തിരുവനന്തപുരം: ബിസിസിഐ ദേശീയ സീനിയര്‍ വനിതാ ട്വന്റി-20 ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള 17 അംഗ കേരള ടീമിനെ ആശ ശോഭന നയിക്കും. 26 മുതല്‍ നവംബര്‍ ആറുവരെ ഉത്തര്‍പ്രദേശിലെ ലക്നോവിലാണ് ചാമ്പ്യന്‍ഷിപ്പ്.
തിങ്കളാഴ്ച സിക്കിമിനെതിരേയാണ് കേരളത്തിന്റെ ആദ്യമത്സരം. റെയില്‍വേസ്, പഞ്ചാബ്, തമിഴ്നാട്, ത്രിപുര, ഗുജറാത്ത്, വിദര്‍ഭ ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ് സിയിലാണ് കേരളം.
ടീം: ആശ ശോഭന, എം.പി. വൈഷ്ണ (വിക്കറ്റ് കീപ്പര്‍), അനന്യ കെ. പ്രദീപ് (വിക്കറ്റ് കീപ്പര്‍), ടി. ഷാനി, എസ്. സജന, എ. അക്ഷയ, ഐ.വി. ദൃശ്യ, കിരണ്‍ നവ്ഗിരെ, രോഹിണി മാനെ, ദിവ്യ ഗണേഷ്, വി.എസ്. മൃദുല, ദര്‍ശന മോഹനന്, കെ. നിയ നസ്നീന്, നിത്യ ലൂര്‍ദ്, സി.എം.സി. നജ്ല, വി.ജെ. ജോഷിത, വിനയ സുരേന്ദ്രന്.