x
ad
Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹാ​​ട്രി​​ക് എ​​സെ! ആ​​ഴ്സ​​ണ​​ൽ ജ​​യം


Published: November 25, 2025 05:19 AM IST | Updated: November 25, 2025 05:19 AM IST

ല​​ണ്ട​​ൻ: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗി​​ൽ ത​​ക​​ർ​​പ്പ​​ൻ ജ​​യ​​വു​​മാ​​യി ആ​​ഴ്സ​​ണ​​ൽ. നോ​​ർ​​ത്ത് ല​​ണ്ട​​ൻ ഡെ​​ർ​​ബി​​യി​​ൽ ടോ​​ട്ട​​നം ഹോ​​ട്സ്പ​​റി​​നെ ഒ​​ന്നി​​നെ​​തി​​രേ നാല് ഗോ​​ളു​​ക​​ൾ​​ക്കാ​​ണ് ഗ​​ണ്ണേ​​ഴ്സ് ത​​ക​​ർ​​ത്ത​​ത്. ആ​​ഴ്സ​​ണ​​ലി​​നു വേ​​ണ്ടി എ​​ബെ​​രെ​​ചി എ​​സെ ഹാ​​ട്രി​​ക് നേ​​ടി.

ലി​​യാ​​ൻ​​ഡ്രോ ട്രൊ​​സാ​​ർ​​ഡും ഗ​​ണ്ണേ​​ഴ്സി​​നു വേ​​ണ്ടി വ​​ല​​കു​​ലു​​ക്കി​​യ​​പ്പോ​​ൾ റി​​ച്ചാ​​ർ​​ലി​​സ​​ണ്‍ ടോ​​ട്ട​​ന​​ത്തി​​നാ​​യി ആ​​ശ്വാ​​സ ഗോ​​ൾ നേ​​ടി.


മ​​ത്സ​​ര​​ത്തി​​ൽ സ​​ന്പൂ​​ർ​​ണ ആ​​ധി​​പ​​ത്യം പു​​ല​​ർ​​ത്തി​​യ ആ​​ഴ്സ​​ണ​​ൽ 36-ാം മി​​നി​​റ്റി​​ൽ ലി​​യാ​​ൻ​​ഡ്രോ ട്രൊ​​സാ​​ർ​​ഡി​​ന്‍റെ ത​​ക​​ർ​​പ്പ​​ൻ ഗോ​​ളോ​​ടെ ലീ​​ഡ് നേ​​ടി. തു​​ട​​ർ​​ന്ന് 41, 46, 76 മി​​നി​​റ്റു​​ക​​ളി​​ൽ എ​​സെ ഹാ​​ട്രി​​ക് ഗോ​​ളു​​മാ​​യി ക​​ളം നി​​റ​​ഞ്ഞ​​തോ​​ടെ ഹോ​​ട്സ്പ​​ർ വ​​ന്പ​​ൻ തോ​​ൽ​​വി ഏ​​റ്റു​​വാ​​ങ്ങി.


55-ാം മി​​നി​​റ്റി​​ൽ റി​​ച്ചാ​​ർ​​ലി​​സ​​ന്‍റെ ഗോ​​ളി​​ലൂ​​ടെ ടോ​​ട്ട​​നം തി​​രി​​ച്ച​​ടി​​ക്കാ​​ൻ ശ്ര​​മം തു​​ട​​ർ​​ന്നെ​​ങ്കി​​ലും അ​​ത് ആ​​ശ്വാ​​സ​​ഗോ​​ൾ മാ​​ത്ര​​മാ​​യി മാ​​റി.


12 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ഒ​​ന്പ​​ത് ജ​​യ​​ത്തോ​​ടെ 29 പോ​​യി​​ന്‍റു​​മാ​​യി ലീ​​ഗി​​ൽ ഒ​​ന്നാ​​മ​​തായി തു​​ട​​രു​​ക​​യാ​​ണ് ആ​​ഴ്സ​​ണ​​ൽ. 18 പോ​​യി​​ന്‍റു​​ള്ള ടോ​​ട്ട​​നം നി​​ല​​വി​​ൽ ഒ​​ന്പ​​താ​​മ​​താ​​ണ്.


ലീഡുമായി ആ​​സ്റ്റ​​ണ്‍ വി​​ല്ല


എ​​ല്ലാ​​ൻ​​ഡ് റോ​​ഡി​​ൽ ന​​ട​​ന്ന പ്രീ​​മി​​യ​​ർ ലീ​​ഗ് മ​​ത്സ​​ര​​ത്തി​​ൽ ആ​​സ്റ്റ​​ണ്‍ വി​​ല്ല ലീ​​ഡ്സ് യു​​ണൈ​​റ്റ​​ഡി​​നെ 2-1ന് ​​പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. ഫോ​​ർ​​വേ​​ഡ് താ​​രം മോ​​ർ​​ഗ​​ൻ റോ​​ജേ​​ഴ്സി​​ന്‍റെ ഇ​​ര​​ട്ട ഗോ​​ളു​​ക​​ളാ​​ണ് ആ​​സ്റ്റ​​ണ്‍ വി​​ല്ല​​യ്ക്ക് ജ​​യം സ​​മ്മാ​​നി​​ച്ച​​ത്. ജ​​യ​​ത്തോ​​ടെ പ​​ട്ടി​​ക​​യി​​ൽ ആ​​ദ്യ നാ​​ലി​​ൽ ഇ​​ടം പി​​ടി​​ക്കാ​​നും ആ​​സ്റ്റ​​ണ്‍ വി​​ല്ല​​യ്ക്കാ​​യി.

 

Tags : Arsenal win

Recent News

Corehub Up