Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Asian Gold

Europe

യു​കെ​യി​ൽ ഏ​ഷ്യ​ൻ സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ 2,000 ശ​ത​മാ​നം വ​ർ​ധ​ന​വ്; ന​ടു​ക്കു​ന്ന ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ട്ട് യു​കെ പോ​ലീ​സ്

ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി പ്ര​വാ​സി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ദ​ക്ഷി​ണേ​ഷ്യ​ൻ കു​ടും​ബ​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ടു​ള്ള സ്പെ​ഷ്യ​ൽ സ്വ​ർ​ണ​ക്കൊ​ള്ള​ക​ൾ അ​തീ​വ ഗു​രു​ത​ര​മാ​യ രീ​തി​യി​ൽ വ​ർ​ധി​ക്കു​ന്ന​താ​യി ഞെ​ട്ടി​ക്കു​ന്ന റി​പ്പോ​ർ​ട്ട്.

യു​കെ​യി​ലെ വെ​സ്റ്റ് യോ​ർ​ക്ക്ഷെ​യ​ർ മേ​ഖ​ല​യി​ൽ മാ​ത്രം ക​ഴി​ഞ്ഞ നാ​ല് വ​ർ​ഷ​ത്തി​നി​ടെ ഏ​ഷ്യ​ൻ സ്വ​ർ​ണം ല​ക്ഷ്യ​മി​ട്ടു​ള്ള മോ​ഷ​ണ​ങ്ങ​ളി​ൽ 2,000 ശ​ത​മാ​ന​ത്തി​ല​ധി​കം റിക്കാ​ർ​ഡ് വ​ർ​ധന​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

വി​വ​ര​വ​കാ​ശ നി​യ​മ അ​പേ​ക്ഷ​യ്ക്ക് മ​റു​പ​ടി​യാ​യി വെ​സ്റ്റ് യോ​ർ​ക്ക്ഷെ​യ​ർ പോ​ലീ​സ് പു​റ​ത്തു​വി​ട്ട ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ളി​ലാ​ണ് പ്ര​വാ​സി ക​മ്യൂ​ണി​റ്റി​ക​ളെ ഭീ​തി​യി​ലാ​ഴ്ത്തു​ന്ന ഈ ​വി​വ​ര​ങ്ങ​ളു​ള്ള​ത്.

അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ സ്വ​ർ​ണ​വി​ല സ​ർ​വകാ​ല റിക്കാർ​ഡി​ൽ എ​ത്തി​നി​ൽ​ക്കു​ന്ന​തും യു​കെ​യി​ലെ ക​ടു​ത്ത ജീ​വി​ത​ച്ചെ​ല​വ് പ്ര​തി​സ​ന്ധി​യു​മാ​ണ് ക്രി​മി​ന​ൽ സം​ഘ​ങ്ങ​ളെ ഏ​ഷ്യ​ൻ കു​ടും​ബ​ങ്ങ​ളി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്ന​ത്.

എ​ന്തു​കൊ​ണ്ട് "ഏ​ഷ്യ​ൻ സ്വ​ർ​ണം' ല​ക്ഷ്യ​മി​ടു​ന്നു?

യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന സ്വ​ർ​ണ​ത്തെ അ​പേ​ക്ഷി​ച്ച് ഇ​ന്ത്യ, പാ​ക്കിസ്ഥാ​ൻ തു​ട​ങ്ങി​യ ദ​ക്ഷി​ണേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള സ്വ​ർ​ണ​ത്തി​ന് മാ​റ്റും ശു​ദ്ധി​യും കൂ​ടു​ത​ലാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​വ​യ്ക്ക് വി​പ​ണി​യി​ൽ വ​ലി​യ വി​ല ല​ഭി​ക്കും.

നി​ല​വി​ലെ ഉ​യ​ർ​ന്ന സ്വ​ർ​ണ്ണ​നി​ര​ക്ക് പ്ര​കാ​രം ചെ​റി​യൊ​രു സ്വ​ർ​ണാ​ഭ​ര​ണ​ത്തി​ന് പോ​ലും നൂ​റു​ക​ണ​ക്കി​ന് പൗ​ണ്ട് മൂ​ല്യ​മു​ണ്ട്. വി​വാ​ഹാ​വ​സ​ര​ങ്ങ​ളി​ലും മ​റ്റും മാ​താ​പി​താ​ക്ക​ളും ബ​ന്ധു​ക്ക​ളും സ​മ്മാ​ന​മാ​യി ന​ൽ​കു​ന്ന പാ​ര​മ്പ​ര്യ ആ​ഭ​ര​ണ​ങ്ങ​ൾ ഭൂ​രി​ഭാ​ഗം ഏ​ഷ്യ​ൻ കു​ടും​ബ​ങ്ങ​ളും വീ​ടു​ക​ളി​ലാ​ണ് സൂ​ക്ഷി​ക്കു​ന്ന​ത് എ​ന്ന് മ​ന​സി​ലാ​ക്കി​യാ​ണ് കു​റ്റ​വാ​ളി​ക​ൾ വീ​ടു​ക​ൾ കു​ത്തി​ത്തു​റ​ന്ന് ക​വ​ർ​ച്ച ന​ട​ത്തു​ന്ന​ത്.

നാ​ല് വ​ർ​ഷ​ത്തി​നി​ടെ എട്ടിൽ ​നി​ന്ന് 173-ലേ​ക്ക്; ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം

പോ​ലീ​സ് പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ പ്ര​കാ​രം യു​കെ​യി​ലെ സ്വ​ർ​ണ​ക്ക​വ​ർ​ച്ച​യു​ടെ ഭീ​തി​ദ​മാ​യ അ​വ​സ്ഥ താ​ഴെ ന​ൽ​കു​ന്നു:

2022-ൽ ​വെ​സ്റ്റ് യോ​ർ​ക്ക്ഷെ​യ​റി​ൽ വെ​റും എട്ട് ഏ​ഷ്യ​ൻ സ്വ​ർ​ണ​ക്ക​വ​ർ​ച്ച​ക​ൾ മാ​ത്ര​മാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​തെ​ങ്കി​ൽ, ക​ഴി​ഞ്ഞ വ​ർ​ഷം അ​ത് 173 കേ​സു​ക​ളാ​യി കു​തി​ച്ചു​യ​ർ​ന്നു. 2026 ഏ​പ്രി​ൽ വ​രെ​യു​ള്ള ആ​ദ്യ നാ​ല് മാ​സ​ങ്ങ​ളി​ൽ മാ​ത്രം നൂ​റോ​ളം ക​വ​ർ​ച്ച​ക​ൾ ഇ​തി​നോ​ട​കം റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടു ക​ഴി​ഞ്ഞു.

2022-ൽ 50,000 ​പൗ​ണ്ടി​ന്‍റെ സ്വ​ർ​ണമാ​ണ് ന​ഷ്ട​പ്പെ​ട്ടി​രു​ന്ന​തെ​ങ്കി​ൽ, ക​ഴി​ഞ്ഞ വ​ർ​ഷം അ​ത് 7,37,022 പൗ​ണ്ടാ​യി (ഏ​ക​ദേ​ശം 7.6 കോ​ടി രൂ​പ) ഉ​യ​ർ​ന്നു. ഈ ​വ​ർ​ഷം ഇ​തു​വ​രെ മാ​ത്രം അഞ്ച് ല​ക്ഷ​ത്തി​ല​ധി​കം പൗ​ണ്ടി​ന്‍റെ സ്വ​ർ​ണം മോ​ഷ്ടി​ക്ക​പ്പെ​ട്ടു ക​ഴി​ഞ്ഞു.

ന​ഷ്ട​പ്പെ​ടു​ന്ന​ത് പാ​ര​മ്പ​ര്യ​വും വൈ​കാ​രി​ക ബ​ന്ധ​ങ്ങ​ളും

സ്വ​ർ​ണ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക മൂ​ല്യ​ത്തി​ന​പ്പു​റം ത​ല​മു​റ​ക​ളാ​യി കൈ​മാ​റി​വ​രു​ന്ന കു​ടും​ബ പാ​ര​മ്പ​ര്യ​വും വൈ​കാ​രി​ക​മാ​യ ഓ​ർ​മ​ക​ളു​മാ​ണ് ക​വ​ർ​ച്ച​യി​ലൂ​ടെ പ്ര​വാ​സി​ക​ൾ​ക്ക് ന​ഷ്ട​പ്പെ​ടു​ന്ന​ത്.

ബ്രാ​ഡ്‌​ഫോ​ർ​ഡി​ലെ ഒ​രു വീ​ട്ടി​ൽ ന​ട​ന്ന ക​വ​ർ​ച്ച​യി​ൽ ത​ന്‍റെ അ​ന്ത​രി​ച്ച അ​മ്മ ന​ൽ​കി​യ ആ​ഭ​ര​ണ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ 15,000 പൗ​ണ്ടിന്‍റെ സ്വ​ർ​ണം ന​ഷ്ട​പ്പെ​ട്ട​താ​യി പ്ര​വാ​സി​യാ​യ ഉ​ട​മ പ​റ​ഞ്ഞു.

മോ​ഷ​ണം ന​ട​ക്കു​മ്പോ​ൾ ഞ​ങ്ങ​ൾ ജോ​ലി​യി​ലാ​യി​രു​ന്നു. മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ഴാ​ണ് വീ​ട് ത​ക​ർ​ത്ത നി​ല​യി​ൽ ക​ണ്ട​ത്. ക​ള്ള​ന്മാ​ർ ഗ്ലൗ​സ് ധ​രി​ച്ചി​രു​ന്ന​തി​നാ​ൽ പോ​ലീ​സി​ന് വി​ര​ല​ട​യാ​ളം പോ​ലും കി​ട്ടി​യി​ല്ലെ​ന്ന് അ​വ​ർ അ​റി​യി​ച്ചു.

ത​ങ്ങ​ളു​ടെ ഭാ​വി സു​ര​ക്ഷ​യ്ക്കാ​യും അ​ടു​ത്ത ത​ല​മു​റ​യ്ക്ക് കൈ​മാ​റാ​നു​മാ​യി ക​ഷ്ട​പ്പെ​ട്ട് സ​മ്പാ​ദി​ക്കു​ന്ന സ്വ​ർ​ണം ഇ​പ്പോ​ൾ പു​റ​ത്തു ധ​രി​ച്ചു​ന​ട​ക്കാ​ൻ പോ​ലും ഭ​യ​മാ​ണെ​ന്ന് ബ്രാ​ഡ്‌​ഫോ​ർ​ഡി​ലെ ഖി​ദ്മ​ത് ക​മ്യൂണി​റ്റി സെന്‍റ​റി​ലെ പ്ര​വാ​സി സ്ത്രീ​ക​ൾ പ​റ​യു​ന്നു.

പ​ല​രും ഭ​യം മൂ​ല​വും പാ​ര​മ്പ​ര്യ സ്വ​ത്ത് ന​ഷ്ട​പ്പെ​ട്ട​തി​ലു​ള്ള മാ​ന​ക്കേ​ട് കാ​ര​ണ​വും മോ​ഷ​ണ​വി​വ​ര​ങ്ങ​ൾ പു​റ​ത്തു​പ​റ​യാ​ൻ മ​ടി​ക്കു​ന്ന​ത് പ്ര​തി​സ​ന്ധി വ​ർ​ധി​പ്പി​ക്കു​ന്നു​ണ്ടെ​ന്ന് സെ​ന്‍റ​ർ മാ​നേ​ജ​ർ ഡോ. ​സോ​ഫി​യ ബ​ൻ​സി ചൂ​ണ്ടി​ക്കാ​ട്ടി.

പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​മാ​യി പോ​ലീ​സ്; സു​ര​ക്ഷാ നി​ർ​ദേശ​ങ്ങ​ൾ

സ്വ​ർ​ണക്ക​വ​ർ​ച്ച വ്യാ​പ​ക​മാ​യ​തോ​ടെ വെ​സ്റ്റ് യോ​ർ​ക്ക്ഷെ​യ​ർ പോ​ലീ​സ് ശ​ക്ത​മാ​യ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളു​മാ​യി ചേ​ർ​ന്ന് പോ​ലീ​സ് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ന്നു​ണ്ട്.

വി​ശേ​ഷ ദി​വ​സ​ങ്ങ​ളി​ൽ ആ​ളു​ക​ൾ കൂ​ട്ട​ത്തോ​ടെ പു​റ​ത്ത് പോ​കു​ന്ന അ​വ​സ​രം മു​ത​ലെ​ടു​ത്താ​ണ് വീ​ടു​ക​ളി​ൽ ക​വ​ർ​ച്ച കൂ​ടു​ന്ന​ത് എ​ന്ന​തി​നാ​ൽ ഈ ​സ​മ​യ​ങ്ങ​ളി​ൽ പോ​ലീ​സ് പ്ര​ത്യേ​ക നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തു​ന്നു​ണ്ട്.

സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ സാ​ധാ​ര​ണ അ​ല​മാ​ര​ക​ളി​ൽ സൂ​ക്ഷി​ക്കാ​തെ വീ​ടു​ക​ളി​ൽ സു​ര​ക്ഷി​ത​മാ​യ ഡി​ജി​റ്റ​ൽ അ​ല്ലെ​ങ്കി​ൽ വോ​ൾ സേ​ഫു​ക​ൾ സ്ഥാ​പി​ച്ച് അ​തി​ൽ സൂ​ക്ഷി​ക്കു​ക​യൊ, ദീ​ർ​ഘ​കാ​ല​ത്തേ​ക്ക് ഉ​പ​യോ​ഗി​ക്കാ​ത്ത വ​ലി​യ ആ​ഭ​ര​ണ​ങ്ങ​ൾ വീ​ട്ടി​ൽ വെ​ക്കാ​തെ ബാ​ങ്ക് ലോ​ക്ക​റു​ക​ളി​ലേ​ക്ക് മാ​റ്റു​ക​യൊ ചെ​യ്യ​ണ​മെ​ന്ന് പോ​ലീ​സ് നി​ർ​ദ്ദേ​ശി​ച്ചു.

മോ​ഷ്ടി​ക്ക​പ്പെ​ടു​ന്ന സ്വ​ർ​ണം ജ്വ​ല്ല​റി​ക​ളി​ൽ വി​ൽ​ക്കു​ന്ന​ത് ത​ട​യാ​ൻ, സ്വ​ർ​ണം വാ​ങ്ങാ​ൻ എ​ത്തു​ന്ന​വ​രു​ടെ കൃ​ത്യ​മാ​യ ഐ​ഡി കാ​ർ​ഡു​ക​ളും രേ​ഖ​ക​ളും പ​രി​ശോ​ധി​ക്കാ​ൻ യു​കെ​യി​ലെ എ​ല്ലാ ജ്വ​ല്ല​റി​ക​ൾ​ക്കും ക​ർ​ശ​ന നി​യ​മം കൊ​ണ്ടു​വ​ര​ണ​മെ​ന്ന് ഇ​തോ​ട് അനു​ബ​ന്ധി​ച്ച് ആ​വ​ശ്യ​ങ്ങ​ൾ ഉ​യ​രു​ന്നു​ണ്ട്.

യു​കെ​യി​ലെ മ​ല​യാ​ളി ക​മ്യൂ​ണി​റ്റി​ക​ളും വ​രും ദി​വ​സ​ങ്ങ​ളി​ൽ ത​ങ്ങ​ളു​ടെ സ്വ​ർ​ണ സ​മ്പാ​ദ്യ​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ കൂ​ടു​ത​ൽ ജാ​ഗ്ര​ത പു​ല​ർ​ത്തേ​ണ്ട​തു​ണ്ടെ​ന്ന് വി​വി​ധ അ​സോ​സി​യേ​ഷ​നു​ക​ൾ ഓ​ർ​മി​പ്പി​ക്കു​ന്നു.

Latest News

Corehub Up