Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AshramSchools

രണ്ടു വർഷത്തിനിടെ ആശ്രമം സ്കൂളുകളിൽ മരിച്ചത് 584 കുട്ടികൾ

മും​​​​ബൈ: മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര​​​​യി​​​​ലെ പട്ടിക വിഭാഗത്തിനായുള്ള സ​​​​ർ​​​​ക്കാ​​​​ർ, എ​​​​യ്ഡ​​​​ഡ് ആ​​​​ശ്ര​​​​മം സ്കൂ​​​​ളി​​​​ൽ ര​​​​ണ്ടു വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ പ്ര​​​​തി​​​​ദി​​​​നം ശ​​​​രാ​​​​ശ​​​​രി ഒ​​​​രു കു​​​​ട്ടി​​​​വീ​​​​തം മ​​​​രി​​​​ക്കു​​​​ന്ന​​​​താ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ട്.

584 കു​​​​ട്ടി​​​​ക​​​​ളാ​​​​ണ് ര​​​​ണ്ടു വ​​​​ർ​​​​ഷ​​​​കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ മ​​​​രി​​​​ച്ച​​​​ത്. പാ​​ന്പു​​ക​​​​ടി, അ​​​​രി​​​​വാ​​​​ൾ രോ​​​​ഗം​​​​പോ​​​​ലു​​​​ള്ള ഗു​​​​രു​​​​ത​​​​ര രോ​​​​ഗ​​​​ങ്ങ​​​​ൾ, ആ​​​​ത്മ​​​​ഹ​​​​ത്യ, അ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ൾ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യാ​​​​ണു മ​​​​ര​​​​ണ​​​​കാ​​​​ര​​​​ണ​​​​മാ​​​​യി പ​​​​റ​​​​യു​​​​ന്ന​​​​ത്.

മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര​​​​യി​​​​ൽ 500 സ​​​​ർ​​​​ക്കാ​​​​ർ ആ​​​​ശ്ര​​​​മം സ്കൂ​​​​ളു​​​​ക​​​​ളും 513 എ​​​​യ്​​​​ഡ​​​​ഡ് ആ​​​​ശ്ര​​​​മം സ്കൂ​​​​ളു​​​​ക​​​​ളും പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്നാ​​​​ണു ക​​​​ണ​​​​ക്ക്. 2024-2026 കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ സ​​​​ർ​​​​ക്കാ​​​​ർ ആ​​​​ശ്ര​​​​മം സ്കൂ​​​​ളു​​​​ക​​​​ളി​​​​ൽ 384 കു​​​​ട്ടി​​​​ക​​​​ളും എ​​​​യ്ഡ​​​​ഡ് മേ​​​​ഖ​​​​ല​​​​യി​​​​ലെ സ്കൂ​​​​ളു​​​​ക​​​​ളി​​​​ൽ 200 കു​​​​ട്ടി​​​​ക​​​​ളും മ​​​​രി​​​​ച്ച​​​​താ​​​​യി ട്രൈ​​​​ബ​​​​ൽ ഡ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് ഡി​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റി​​​​ലെ ഉ​​​​ന്ന​​​​ത ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ അ​​​​റി​​​​യി​​​​ച്ചു.

സ​​​​ർ​​​​ക്കാ​​​​ർ ആ​​​​ശ്ര​​​​മം സ്കൂ​​​​ളു​​​​ക​​​​ളി​​​​ൽ 2024-25 കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ 170 കു​​​​ട്ടി​​​​ക​​​​ളും 2025-26 കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ 214 കു​​​​ട്ടി​​​​ക​​​​ളു​​​​മാ​​​​ണു മ​​​​രി​​​​ച്ച​​​​ത്. ഇ​​​​തി​​​​ൽ 38 വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ സ്കൂ​​​​ളി​​​​ലും 348 പേ​​​​ർ വീ​​​​ട്ടി​​​​ലു​​​​മാ​​​​ണു മ​​​​രി​​​​ച്ച​​​​ത്. എ​​​​യ്ഡ​​​​ഡ് സ്കൂ​​​​ളു​​​​ക​​​​ളി​​​​ൽ 2024-25ൽ 81 ​​​​മ​​​​ര​​​​ണ​​​​ങ്ങ​​​​ളും അ​​​​ടു​​​​ത്ത വ​​​​ർ​​​​ഷം 119 മ​​​​ര​​​​ണ​​​​ങ്ങ​​​​ളും റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു. ഇ​​​​തി​​​​ൽ 30 മ​​​​ര​​​​ണ​​​​ങ്ങ​​​​ൾ സ്കൂ​​​​ൾ പ​​​​രി​​​​സ​​​​ര​​​​ത്തും 170 എ​​​​ണ്ണം വീ​​​​ട്ടി​​​​ൽ​​​​വ​​​​ച്ചു​​​​മാ​​​​ണ് ന​​​​ട​​​​ന്ന​​​​ത്.

ധ​​​​നോ​​​​ര​​​​യി​​​​ലെ ജ​​​​പ്താ​​​​ലാ​​​​യ് ഗ്രാ​​​​മ​​​​ത്തി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന ആ​​​​ശ്ര​​​​മം സ്കൂ​​​​ൾ ഹോ​​​​സ്റ്റ​​​​ലി​​​​ൽ ക​​​​ഴി​​​​ഞ്ഞ ഒ​​​​മ്പ​​​​തി​​​​ന് അ​​​​ർ​​​​ധ​​​​രാ​​​​ത്രി​​ പാ​​​​മ്പു​​ക​​​​ടി​​​​യേ​​​​റ്റ് മൂ​​​​ന്ന് ആ​​​​ദി​​​​വാ​​​​സി പെ​​​​ൺ​​​​കു​​​​ട്ടി​​​​ക​​​​ൾ മ​​​​രി​​​​ച്ചി​​​​രു​​​​ന്നു. നി​​​​ര​​​​വ​​​​ധി പേ​​​​ർ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലാ​​​​കു​​​​ക​​​​യും ചെ​​​​യ്തു. സം​​​​ഭ​​​​വം വി​​​​വാ​​​​ദ​​​​മാ​​​​യ​​​​തോ​​​​ടെ സ്കൂ​​​​ളി​​​​ന്‍റെ ലൈ​​​​സ​​​​ൻ​​​​സ് സ​​​​ർ​​​​ക്കാ​​​​ർ റ​​​​ദ്ദാ​​​​ക്കി.

ബി​​​​ജെ​​​​പി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ അ​​​​ശ്ര​​​​ദ്ധ​​​​യും അ​​​​ഴി​​​​മ​​​​തി​​​​യു​​​​മാ​​​​ണു ഗ​​​​ഡ്ചി​​​​രോ​​​​ളി​​​​യി​​​​ലെ റെ​​​​സി​​​​ഡ​​​​ൻ​​​​ഷ്യ​​​​ൽ സ്കൂ​​​​ൾ ഹോ​​​​സ്റ്റ​​​​ലി​​​​ൽ ആ​​​​ദി​​​​വാ​​​​സി പെ​​​​ൺ​​​​കു​​​​ട്ടി​​​​ക​​​​ളു​​​​ടെ മ​​​​ര​​​​ണ​​​​ത്തി​​​​നി​​​​ട​​​​യാ​​​​ക്കി​​​​യ​​​​തെ​​​​ന്നു പ്ര​​​​തി​​​​പ​​​​ക്ഷ​​​​മാ​​​​യ കോ​​​​ൺ​​​​ഗ്ര​​​​സ് ആ​​​​രോ​​​​പി​​​​ച്ചു.

Latest News

Corehub Up