തലയോലപ്പറമ്പ് കെ.ആർ. മെമ്മോറിയൽ ജ്ഞാനപ്രദായിനി വായനശാലയുടെ ആഭിമുഖ്യത്തിൽ അസീസി ആശാഭവൻ സ്പെഷൽ സ്കൂളിൽ ഓണാഘോഷം സംഘടിപ്പിച്ചപ്പോൾ.
തലയോലപ്പറമ്പ്: ആട്ടവും പാട്ടും സമ്മാനവും ഓണസദ്യയുമായി ആഹ്ലാദനിറവിലേറി അസീസി ആശാഭവൻ സ്പെഷൽ സ്കൂളിലെ ഓണാഘോഷം. തലയോലപ്പറമ്പ് പഞ്ചായത്ത് കെ.ആർ. മെമ്മോറിയൽ ജ്ഞാനപ്രദായിനി വായനശാലയുടെ ആഭിമുഖ്യത്തിലാണ് അസീസി ആശാഭവൻ സ്പെഷൽ സ്കൂളിൽ ഓണാഘോഷം സംഘടിപ്പിച്ചത്.
ഓണാഘോഷം പഞ്ചായത്ത് പ്രസിഡന്റ് ജോസ് വേലിക്കകം ഉദ്ഘാടനം ചെയ്തു. ജോൺ തറപ്പേൽ അധ്യക്ഷത വഹിച്ചു. സ്കൂളിലെ 55 കുട്ടികളിൽ ഭൂരിഭാഗം കുട്ടികളും പങ്കെടുത്ത നൃത്ത പരിപാടിയും പാട്ടും മുതിർന്നവരെയും വിസ്മയിപ്പിച്ചു. കുട്ടികൾക്ക് സമ്മാനമായി പടംവരയ്ക്കുന്നതിന് ബുക്കും പെൻസിലും ക്രയോൺസും നൽകി.
രാവിലെ ആരംഭിച്ച ഓണാഘോഷം ഉച്ചയ്ക്ക് ഓണസദ്യക്കുശേഷം കലാപരിപാടികളോടെയാണ് സമാപിച്ചത്. ഹെഡ്മിസ്ട്രസ് സിസ്റ്റർ റോസിറ്റ ഫ്രാൻസിസ്, പിടിഎ പ്രസിഡന്റ് തങ്കച്ചൻ, ലൈബ്രേറിയൻ പി.ആർ. രാജി , ജനപ്രതിനിധികൾ, ലൈബ്രറി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
Tags : Nattuvishesham Local News Assisi Asha Bhavan Onam celebrations