കാസര്‍ഗോഡ്: 1992 ഡിസംബറില്‍ കാസര്‍ഗോഡ് തളങ്കര കടവത്ത് ഓട്ടോറിക്ഷാ ഡ്രൈവര്‍ വിനോദ് കുമാറിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ 34 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന ഒന്നാം പ്രതിയെ കാസര്‍ഗോഡ് പൊലിസ് ഹൈദരാബാദില്‍ നിന്ന് അറസ്റ്റ് ചെയ്തു. തളങ്കര സെറാമിക്സ് റോഡിലെ അഷ്റഫ് (60) ആണ് അറസ്റ്റിലായത്.
ബാബറി മസ്ജിദ് തകര്‍ച്ചയെത്തുടര്‍ന്നുണ്ടായ വര്‍ഗീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു കൊലപാതകം നടന്നത്.
1992ല്‍ കാസര്‍ഗോഡ് പൊലിസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ക്രൈം നമ്പര്‍ 646/1992 കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.