മലപ്പുറം: കോയന്പത്തൂരിൽ വാഹനാപകടത്തിൽ മരിച്ച ഫുട്ബോൾതാരവും എക്സൈസ് ഉദ്യോഗസ്ഥനുമായ കെ. അസീമിനെ അരീക്കോട് ടൗണ്‍ ഫുട്ബോൾ ടീമിന്റെയും ഓൾഡ് ഫൈറ്റേഴ്സ് ഫുട്ബോൾ ടീമിന്റെയും സംയുക്ത യോഗം അനുസ്മരിച്ചു.
അരീക്കോട് പ്രൈം അറീന ടർഫ് ഗ്രൗണ്ടിൽ നടന്ന അനുശോചന യോഗത്തിൽ മുൻ ഇന്റർനാഷണൽ ഫുട്ബാൾ താരം യു. ഷറഫലി, കെഎഫ്എ വൈസ് പ്രസിഡന്റ്് കാഞ്ഞിരാല അബ്ദുൾകരീം, കേരളാ പോലീസ് മുൻ താരം ഹബീബ് റഹ്മാൻ, ഡിഎഫ്എ വൈസ് പ്രസിഡന്റ് അബ്ദുസലാം നാലകത്ത്, ക്ലബ് സെക്രട്ടറി എം. അബ്ദുൾ നാസർ, അരീക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ഡബ്ല്യു. അബ്ദുറഹ്മാൻ, സംസ്ഥാന ഫുട്ബാൾ മുൻ താരങ്ങളായ കെ.വി. ജാഫർ, ഈപ്പു ഷഫീഖ്, സാഹിത്യകാരൻ വി. നൗഷാദ്, ഡോ. കെ. സറഫുള്ള, യൂണിവേഴ്സിറ്റി താരങ്ങളായ സി. ജാഫർ, കെ. യാസർ, സി. യൂസഫ് തുടങ്ങിയവർ പ്രസംഗിച്ചു.