x
ad
Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​രി​ക്ക​ൽ കൈ​വി​ട്ടു, വീ​ണ്ടും കൊ​ള​ത്തൂ​രി​ലേ​ക്ക് സ്റ്റാ​ലി​ൻ എ​ത്തു​മോ?; ആ​കാം​ക്ഷ​യോ​ടെ ത​മി​ഴ​കം

ക്രിസ്റ്റോമോൻ തോമസ്
Published: November 20, 2026 12:18 PM IST | Updated: November 20, 2026 05:24 PM IST

എം.കെ.സ്റ്റാലിൻ

ചെ​ന്നൈ: വി.​എ​സ്. ബാ​ബു എം​എ​ൽ​എ​യു​ടെ വി​യോ​ഗ​ത്തോ​ടെ കൊ​ള​ത്തൂ​ർ മ​ണ്ഡ​ലം വീ​ണ്ടും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ്. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​തി​കാ​യ​നാ​യ എം.​കെ.​സ്റ്റാ​ലി​നെ അ​ട്ടി​മ​റി​ച്ചാ​ണ് ടി​വി​കെ സ്ഥാ​നാ​ർ​ഥി​യാ​യ വി.​എ​സ്. ബാ​ബു നി​യ​മ​സ​ഭ​യി​ലെ​ത്തി​യ​ത്. ഇ​തോ​ടെ ത​മി​ഴ്നാ​ട് രാ​ഷ്ട്രീ​യ​ത്തി​ലെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലൊ​ന്നാ​യി കൊ​ള​ത്തൂ​ർ മാ​റു​മെ​ന്നു​റ​പ്പാ​ണ്. എ​ന്നാ​ൽ ഈ ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നെ ഇ​ത്ര​യേ​റെ ശ്ര​ദ്ധേ​യ​മാ​ക്കു​ന്ന മ​റ്റൊ​രു കാ​ര്യ​മു​ണ്ട്.

പ​രാ​ജ​യ​ത്തി​ന്‍റെ മു​റി​വു​ണ​ങ്ങും​മു​മ്പ് അ​തേ മ​ണ്ഡ​ല​ത്തി​ൽ വീ​ണ്ടും ജ​ന​വി​ധി തേ​ടാ​ൻ എം.​കെ. സ്റ്റാ​ലി​ൻ ത​യാ​റാ​കു​മോ? ഡി​എം​കെ സ്ഥാ​നാ​ർ​ഥി​യാ​യി സ്റ്റാ​ലി​ൻ ത​ന്നെ വീ​ണ്ടും മ​ത്സ​ര​രം​ഗ​ത്തെ​ത്തി​യാ​ൽ കൊ​ള​ത്തൂ​രി​ൽ എ​ന്താ​യി​രി​ക്കും സം​ഭ​വി​ക്കു​ക?. 2011 മു​ത​ൽ തു​ട​ർ​ച്ച​യാ​യി മൂ​ന്ന് ത​വ​ണ സ്റ്റാ​ലി​നെ നി​യ​മ​സ​ഭ​യി​ലെ​ത്തി​ച്ച മ​ണ്ഡ​ല​മാ​ണ് കൊ​ള​ത്തൂ​ർ. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി.​എ​സ്. ബാ​ബു​വി​ലൂ​ടെ ടി​വി​കെ ന​ട​ത്തി​യ അ​ട്ടി​മ​റി ഡി​എം​കെ​യ്ക്ക് മാ​ത്ര​മ​ല്ല, സ്റ്റാ​ലി​ന്‍റെ വ്യ​ക്തി​പ​ര​മാ​യ രാ​ഷ്ട്രീ​യ പ്ര​തി​ച്ഛാ​യ​യ്ക്കും വ​ലി​യ തി​രി​ച്ച​ടി​യാ​യി​രു​ന്നു.

8,795 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് ബാ​ബു സ്റ്റാ​ലി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ത​മി​ഴ്നാ​ട് രാ​ഷ്ട്രീ​യ​ത്തി​ൽ വി​ജ​യ് ത​രം​ഗം സൃ​ഷ്ടി​ച്ച തെ​ര​ഞ്ഞെ​ടു​പ്പി​ലെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ ഫ​ല​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു ഇ​ത്. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്റ്റാ​ലി​ൻ ക​ള​ത്തി​ലി​റ​ങ്ങി​യാ​ൽ എ​ങ്ങ​നെ​യും അ​ദ്ദേ​ഹ​ത്തെ വി​ജ​യി​പ്പി​ക്കാ​നാ​യി​രി​ക്കും ഡി​എം​കെ ശ്ര​മി​ക്കു​ക. അ​തേ​സ​മ​യം സ്റ്റാ​ലി​നെ തോ​ൽ​പ്പി​ക്കാ​ൻ ആ​വ​നാ​ഴി​യി​ലെ അ​വ​സാ​ന അ​മ്പും ടി​വി​കെ പ്ര​യോ​ഗി​ക്കു​മെ​ന്ന് ഉ​റ​പ്പാ​യ​തി​നാ​ൽ കൊ​ള​ത്തൂ​രി​ൽ തീ​പാ​റു​ന്ന പോ​രാ​ട്ട​ത്തി​നാ​യി​രി​ക്കും ത​മി​ഴ​കം സാ​ക്ഷ്യം വ​ഹി​ക്കാ​ൻ പോ​കു​ന്ന​ത്.

K-Rail Survey

തോ​ൽ​വി​ക്ക് പ​ക​രം വീ​ട്ടാ​ൻ സ്റ്റാ​ലി​ൻ ഇ​റ​ങ്ങു​മോ?

സ്റ്റാ​ലി​ൻ വീ​ണ്ടും കൊ​ള​ത്തൂ​രി​ൽ മ​ത്സ​രി​ച്ചാ​ൽ അ​ത് കേ​വ​ലം ഒ​രു ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ സ്ഥാ​നാ​ർ​ഥി​ത്വ​മാ​യി​രി​ക്കി​ല്ല. ത​ന്‍റെ രാ​ഷ്ട്രീ​യ ജീ​വി​ത​ത്തി​ലെ വ​ലി​യൊ​രു തി​രി​ച്ച​ടി തി​രു​ത്താ​നു​ള്ള ശ്ര​മ​മാ​യി​രി​ക്കും. മു​ഖ്യ​മ​ന്ത്രി​പ​ദം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി നി​ർ​ണാ​യ​ക രാ​ഷ്ട്രീ​യ പ​ദ​വി​ക​ൾ വ​ഹി​ച്ച നേ​താ​വി​ന് സ്വ​ന്തം മ​ണ്ഡ​ല​ത്തി​ൽ നേ​രി​ട്ട പ​രാ​ജ​യം എ​ത്ര​ത്തോ​ളം രാ​ഷ്ട്രീ​യ​മാ​യി വേ​ദ​നി​പ്പി​ച്ചി​ട്ടു​ണ്ടാ​കു​മെ​ന്ന് പ്ര​ത്യേ​കം പ​റ​യേ​ണ്ട​തി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കൊ​ള​ത്തൂ​രി​ൽ വീ​ണ്ടും മ​ത്സ​രി​ക്കു​ന്ന​ത് സ്റ്റാ​ലി​ന് അ​ഭി​മാ​ന​പ്ര​ശ്ന​മാ​ണ്.

പ​രാ​ജ​യ​പ്പെ​ടു​ത്തി​യ അ​തേ മ​ണ്ഡ​ല​ത്തി​ൽ തി​രി​ച്ചെ​ത്തി വി​ജ​യി​ക്കാ​നാ​യാ​ൽ അ​ത് ഡി​എം​കെ​യു​ടെ ആ​ത്മ​വി​ശ്വാ​സം വീ​ണ്ടെ​ടു​ക്കാ​നും പ്ര​വ​ർ​ത്ത​ക​രു​ടെ മ​നോ​വീ​ര്യം ഉ​യ​ർ​ത്താ​നും സ​ഹാ​യി​ക്കും. അ​തേ​സ​മ​യം വീ​ണ്ടും പ​രാ​ജ​യ​പ്പെ​ട്ടാ​ൽ ഡി​എം​കെ​യി​ൽ സ്റ്റാ​ലി​ന്‍റെ നേ​തൃ​ത്വം ത​ന്നെ ചോ​ദ്യം ചെ​യ്യ​പ്പെ​ട്ടേ​ക്കാം. ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ സ്റ്റാ​ലി​ന് താ​ത്പ​ര്യ​മി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. അ​തേ​സ​മയം സ്റ്റാ​ലി​നെ വീ​ണ്ടും ക​ള​ത്തി​ലി​റ​ക്കാ​നാ​ണ് പാ​ർ​ട്ടി​ശ്ര​മി​ക്കു​ന്ന​ത്.

തോ​ൽ​വി​ക്ക് പി​ന്നി​ൽ പ്രാ​ദേ​ശി​ക പ്ര​ശ്ന​ങ്ങ​ളും പാ​ർ​ട്ടി​ക്കു​ള്ളി​ലെ അ​തൃ​പ്തി​യും

ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​മി​ഴ​ക വെ​ട്രി ക​ഴ​കം (ടി​വി​കെ) സ്ഥാ​നാ​ർ​ഥി വി.​എ​സ്. ബാ​ബു​വി​നോ​ട് 8,795 വോ​ട്ടു​ക​ൾ​ക്കാ​ണ് എം.​കെ. സ്റ്റാ​ലി​ൻ പ​രാ​ജ​യ​പ്പെ​ട്ട​ത്. ബാ​ബു​വി​ന് 82,997 വോ​ട്ടു​ക​ൾ ല​ഭി​ച്ച​പ്പോ​ൾ സ്റ്റാ​ലി​ന് നേ​ടാ​നാ​യ​ത് 74,202 വോ​ട്ടു​ക​ൾ മാ​ത്ര​മാ​യി​രു​ന്നു. സ്റ്റാ​ലി​ന്‍റെ സ്വ​ന്തം ത​ട്ട​ക​ത്തി​ലു​ണ്ടാ​യ ഈ ​പ​രാ​ജ​യ​ത്തി​ന് പി​ന്നി​ൽ നി​ര​വ​ധി ഘ​ട​ക​ങ്ങ​ളു​ണ്ടെ​ന്നാ​ണ് പാ​ർ​ട്ടി വി​ല​യി​രു​ത്ത​ൽ. മ​ണ്ഡ​ല​ത്തി​ലെ പ്രാ​ദേ​ശി​ക അ​ടി​സ്ഥാ​ന സൗ​ക​ര്യ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ൽ ഡി​എം​കെ സ​ർ​ക്കാ​രി​നു​ണ്ടാ​യ വീ​ഴ്ച​യാ​ണ് പ്ര​ധാ​ന കാ​ര​ണ​ങ്ങ​ളി​ലൊ​ന്നാ​യി ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്ന​ത്.

റോ​ഡു​ക​ളു​ടെ ശോ​ച്യാ​വ​സ്ഥ, കു​ടി​വെ​ള്ള​ത്തി​ൽ മ​ലി​ന​ജ​ലം ക​ല​രു​ന്ന​ത്, മ​ഴ​വെ​ള്ള​ക്കെ​ട്ട് തു​ട​ങ്ങി​യ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​പ്പെ​ടാ​ത്ത​തി​ൽ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ശ​ക്ത​മാ​യ അ​തൃ​പ്തി​യു​ണ്ടാ​യി​രു​ന്നു. ഈ ​ജ​ന​രോ​ഷം തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്റ്റാ​ലി​ന് തി​രി​ച്ച​ടി​യാ​യെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. പാ​ർ​ട്ടി​ക്കു​ള്ളി​ലെ അ​തൃ​പ്തി​യും ഡി​എം​കെ​യു​ടെ തി​രി​ച്ച​ടി​ക്ക് ആ​ക്കം കൂ​ട്ടി. മ​ണ്ഡ​ല​ത്തി​ന്‍റെ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന മു​തി​ർ​ന്ന മ​ന്ത്രി സ​മാ​ന്ത​ര അ​ധി​കാ​ര​കേ​ന്ദ്ര​ങ്ങ​ൾ സൃ​ഷ്ടി​ച്ച​താ​യും മു​ഖ്യ​മ​ന്ത്രി​യെ നേ​രി​ട്ട് ക​ണ്ട് പ​രാ​തി​ക​ൾ അ​റി​യി​ക്കാ​ൻ പ്രാ​ദേ​ശി​ക പ്ര​വ​ർ​ത്ത​ക​ർ​ക്ക് അ​വ​സ​രം ല​ഭി​ക്കാ​തി​രു​ന്ന​താ​യും ആ​ക്ഷേ​പ​ങ്ങ​ളു​യ​ർ​ന്നി​രു​ന്നു.

ഇ​തോ​ടെ പാ​ർ​ട്ടി അ​ണി​ക​ൾ​ക്കി​ട​യി​ലും അ​സം​തൃ​പ്തി ശ​ക്ത​മാ​യി. സ്റ്റാ​ലി​ന്‍റെ വോ​ട്ട് വി​ഹി​ത​ത്തി​ലു​ണ്ടാ​യ ഇ​ടി​വും പ​രാ​ജ​യ​ത്തി​ന്‍റെ ആ​ഴം വ്യ​ക്ത​മാ​ക്കു​ന്നു. 2021-ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 60.86 ശ​ത​മാ​നം വോ​ട്ട് നേ​ടി​യ സ്റ്റാ​ലി​ന് 2026ൽ ​ല​ഭി​ച്ച​ത് 40.32 ശ​ത​മാ​നം മാ​ത്രം. പ​ര​മ്പ​രാ​ഗ​ത ഡി​എം​കെ വോ​ട്ടു​ക​ളി​ൽ ഒ​രു വി​ഭാ​ഗം ടി​വി​കെ​യി​ലേ​ക്ക് മാ​റി​യ​തും എ​ഐ​എ​ഡി​എം​കെ സ്ഥാ​നാ​ർ​ഥി 10.01 ശ​ത​മാ​നം വോ​ട്ട് നേ​ടി​യ​തും മ​ത്സ​ര​ഫ​ല​ത്തെ സ്വാ​ധീ​നി​ച്ചു.

K-Rail Survey

 സ്റ്റാ​ലി​നെ വി​ജ​യി​പ്പി​ച്ച നേ​താ​വ്, ഒ​ടു​വി​ൽ തോ​ൽ​പ്പി​ച്ച എ​തി​രാ​ളി

വി.​എ​സ്. ബാ​ബു​വി​ന്‍റെ രാ​ഷ്ട്രീ​യ പ​ശ്ചാ​ത്ത​ല​വും കൊ​ള​ത്തൂ​രി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തെ കൂ​ടു​ത​ൽ ശ്ര​ദ്ധേ​യ​മാ​ക്കു​ന്നു​ണ്ട്. ഒ​രു​കാ​ല​ത്ത് ഡി​എം​കെ​യു​ടെ ശ​ക്ത​നാ​യ നേ​താ​വാ​യി​രു​ന്ന ബാ​ബു ഏ​രി​യാ സെ​ക്ര​ട്ട​റി​യാ​യാ​ണ് രാ​ഷ്ട്രീ​യ ജീ​വി​തം ആ​രം​ഭി​ച്ച​ത്. പി​ന്നീ​ട് പാ​ർ​ട്ടി​യു​ടെ നോ​ർ​ത്ത് ചെ​ന്നൈ ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യും പ്ര​വ​ർ​ത്തി​ച്ചു. 2006-ൽ ​ഡി​എം​കെ സ്ഥാ​നാ​ർ​ഥി​യാ​യി പു​ര​സ​വാ​ക്കം മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് നി​യ​മ​സ​ഭ​യി​ലേ​ക്കും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. കൊ​ള​ത്തൂ​രു​മാ​യി ബാ​ബു​വി​നു​ള്ള ബ​ന്ധം അ​തി​ലും കൗ​തു​ക​ക​ര​മാ​ണ്.

മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ​ത്തി​നു​ശേ​ഷം 2011-ൽ ​എം.​കെ. സ്റ്റാ​ലി​ൻ കൊ​ള​ത്തൂ​രി​ൽ ആ​ദ്യ​മാ​യി ജ​ന​വി​ധി തേ​ടി​യ​പ്പോ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ചു​മ​ത​ല വ​ഹി​ച്ചി​രു​ന്ന​ത് വി.​എ​സ്. ബാ​ബു​വാ​യി​രു​ന്നു. സ്റ്റാ​ലി​ന്‍റെ ആ​ദ്യ വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച നേ​താ​വ് പി​ന്നീ​ട് അ​തേ മ​ണ്ഡ​ല​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ധാ​ന എ​തി​രാ​ളി​യാ​യി മാ​റി. രാ​ഷ്ട്രീ​യ​ത്തി​ലെ ഈ ​അ​പ്ര​തീ​ക്ഷി​ത വ​ഴി​ത്തി​രി​വാ​ണ് കൊ​ള​ത്തൂ​രി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ച​രി​ത്ര​ത്തെ ശ്ര​ദ്ധേ​യ​മാ​ക്കു​ന്ന​ത്. ഒ​രു​കാ​ല​ത്ത് സ്റ്റാ​ലി​ന്‍റെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ച ബാ​ബു, വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം അ​ദ്ദേ​ഹ​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്തി നി​യ​മ​സ​ഭ​യി​ലെ​ത്തി​യെ​ന്ന​ത് ത​മി​ഴ്നാ​ട് രാ​ഷ്ട്രീ​യ​ത്തി​ലെ അ​പൂ​ർ​വ​മാ​യ രാ​ഷ്ട്രീ​യ വൈ​രു​ധ്യ​ങ്ങ​ളി​ലൊ​ന്നാ​ണ്.

വി​ജ​യ് ത​രം​ഗം വീ​ണ്ടും ആ​വ​ർ​ത്തി​ക്കു​മോ?

മ​റു​വ​ശ​ത്ത് ടി​വി​കെ​യ്ക്ക് കൊ​ള​ത്തൂ​ർ വെ​റു​മൊ​രു നി​യ​മ​സ​ഭാ മ​ണ്ഡ​ല​മ​ല്ല. ത​മി​ഴ്നാ​ട് രാ​ഷ്ട്രീ​യ​ത്തി​ലെ ഏ​റ്റ​വും ക​രു​ത്ത​നാ​യ നേ​താ​ക്ക​ളി​ലൊ​രാ​ളെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ മ​ണ്ണാ​ണ്. ആ ​വി​ജ​യം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലും ആ​വ​ർ​ത്തി​ക്കാ​നാ​യാ​ൽ വി​ജ​യ് നേ​തൃ​ത്വം ന​ൽ​കു​ന്ന പാ​ർ​ട്ടി​ക്ക് അ​ത് വ​ലി​യ രാ​ഷ്ട്രീ​യ നേ​ട്ട​മാ​യി​രി​ക്കും. ബാ​ബു​വി​ന്‍റെ വി​യോ​ഗ​ത്തോ​ടെ സ​ഹ​താ​പ​ത​രം​ഗം ടി​വി​കെ​യ്ക്ക് അ​നു​കൂ​ല​മാ​കു​മോ എ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. എ​ന്നാ​ൽ ഒ​രു സ്ഥാ​നാ​ർ​ഥി​യു​ടെ മ​ര​ണ​ത്തോ​ടെ അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ജ​യ​ത്തി​ന് കാ​ര​ണ​മാ​യ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ അ​വ​സാ​നി​ക്കു​ന്നി​ല്ല. വി​ജ​യ് എ​ന്ന നേ​താ​വി​നോ​ടു​ള്ള ജ​ന​പി​ന്തു​ണ​യും ഡി​എം​കെ​യോ​ടു​ള്ള എ​തി​ർ​വി​കാ​ര​വും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലും പ്ര​തി​ഫ​ലി​ച്ചാ​ൽ ടി​വി​കെ അ​നാ​യാ​സം വി​ജ​യി​ക്കും.

 

K-Rail Survey

ഡി​എം​കെ​യു​ടെ സം​ഘ​ട​നാ ശ​ക്തി നി​ർ​ണാ​യ​ക​മാ​കു​മോ?

ഡി​എം​കെ​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം കൊ​ള​ത്തൂ​ർ തി​രി​ച്ചു​പി​ടി​ക്കേ​ണ്ട​ത് രാ​ഷ്ട്രീ​യ​മാ​യ ആ​വ​ശ്യ​ക​ത കൂ​ടി​യാ​ണ്. സ്റ്റാ​ലി​ന്‍റെ വ്യ​ക്തി​പ്ര​ഭാ​വ​വും മ​ണ്ഡ​ല​ത്തി​ലെ പാ​ർ​ട്ടി​യു​ടെ സം​ഘ​ട​നാ സം​വി​ധാ​ന​വും ഒ​രു​മി​ച്ചി​റ​ങ്ങി​യാ​ൽ പോ​രാ​ട്ടം ക​ടു​ത്ത​താ​കും. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നേ​രി​ട്ട തി​രി​ച്ച​ടി മ​റി​ക​ട​ക്കാ​ൻ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ​ക്ക് ല​ഭി​ക്കു​ന്ന അ​വ​സ​ര​മാ​യും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നെ കാ​ണാം.

അ​തേ​സ​മ​യം 2026-ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്റ്റാ​ലി​നെ​തി​രേ രൂ​പ​പ്പെ​ട്ട ജ​ന​വി​കാ​രം വീ​ണ്ടും ശ​ക്തി​പ്പെ​ട്ടാ​ൽ സം​ഘ​ട​നാ ക​രു​ത്തു​കൊ​ണ്ടു​മാ​ത്രം വി​ജ​യം ഉ​റ​പ്പി​ക്കാ​നാ​വി​ല്ല. സ്ഥാ​നാ​ർ​ഥി​യു​ടെ ജ​ന​കീ​യ​ത, വി​ജ​യ് ത​രം​ഗ​ത്തി​ന്‍റെ സ്വാ​ധീ​നം, പ്രാ​ദേ​ശി​ക പ്ര​ശ്ന​ങ്ങ​ൾ, ഭ​ര​ണ​വി​രു​ദ്ധ വി​കാ​രം എ​ന്നി​വ​യെ​ല്ലാം ഫ​ല​ത്തെ സ്വാ​ധീ​നി​ക്കും.

കൊ​ള​ത്തൂ​രി​ൽ തീ​പാ​റു​ന്ന പോ​രാ​ട്ട​ത്തി​ന് ക​ള​മൊ​രു​ങ്ങു​മോ?

സ്റ്റാ​ലി​ൻ ത​ന്നെ മ​ത്സ​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചാ​ൽ ത​മി​ഴ്നാ​ട്ടി​ലെ രാ​ഷ്ട്രീ​യ പോ​രാ​ട്ട​ത്തി​ന്‍റെ ശ്ര​ദ്ധാ​കേ​ന്ദ്രം കൊ​ള​ത്തൂ​രി​ലേ​ക്ക് മാ​റും. ഒ​രു വ​ശ​ത്ത് സ്വ​ന്തം ത​ട്ട​കം തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള ഡി​എം​കെ​യു​ടെ ശ്ര​മം. മ​റു​വ​ശ​ത്ത് ത​ങ്ങ​ളു​ടെ സി​റ്റിം​ഗ് സീ​റ്റ് നി​ല​നി​ർ​ത്തി രാ​ഷ്ട്രീ​യ ക​രു​ത്ത് തെ​ളി​യി​ക്കാ​നു​ള്ള ടി​വി​കെ​യു​ടെ നീ​ക്കം. ഇ​വി​ടെ ഉ​യ​രു​ന്ന പ്ര​ധാ​ന ചോ​ദ്യം ഒ​ന്നു​മാ​ത്ര​മാ​ണ്.

സ്റ്റാ​ലി​നെ ഒ​രി​ക്ക​ൽ കൈ​വി​ട്ട കൊ​ള​ത്തൂ​രി​ലെ വോ​ട്ട​ർ​മാ​ർ വീ​ണ്ടും അ​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ക്കു​മോ? അ​തോ വി​ജ​യ് ത​രം​ഗ​ത്തി​ന്‍റെ ക​രു​ത്തി​ൽ ടി​വി​കെ വീ​ണ്ടും ച​രി​ത്രം ആ​വ​ർ​ത്തി​ക്കു​മോ?​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​ത്തി​നും പ്ര​ചാ​ര​ണ​ത്തി​നും മു​മ്പു​ത​ന്നെ ത​മി​ഴ്നാ​ട് രാ​ഷ്ട്രീ​യ​ത്തി​ൽ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​തു​റ​ന്നി​രി​ക്കു​ക​യാ​ണ് കൊ​ള​ത്തൂ​ർ. സ്റ്റാ​ലി​ൻ മ​ത്സ​ര​രം​ഗ​ത്തി​റ​ങ്ങു​മോ എ​ന്ന​താ​ണ് ഇ​നി അ​റി​യേ​ണ്ട​ത്. അ​ങ്ങ​നെ​യെ​ങ്കി​ൽ അ​ത് ഒ​രു ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന​പ്പു​റം സ്റ്റാ​ലി​ന്‍റെ രാ​ഷ്ട്രീ​യ തി​രി​ച്ചു​വ​ര​വി​ന്‍റെ പ​രീ​ക്ഷ​ണ​മാ​യി​രി​ക്കും.

Tags : Kolathur ByElection TamilNaduPolitics M.K.Stalin AssemblyByElection

Recent News

Corehub Up