Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AsianCup

ബം​ഗ്ലാ​ദേ​ശി​നെ വീ​ഴ്ത്തി; അ​ണ്ട​ർ-20 ഏ​ഷ്യാ ക​പ്പ് പ്ര​തീ​ക്ഷ​ക​ൾ സ​ജീ​വ​മാ​ക്കി ഇ​ന്ത്യ

താ​ഷ്ക​ന്‍റ്: എ​എ​ഫ്സി അ​ണ്ട​ർ-20 ഏ​ഷ്യാ ക​പ്പ് യോ​ഗ്യ​താ പ്ര​തീ​ക്ഷ​ക​ൾ സ​ജീ​വ​മാ​ക്കി ഇ​ന്ത്യ. ഗ്രൂ​പ്പ് ബി​യി​ൽ ബം​ഗ്ലാ​ദേ​ശി​നെ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്താ​ണ് ഇ​ന്ത്യ നി​ർ​ണാ​യ​ക ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. ഡാ​നി ലെ​യ്ഷ്റാം, വി​ശാ​ൽ യാ​ദ​വ്, മു​ഹ​മ്മ​ദ് അ​ർ​ബാ​ഷ് എ​ന്നി​വ​രാ​ണ് ഗോ​ൾ നേ​ടി​യ​ത്.

മ​ത്സ​രം തു​ട​ങ്ങി 25-ാം മി​നി​റ്റി​ൽ ഡാ​നി ലെ​യ്ഷ്റാ​മി​ലൂ​ടെ ഇ​ന്ത്യ മു​ന്നി​ലെ​ത്തി. ര​ണ്ടാം പ​കു​തി​യി​ൽ 60-ാം മി​നി​റ്റി​ൽ വി​ശാ​ൽ യാ​ദ​വി​ന്‍റെ മ​നോ​ഹ​ര​മാ​യ ഓ​വ​ർ​ഹെ​ഡ് കി​ക്കി​ലൂ​ടെ ലീ​ഡ് ര​ണ്ടാ​ക്കി. 78-ാം മി​നി​റ്റി​ൽ മു​ഹ​മ്മ​ദ് അ​ർ​ബാ​ഷ് മൂ​ന്നാം ഗോ​ൾ ക​ണ്ടെ​ത്തി​യ​തോ​ടെ ജ​യം ഉ​റ​പ്പാ​യി.

മൂ​ന്ന് മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് ര​ണ്ട് ജ​യ​ങ്ങ​ളോ​ടെ ഇ​ന്ത്യ​ക്ക് ആ​റ് പോ​യി​ന്‍റാ​യി. നേ​ര​ത്തെ സി​റി​യ​യെ​യും ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഉ​സ്ബെ​ക്കി​സ്ഥാ​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ എ​തി​രി​ല്ലാ​ത്ത നാ​ല് ഗോ​ളു​ക​ൾ​ക്ക് തോ​റ്റി​രു​ന്നു. ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് ആ​റ് പോ​യി​ന്‍റു​ള്ള ഉ​സ്ബെ​ക്കി​സ്ഥാ​നാ​ണ് നി​ല​വി​ൽ ഗ്രൂ​പ്പി​ൽ മു​ന്നി​ൽ.

ഉ​സ്ബെ​ക്കി​സ്ഥാ​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ സി​റി​യ പ​രാ​ജ​യ​പ്പെ​ട്ടാ​ൽ ഇ​ന്ത്യ​യു​ടെ മു​ന്നേ​റ്റ​സാ​ധ്യ​ത​ക​ൾ കൂ​ടു​ത​ൽ ശ​ക്ത​മാ​കും. അ​ടു​ത്ത വ​ർ​ഷ​മാ​ണ് എ​എ​ഫ്സി അ​ണ്ട​ർ-20 ഏ​ഷ്യാ ക​പ്പ് ന​ട​ക്കു​ന്ന​ത്. 2006ലാ​ണ് ഇ​ന്ത്യ അ​വ​സാ​ന​മാ​യി അ​ണ്ട​ർ-20 ഏ​ഷ്യാ ക​പ്പി​ൽ ക​ളി​ച്ച​ത്.

അ​ന്ന് ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ൽ ത​ന്നെ ഇ​ന്ത്യ പു​റ​ത്താ​യി​രു​ന്നു. 20 വ​ർ​ഷ​ത്തി​ന് ശേ​ഷം ടൂ​ർ​ണ​മെ​ന്‍റി​ലേ​ക്ക് തി​രി​ച്ചെ​ത്താ​നു​ള്ള പ്ര​തീ​ക്ഷ​യാ​ണ് താ​ഷ്ക​ന്‍റി​ലെ ജ​യ​ത്തോ​ടെ ഇ​ന്ത്യ സ​ജീ​വ​മാ​ക്കി​യ​ത്.

Latest News

Corehub Up