ന്യൂഡൽഹി: ഇന്ത്യൻ ബോക്സിംഗ് താരം വിജേന്ദർ സിംഗിനെ ഏഷ്യൻ ബോക്സിംഗ് കൗണ്‍സിൽ അംഗമായി നിയമിച്ചു.
അത്ലറ്റിൽനിന്ന് ആഗോള സ്പോർട്സ് അഡ്മിനിസ്ട്രേറ്ററിലേക്കുള്ള വിജേന്ദറിന്റെ യാത്രയിലെ സുപ്രധാന നാഴികക്കല്ല് കൂടിയാണിത്.
ബോക്സിംഗിൽ ഇന്ത്യയുടെ ആദ്യ ഒളിന്പിക് മെഡൽ ജേതാവായ വിജേന്ദറിന് അമച്വർ, പ്രൊഫഷണൽ ബോക്സിംഗിൽ രണ്ട് പതിറ്റാണ്ടിന്റെ പരിചയസന്പത്തുണ്ട്.
2008 ബീജിംഗ് ഒളിന്പിക്സിൽ ചരിത്രപരമായ വെങ്കലമെഡലും കോമണ്‍വെൽത്ത്, ഏഷ്യൻ ഗെയിംസുകളിൽ നിരവധി മെഡലുകളും നേടിയ താരമാണ് വിജേന്ദർ സിംഗ്.