Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AssemblyByElection

ഒ​രി​ക്ക​ൽ കൈ​വി​ട്ടു, വീ​ണ്ടും കൊ​ള​ത്തൂ​രി​ലേ​ക്ക് സ്റ്റാ​ലി​ൻ എ​ത്തു​മോ?; ആ​കാം​ക്ഷ​യോ​ടെ ത​മി​ഴ​കം

ചെ​ന്നൈ: വി.​എ​സ്. ബാ​ബു എം​എ​ൽ​എ​യു​ടെ വി​യോ​ഗ​ത്തോ​ടെ കൊ​ള​ത്തൂ​ർ മ​ണ്ഡ​ലം വീ​ണ്ടും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ്. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​തി​കാ​യ​നാ​യ എം.​കെ.​സ്റ്റാ​ലി​നെ അ​ട്ടി​മ​റി​ച്ചാ​ണ് ടി​വി​കെ സ്ഥാ​നാ​ർ​ഥി​യാ​യ വി.​എ​സ്. ബാ​ബു നി​യ​മ​സ​ഭ​യി​ലെ​ത്തി​യ​ത്. ഇ​തോ​ടെ ത​മി​ഴ്നാ​ട് രാ​ഷ്ട്രീ​യ​ത്തി​ലെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലൊ​ന്നാ​യി കൊ​ള​ത്തൂ​ർ മാ​റു​മെ​ന്നു​റ​പ്പാ​ണ്. എ​ന്നാ​ൽ ഈ ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നെ ഇ​ത്ര​യേ​റെ ശ്ര​ദ്ധേ​യ​മാ​ക്കു​ന്ന മ​റ്റൊ​രു കാ​ര്യ​മു​ണ്ട്.

പ​രാ​ജ​യ​ത്തി​ന്‍റെ മു​റി​വു​ണ​ങ്ങും​മു​മ്പ് അ​തേ മ​ണ്ഡ​ല​ത്തി​ൽ വീ​ണ്ടും ജ​ന​വി​ധി തേ​ടാ​ൻ എം.​കെ. സ്റ്റാ​ലി​ൻ ത​യാ​റാ​കു​മോ? ഡി​എം​കെ സ്ഥാ​നാ​ർ​ഥി​യാ​യി സ്റ്റാ​ലി​ൻ ത​ന്നെ വീ​ണ്ടും മ​ത്സ​ര​രം​ഗ​ത്തെ​ത്തി​യാ​ൽ കൊ​ള​ത്തൂ​രി​ൽ എ​ന്താ​യി​രി​ക്കും സം​ഭ​വി​ക്കു​ക?. 2011 മു​ത​ൽ തു​ട​ർ​ച്ച​യാ​യി മൂ​ന്ന് ത​വ​ണ സ്റ്റാ​ലി​നെ നി​യ​മ​സ​ഭ​യി​ലെ​ത്തി​ച്ച മ​ണ്ഡ​ല​മാ​ണ് കൊ​ള​ത്തൂ​ർ. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി.​എ​സ്. ബാ​ബു​വി​ലൂ​ടെ ടി​വി​കെ ന​ട​ത്തി​യ അ​ട്ടി​മ​റി ഡി​എം​കെ​യ്ക്ക് മാ​ത്ര​മ​ല്ല, സ്റ്റാ​ലി​ന്‍റെ വ്യ​ക്തി​പ​ര​മാ​യ രാ​ഷ്ട്രീ​യ പ്ര​തി​ച്ഛാ​യ​യ്ക്കും വ​ലി​യ തി​രി​ച്ച​ടി​യാ​യി​രു​ന്നു.

8,795 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് ബാ​ബു സ്റ്റാ​ലി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ത​മി​ഴ്നാ​ട് രാ​ഷ്ട്രീ​യ​ത്തി​ൽ വി​ജ​യ് ത​രം​ഗം സൃ​ഷ്ടി​ച്ച തെ​ര​ഞ്ഞെ​ടു​പ്പി​ലെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ ഫ​ല​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു ഇ​ത്. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്റ്റാ​ലി​ൻ ക​ള​ത്തി​ലി​റ​ങ്ങി​യാ​ൽ എ​ങ്ങ​നെ​യും അ​ദ്ദേ​ഹ​ത്തെ വി​ജ​യി​പ്പി​ക്കാ​നാ​യി​രി​ക്കും ഡി​എം​കെ ശ്ര​മി​ക്കു​ക. അ​തേ​സ​മ​യം സ്റ്റാ​ലി​നെ തോ​ൽ​പ്പി​ക്കാ​ൻ ആ​വ​നാ​ഴി​യി​ലെ അ​വ​സാ​ന അ​മ്പും ടി​വി​കെ പ്ര​യോ​ഗി​ക്കു​മെ​ന്ന് ഉ​റ​പ്പാ​യ​തി​നാ​ൽ കൊ​ള​ത്തൂ​രി​ൽ തീ​പാ​റു​ന്ന പോ​രാ​ട്ട​ത്തി​നാ​യി​രി​ക്കും ത​മി​ഴ​കം സാ​ക്ഷ്യം വ​ഹി​ക്കാ​ൻ പോ​കു​ന്ന​ത്.

Latest News

Corehub Up