Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AssamKhan

അ​സം ഖാ​ന് 14 ദി​വ​സ​ത്തെ ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി; ജ​യി​ലി​ൽ നി​ന്ന് ഇ​റ​ങ്ങി​യ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ വീ​ണ്ടും അ​റ​സ്റ്റി​ൽ

ന്യൂ​ഡ​ൽ​ഹി: സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി മു​തി​ർ​ന്ന നേ​താ​വും മു​ൻ ഉ​ത്ത​ർ​പ്ര​ദേ​ശ് മ​ന്ത്രി​യു​മാ​യ മു​ഹ​മ്മ​ദ് അ​സം ഖാ​നെ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സി​ൽ 14 ദി​വ​സ​ത്തെ ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. വ്യാ​ജ പാ​ൻ​കാ​ർ​ഡ് കേ​സി​ൽ അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി ശി​ക്ഷ മ​ര​വി​പ്പി​ച്ച് ജാ​മ്യം അ​നു​വ​ദി​ച്ച​തി​നെ തു​ട​ർ​ന്ന് ജ​യി​ലി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് എ​ൻ​ഫോ​ഴ്‌​സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് അ​ദ്ദേ​ഹ​ത്തെ വീ​ണ്ടും അ​റ​സ്റ്റ് ചെ​യ്ത​ത്. ഗാ​സി​യാ​ബാ​ദി​ലെ ദാ​സ്ന ജ​യി​ലി​ലേ​ക്ക് അ​ദ്ദേ​ഹ​ത്തെ മാ​റ്റും.

റാം​പൂ​ർ മു​ഹ​മ്മ​ദ് അ​ലി ജൗ​ഹ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സി​ലാ​ണ് ഇ​ഡി ന​ട​പ​ടി. ഗാ​സി​യാ​ബാ​ദി​ലെ പ്ര​ത്യേ​ക പി​എം​എ​ൽ​എ കോ​ട​തി​യാ​ണ് അ​സം ഖാ​നെ 14 ദി​വ​സ​ത്തെ ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ട​ത്. ജൗ​ഹ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ നി​ർ​മാ​ണ​ത്തി​നും ഫ​ണ്ടിം​ഗി​നും പൊ​തു​മ​രാ​മ​ത്ത് വി​ക​സ​ന ഫ​ണ്ടു​ക​ൾ അ​ന​ധി​കൃ​ത​മാ​യി വ​ക​മാ​റ്റി മാ​റ്റി​യെ​ന്നും, ക​ർ​ഷ​ക​രു​ടെ ഭൂ​മി​യും ശ​ത്രു​സ്വ​ത്തു​ക്ക​ളും അ​ന​ധി​കൃ​ത​മാ​യി പി​ടി​ച്ചെ​ടു​ത്തെ​ന്നു​മാ​ണ് ഇ​ഡി ക​ണ്ടെ​ത്തി​യ​ത്.

കേ​സി​ന്‍റെ ഭാ​ഗ​മാ​യി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 426.46 കോ​ടി രൂ​പ മൂ​ല്യ​മു​ള്ള (നി​ല​വി​ലെ വി​പ​ണി മൂ​ല്യം ഏ​ക​ദേ​ശം 1,170 കോ​ടി രൂ​പ) സ്ഥ​ല​വും കെ​ട്ടി​ട​ങ്ങ​ളും ഇ​ഡി ക​ണ്ടു​കെ​ട്ടി​യി​ട്ടു​ണ്ട്. 78-കാ​ര​നാ​യ അ​സം ഖാ​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി ക​ണ​ക്കി​ലെ​ടു​ത്ത് ജ​യി​ലി​ൽ കൃ​ത്യ​മാ​യ വൈ​ദ്യ​സ​ഹാ​യം ഉ​റ​പ്പാ​ക്കാ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്. രാ​ഷ്ട്രീ​യ ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​യാ​ണ് അ​റ​സ്റ്റ് എ​ന്ന് അ​സം ഖാ​ന്‍റെ അ​ഭി​ഭാ​ഷ​ക​ർ ആ​രോ​പി​ച്ച​പ്പോ​ൾ, ചോ​ദ്യം ചെ​യ്യ​ലി​ൽ നി​ന്ന് അ​ദ്ദേ​ഹം വി​വ​ര​ങ്ങ​ൾ മ​റ​ച്ചു​വെ​ക്കു​ക​യാ​ണെ​ന്ന് ഇ​ഡി കോ​ട​തി​യെ അ​റി​യി​ച്ചു.

 

Latest News

Corehub Up