Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Assisi Asha Bhavan

Kottayam

ആ​ഹ്ലാ​ദ​ത്തേ​രി​ലേ​റി​ അ​സീ​സി ആ​ശാ​ഭ​വ​ൻ സ്പെ​ഷൽ സ്‌​കൂ​ളി​ലെ ഓ​ണാ​ഘോ​ഷം​

ത​ല​യോ​ല​പ്പ​റ​മ്പ്: ആ​ട്ട​വും പാ​ട്ടും സ​മ്മാ​ന​വും ഓ​ണ​സ​ദ്യ​യു​മാ​യി ആ​ഹ്ലാ​ദനി​റ​വി​ലേ​റി അ​സീ​സി ആ​ശാ​ഭ​വ​ൻ സ്പെ​ഷ​ൽ സ്‌​കൂ​ളി​ലെ ഓ​ണാ​ഘോ​ഷം. ത​ല​യോ​ല​പ്പറ​മ്പ് പ​ഞ്ചാ​യ​ത്ത് കെ.​ആ​ർ. മെ​മ്മോ​റി​യ​ൽ ജ്ഞാ​ന​പ്ര​ദാ​യി​നി വാ​യ​ന​ശാ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് അ​സീ​സി ആ​ശാ​ഭ​വ​ൻ സ്പെ​ഷ​ൽ സ്കൂ​ളി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച​ത്.

ഓ​ണാ​ഘോ​ഷം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ജോ​സ് വേ​ലി​ക്ക​കം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​ൺ ​ത​റ​പ്പേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ളി​ലെ 55 കു​ട്ടി​ക​ളി​ൽ ഭൂ​രി​ഭാ​ഗം കു​ട്ടി​ക​ളും പ​ങ്കെ​ടു​ത്ത നൃ​ത്ത പ​രി​പാ​ടി​യും പാ​ട്ടും മു​തി​ർ​ന്ന​വ​രെ​യും വി​സ്മ​യി​പ്പി​ച്ചു. കു​ട്ടി​ക​ൾ​ക്ക് സ​മ്മാ​ന​മാ​യി പ​ടം​വ​ര​യ്ക്കു​ന്ന​തി​ന് ബു​ക്കും പെ​ൻ​സി​ലും ക്ര​യോ​ൺ​സും ന​ൽ​കി. ‌

രാ​വി​ലെ ആ​രം​ഭി​ച്ച ഓ​ണാ​ഘോ​ഷം ഉ​ച്ച​യ്ക്ക് ഓ​ണസ​ദ്യ​ക്കുശേ​ഷം ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ​യാ​ണ് സ​മാ​പി​ച്ച​ത്. ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ റോ​സി​റ്റ ഫ്രാ​ൻ​സി​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ത​ങ്ക​ച്ച​ൻ, ലൈ​ബ്രേ​റി​യ​ൻ പി.​ആ​ർ. രാ​ജി , ജ​ന​പ്ര​തി​നി​ധി​ക​ൾ, ലൈ​ബ്ര​റി ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up