​​​​ച്ചി​​​​​രു​​​​​ന്ന​​​​​ത്. ഇ​​​​​പ്പോ​​​​​ൾ എ​​​ഐ​​​​​യി​​​​​ൽ​​​നി​​​​​ന്നു​​​​​ണ്ടാ​​​​​കു​​​​​ന്ന മെ​​​​​ഷീ​​​​​നു​​​​​ക​​​​​ൾ, പു​​​​​തി​​​​​യ മൈ​​​​​ക്രോ ചി​​​​​പ്പ് നി​​​​​ർ​​​മാ​​​​​ണം, റോ​​​​​ബോ​​​​​ട്ട് നി​​​​​ർ​​​​​മാ​​​​​ണം, ഡ്രോ​​​​​ൺ നി​​​​​ർ​​​​​മാ​​​​​ണം തു​​​​​ട​​​​​ങ്ങി​​​​​യ മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ൽ ല​​​​​ക്ഷ​​​ക്ക​​​​​ണ​​​​​ക്കി​​​​​ന് ഹാ​​​​​ർ​​​​​ഡ്‌​​​വേ​​​​​ർ എ​​​​​ൻ​​​ജി​​​നി​​​​​യ​​​​​ർ​​​​​മാ​​​​​രു​​​​​ടെ ആ​​​​​വ​​​​​ശ്യം വ​​​​​രാ​​​​​ൻ പോ​​​​​വു​​​​​ക​​​​​യാ​​​​​ണ്.

ആ​​​​​ർ​​​​​ട്ടി​​​​​ഫി​​​​​ഷ്യ​​​ൽ ഇ​​​​​ന്‍റ​​​ലി​​​​​ജ​​​​​ൻ​​​​​സ് എ​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​ർ​​​മാ​​​​​ർ, എ​​​ഐ ഇ​​​​​ല​​​​​ക്‌​​​ട്രീ​​​ഷ്യ​​​​​ന്മാ​​​​​ർ, എ​​​​​ച്ച്ബി​​​​​എ​​​​​സി എ​​​​​ക്സ്പേ​​​​​ർ​​​​​ട്ടു​​​​​ക​​​​​ൾ, ഗ്രി​​​​​ഡ് എ​​​​​ൻ​​​ജി​​​​​നി​​​​​യ​​​​​ർ​​​​​മാ​​​​​ർ, സ്‌​​​​​ട്രെ​​​​​സ് മാ​​​​​നേ​​​​​ജേ​​​​​ഴ്സ്, എ​​​​​ത്തി​​​​​ക്ക​​​​​ൽ ക​​​​​ൺ​​​​​സ​​​​​ൾ​​​​​ട്ട​​​​​ന്‍റ്​​​​​സ്, അ​​​​​ൽ​​​​​ഗോ​​​​​രി​​​​​തം ഉ​​​​​ണ്ടാ​​​​​ക്കാ​​​​​നു​​​​​ള്ള എ​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​ർ​​​​​മാ​​​​​ർ അ​​​​​ങ്ങ​​​​​നെ ന​​​​​മു​​​​​ക്ക് താ​​​​​ങ്ങാ​​​​​ൻ പ​​​​​റ്റാ​​​​​ത്ത രീ​​​​​തി​​​​​യി​​​ൽ എ​​​ൻ​​​​​ജി​​​നി​​​​​യ​​​​​ർ​​​​​മാ​​​​​രു​​​​​ടെ ആ​​​​​വ​​​​​ശ്യം ഹാ​​​​​ർ​​​​​ഡ്‌​​​വേ​​​​​ർ മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ​​​ത​​​​​ന്നെ വ​​​​​രു​​​​​ന്നു.

ഈ ​​​​​മേ​​​​​ഖ​​​​​ല​​​​​യി​​​​​ലെ പ്ര​​​​​ഗ​​​​​ത്ഭ​​​​​നാ​​​​​യ ജെ​​​​​സ്പി​​​​​ത ​​ബി​​​​​ന്ദ്ര പ​​​​​റ​​​​​യു​​​​​ന്ന​​​​​ത്, എ​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗ് കോ​​​​​ള​​​​​ജു​​​​​ക​​​​​ൾ​​​​​ക്കു പ​​​​​ക​​​​​രം കൂ​​​​​ടു​​​​​ത​​​​​ൽ ഐ​​​ഐ​​​​​ടി​​​​​ക​​​​​ളും ഐ​​​​​ഐ​​​എ​​​​​മ്മു​​​​​ക​​​​​ളും പോ​​​​​ലു​​​​​ള്ള വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ൾ കൊ​​​​​ണ്ടു​​​​​വ​​​​​രാ​​​​​നാ​​​​​ണ് ശ്ര​​​​​ദ്ധി​​​​​ക്കേ​​​​​ണ്ട​​​​​ത് എ​​​​​ന്നാ​​​​​ണ്. എ​​​​​ങ്കി​​​​​ൽ മാ​​​​​ത്ര​​​​​മേ ഡേ​​​​​റ്റാ സെ​​​​​ന്‍റ​​​റി​​​​​നാ​​​വ​​​ശ്യ​​​മാ​​​യ കൂ​​​ടു​​​ത​​​ൽ വി​​​​​ദ​​​​​ഗ്ധ​​​​​രെ സൃ​​​ഷ്‌​​​ടി​​​ക്കാ​​​ൻ പ​​​റ്റൂ.

1900ൽ ​​​​​ഇ​​​​​ന്ത്യ​​​​​യി​​​​​ൽ ഓ​​​​​ഫിസ് സ്പേ​​​​​യ്സ് ഒ​​​​​രു കോ​​​​​ടി ച​​​തു​​​ര​​​ശ്ര അ​​​ടി​​​യാ​​​​​യി​​​​​രു​​​​​ന്ന​​​​​ത് 1960ൽ ​​​അ​​​ഞ്ചു​​​കോ​​​​​ടി​​​യാ​​​യി. 2005ൽ 19 ​​​​​കോ​​​​​ടി​​​​​യും 2025ൽ ​​​​​എ​​​​​ഐ ക​​​​​മ്പ​​​​​നി​​​​​ക​​​​​ളു​​​​​ടെ വ​​​​​ര​​​​​വോ​​​​​ടെ 92 കോ​​​​​ടി ച​​​തു​​​ര​​​ശ്ര അ​​​ടി​​​യും ആ​​​​​യി അ​​​​​തു മാ​​​​​റി. 125 വ​​​​​ർ​​​​​ഷംകൊ​​​​​ണ്ട് 100 ശ​​​​​ത​​​​​മാ​​​​​നം വ​​​​​ർ​​​ധ​​​ന​​​​​യാ​​​ണു​​​ണ്ടാ​​​​​യ​​​​​ത്. ഇ​​​​​ന്ത്യ​​​​​യി​​​​​ൽ വി​​​​​വി​​​​​ധ മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ 1860ൽ ​​​​​ഒ​​​​​രു ല​​​​​ക്ഷം തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു.1900​​​ൽ ​​അ​​​​​ത് 10 ല​​​​​ക്ഷ​​​മാ​​​യി. ഇ​​​​​പ്പോ​​​​​ൾ കം​​​പ്യൂ​​​​​ട്ട​​​​​ർ സോ​​​​​ഫ്റ്റ്‌​​‌​​​വേ​​​​​ർ മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ മാ​​​​​ത്രം 2000 ​​മു​​​​​ത​​​​​ൽ 10 ല​​​​​ക്ഷ​​​​​മു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന​​​​​ത് 2015ൽ 37 ​​​​​ല​​​​​ക്ഷ​​​​​വും 2022ൽ 51 ​​​​​ല​​​​​ക്ഷ​​​​​വും ആ​​​​​യി​​​​​ത്തീ​​​​​ർ​​​​​ന്നു.

എ​​​ഐ ഹ​​​​​യ​​​​​റിം​​​ഗി​​​ൽ ഇ​​​​​പ്പോ​​​​​ൾ പ​​​​​റ​​​​​യു​​​​​ന്ന​​​​​ത് 2019ൽ 48,000 ​​​ആ​​​​​ളു​​​​​ക​​​​​ളു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന സ്ഥാ​​​​​ന​​​​​ത്ത് 2026ൽ ​​​നാ​​​ലു ല​​​​​ക്ഷ​​​​​ത്തി​​​​​ലേ​​​​​ക്ക് എ​​​​​ത്തി​​​യെ​​​ന്നാ​​​ണ്. 2030 ആ​​​​​കു​​​​​മ്പോ​​​​​ഴേ​​​​​ക്കും 100 കോ​​​​​ടി സ്‌​​​​​ക്വ​​​​​യ​​​​​ർ ഫീ​​​​​റ്റ് ഓ​​​​​ഫീ​​​​​സ് സം​​​​​വി​​​​​ധാ​​​​​ന​​​​​മാ​​​​​ണ് ന​​​​​മു​​​​​ക്ക് ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​യി വ​​​​​രു​​​​​ന്ന​​​​​തെ​​​​​ന്ന് വി​​​​​വി​​​​​ധ പ​​​​​ഠ​​​​​ന​​​​​ങ്ങ​​​​​ൾ വ്യ​​​​​ക്ത​​​​​മാ​​​​​ക്കു​​​​​ന്നു. ആ​​​​​ർ​​​​​ട്ടി​​​​​ഫി​​​​​ഷ്യ​​​​​ൽ ഇ​​​​​ന്‍റ​​​​​ലി​​​​​ജ​​​​​ൻ​​​​​സ് മേ​​​​​ഖ​​​​​ല​​​​​യി​​​​​ലെ സോ​​​​​ഫ്റ്റ്‌​​​വേ​​​​​ർ ക​​​​​മ്പ​​​​​നി​​​​​ക​​​​​ളും ഹാ​​​​​ർ​​​​​ഡ്‌​​​വേ​​​ർ ക​​​​​മ്പ​​​​​നി​​​​​ക​​​​​ളും മു​​​​​ഖേ​​​​​ന ഇ​​​​​ന്ത്യ​​​​​യി​​​​​ൽ ഒരുകോ​​​​​ടി തൊ​​​​​ഴി​​​​​ല​​​​​വ​​​​​സ​​​​​ര​​​​​ങ്ങ​​​​​ൾ സൃ​​​​​ഷ്‌​​​​​ടി​​​​​ക്ക​​​​​പ്പെ​​​​​ടാ​​​​​ൻ പോ​​​​​വു​​​​​ക​​​​​യാ​​​​​ണ് എ​​​​​ന്ന​​​താ​​​​​ണ് ന​​​​​മ്മ​​​​​ൾ മ​​​​​ന​​​​​സി​​​​​ലാ​​​​​ക്കേ​​​​​ണ്ട​​​​​ത്. എ​​​​​ന്നി​​​​​ട്ടും ജോ​​​​​ലി​​​​​ക​​​​​ൾ കു​​​​​റ​​​​​യും എ​​​​​ന്ന മു​​​​​റ​​​​​വി​​​​​ളി എ​​​​​ന്തു​​​​​കൊ​​​​​ണ്ടാ​​​​​ണെ​​​​​ന്നു മ​​​​​ന​​​​​സി​​​ലാ​​​​​കു​​​ന്നി​​​​​ല്ല.

ഇ​​​​​പ്പോ​​​ൾ ലോ​​​​​ക​​​​​ത്തി​​​​​ൽ ഒ​​​​​ന്നാ​​​​​മ​​​​​താ​​​​​യ ആ​​​​​മ​​​​​സോ​​​​​ൺ, മൈ​​​​​ക്രോ​​​​​സോ​​​​​ഫ്റ്റ്, ഓ​​​​​പ്പ​​​​​ൺ എ​​​ഐ, ആ​​​​​ന്ത്രോ​​​​​പി​​​​​ക്സ്, ടെ​​​​​സ്‌​​​​​ല, മ​​​​​റ്റ് ക്ലൗ​​​​​ഡ് കം​​​പ്യൂ​​​​​ട്ടിം​​​ഗു​​​​​ക​​​​​ൾ തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ ഇ​​​​​ന്ത്യ​​​​​യി​​​​​ൽ വ​​​​​രു​​​​​ന്ന​​​​​തു​​​​​കൊ​​​​​ണ്ട് ഇ​​​​​ന്ത്യക്കാ​​​​​ർ​​​​​ക്ക് പേ​​​​​ടി​​​​​ക്കാ​​​​​നൊ​​​​​ന്നു​​​​​മി​​​​​ല്ല എ​​​​​ന്നു മാ​​​​​ത്ര​​​​​മ​​​​​ല്ല, അ​​​​​വ​​​​​രെ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണു വേ​​​​​ണ്ട​​​​​ത്. എ​​​​​ന്നാ​​​​​ൽ ന​​​​​മ്മ​​​​​ൾ ചെ​​​​​യ്യേ​​​​​ണ്ട ചി​​​​​ല പ്ര​​​​​ധാ​​​​​ന ​​​​​കാ​​​​​ര്യ​​​​​ങ്ങ​​​​​ളു​​​​​ണ്ടു​​​​​താ​​​​​നും. ന​​​​​മ്മു​​​​​ടെ കു​​​​​ഞ്ഞു​​​​​ങ്ങ​​​​​ളെ ഡി​​​​​ഗ്രി​​​​​യോ പി​​​​​ജി​​​​​യോ പ​​​​​ഠി​​​​​പ്പി​​​​​ക്കു​​​​​മ്പോ​​​​​ൾ അ​​​​​തി​​​​​നൊ​​​​​പ്പം എ​​​​​ഐ സാ​​​​​ങ്കേ​​​​​തി​​​​​ക​​​​​വി​​​​​ദ്യ​​​​​യും​​​കൂ​​​​​ടി അ​​​​​ഭ്യ​​​​​സി​​​​​പ്പി​​​​​ക്ക​​​​​ണം.

ഒ​​​​​രേസ​​​​​മ​​​​​യം പ​​​​​ല ഡി​​​​​ഗ്രി എ​​​​​ടു​​​​​ക്കാ​​​​​നു​​​​​ള്ള അ​​​​​വ​​​​​സ​​​​​രം ഇ​​​​​പ്പോ​​​​​ഴു​​​​​ണ്ട്. എ​​​​​ഐ ​​പ​​​​​ഠ​​​​​നം ഓ​​​​​ൺ​​​​​ലൈ​​​​​ൻ ആ​​​​​യോ അ​​​​​ല്ലാ​​​​​തെ​​​​​യോ ഡി​​​​​പ്ലോ​​​​​മ സ​​​​​ർ​​​​​ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റ് കോ​​​​​ഴ്‌​​​​​സു​​​​​ക​​​​​ളാ​​​​​യോ സ്കൂ​​​​​ൾ പ​​​​​ഠ​​​​​ന​​​​​കാ​​​​​ലം മു​​​​​ത​​​​​ൽ കു​​​​​ട്ടി​​​​​യു​​​​​ടെ ക​​​​​ഴി​​​​​വ​​​​​നു​​​​​സ​​​​​രി​​​​​ച്ച് ചെ​​​​​റി​​​​​യ രീ​​​​​തി​​​​​യി​​​​​ൽ തു​​​​​ട​​​​​ങ്ങി​​​​​യാ​​​​​ൽ ഭാ​​​​​വി​​​​​യി​​​​​ൽ അ​​​​​ത് വ​​​​​ലി​​​​​യൊ​​​​​രു കാ​​​​​ര്യ​​​​​മാ​​​​​യി​​​​​ത്തീ​​​​​രും എ​​​​​ന്ന​​​​​തി​​​​​ൽ സം​​​​​ശ​​​​​യം വേ​​​​​ണ്ട. എ​​​ഐ വി​​​​​സ്മ​​​​​യ​​​​​ങ്ങ​​​​​ളി​​​​​ൽ മി​​​​​ഴി​​​​​ച്ചു​​​നി​​​​​ല്ക്കാ​​​​​തെ ആ​​​​​ർ​​​​​ട്ടി​​​​​ഫി​​​​​ഷ്യ​​​​​ൽ ഇ​​​ന്‍റ​​​​​ലി​​​​​ജ​​​​​ൻ​​​​​സ് എ​​​​​ന്ന വി​​​​​ശാ​​​​​ല ലോ​​​​​ക​​​​​ത്തി​​​​​ന്‍റെ നെ​​​​​റു​​​​​ക​​​​​യി​​​​​ൽ ന​​​​​മ്മു​​​​​ടെ കു​​​​​ട്ടി​​​​​ക​​​​​ളും എ​​​​​ത്തി​​​​​ച്ചേ​​​​​ര​​​​​ട്ടെ!

Latest News

Corehub Up