ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ ആഴ്സണല്‍ എഫ്സിക്കു ജയം. അതേസമയം, ചെല്‍സി എഫ്സി, മാഞ്ചസ്റ്റര്‍ സിറ്റി എഫ്സി ടീമുകള്‍ പരാജയപ്പെട്ടു. ആഴ്സണല്‍ 2-0ന് എവര്ട്ടണ് എഫ്സിയെ കീഴടക്കി. ചെല്‍സി സ്വന്തം തട്ടകമായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍വച്ച് മറുപടിയില്ലാത്ത രണ്ടു ഗോളിനു ടോട്ടന്‍ഹാം ഹോട്ട്സ്പറിനോടു തോല്‍വി വഴങ്ങി.
ആസ്റ്റണ്‍ വില്ലയുടെ തട്ടകമായ വില്ല പാര്‍ക്കിലായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റി എഫ്സിയുടെ (2-1) തോല്‍വി. ആസ്റ്റണ്‍ വില്ലയുടെ നികോളാസ് ജാക്സണ് (6, 60 മിനിറ്റ്) ഇരട്ടഗോള്‍ നേടി. എര്‍ലിംഗ് ഹാലണ്ടിന്റെ (52-ാം മിനിറ്റ്) വകയായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഗോള്‍.
2026-27 പ്രീമിയര്‍ ലീഗ് സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റി എഫ്സിയുടെ ആദ്യ തോല്‍വിയാണ്. എട്ടു മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ മാഞ്ചസ്റ്റര്‍ സിറ്റിക്കും ആഴ്സണല്‍ എഫ്സിക്കും 21 പോയിന്റ് വീതമായി. ഗോള്‍ വ്യത്യാസത്തിന്റെ കരുത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി തലപ്പത്തു തുടരുന്നു.