Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Art Centers Are

Kollam

ക​ലാ​കാ​യി​ക കേ​ന്ദ്ര​ങ്ങ​ള്‍ കാ​ല​ഘ​ട്ട​ത്തി​ന് അ​നി​വാ​ര്യം: ​എം.​എം. ന​സീ​ര്‍ എം​എ​ല്‍​എ

അ​ഞ്ച​ല്‍ : ക​ലാ​കാ​യി​ക കേ​ന്ദ്ര​ങ്ങ​ളും ക്ല​ബു​ക​ളും കാ​ല​ഘ​ട്ട​ത്തി​ന് അ​നി​വാ​ര്യ​മെ​ന്ന് ച​ട​യ​മം​ഗ​ലം എം.​എം. ന​സീ​ര്‍ എം​എ​ല്‍​എ .

ല​യ​മ​ണ്‍ പ​ഞ്ചാ​യ​ത്തി​ലെ ക​രു​കോ​ണ്‍ വാ​ര്‍​ഡി​ല്‍ വ​ലി​യ വ​യ​ല്‍ മൂ​ര്‍​ത്തി​ക്കാ​വു ജം​ഗ്ഷ​നി​ല്‍ ആ​രം​ഭി​ച്ച ദേ​ശ​കം ക​ലാ​കാ​യി​ക സാം​സ്‌​കാ​രി​ക വേ​ദി ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വാ​ര്‍​ഡ് അം​ഗം അ​നി​ല്‍ പൊ​യ്ക​വി​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് സ്ഥി​രംസ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ സു​നി​ല്‍ ദ​ത്ത്, മാ​ഹീ​ന്‍ കാ​ട്ടും​പു​റം, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എം.​എം. സാ​ദി​ക്, ജേ​ക്ക​ബ് മാ​ത്യു, തോ​മ​സ് മ​ണ്ണി​ല്‍, സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ചാ​ര്‍​ളി കോ​ല​ത്ത്, സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സ​ജീ​ന ഷി​ബു, സ​ജി ഇ​ല്ലി​ക്ക​ല്‍, ബി.​ഒ. ച​ന്ദ്ര​മോ​ഹ​ന്‍, എ​സ്.​കെ. നി​ഷാ​ദ്, സ​ന്തോ​ഷ് ഇ​ല​ത​ണ്ടി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

പ്ര​ദേ​ശ​വാ​സി​ക​ളാ​യ 85 ഓ​ളം പേ​ര്‍ നി​ര്‍​ദേ​ശി​ച്ച പേ​രു​ക​ളി​ല്‍ നി​ന്ന് കു​മാ​രി ആ​മി​ന​യാ​ണ് ദേ​ശ​കം ക​ലാ​കാ​യി​ക സാം​സ്‌​കാ​രി​ക വേ​ദി എ​ന്ന പേ​ര് ന​ല്‍​കി​യ​ത്.

 

Latest News

Corehub Up