കാസര്‍ഗോഡ്: ടാങ്കര്‍ ലോറിയിടിച്ച് ഗുരുതരമായി പരിക്കേറ്റ സ്കൂട്ടര്‍ യാത്രികന് മരിച്ചു. തളങ്കര ബാങ്കോട് സ്വദേശി മുഹമ്മദ് ഹനീഫ (57) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2.30ഓടെ കാസര്‍ഗോഡ് നഗരത്തിലെ എംജി റോഡിലാണ് അപകടമുണ്ടായത്. ലോറി ഇടിച്ച് സ്കൂട്ടറില്‍ നിന്ന് തെറിച്ചുവീണ ഹനീഫയുടെ കാലിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. ഹനീഫയെ മംഗളുരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെയോടെയാണ് മരണപ്പെട്ടത്. വിദ്യാനഗറില്‍ ഫോര്‍സൈറ്റ് എന്ന ഫ്ളക്സ് പ്രിന്റിംഗ് സ്ഥാപനം നടത്തുകയായിരുന്നു ഹനീഫ. ഭാര്യ: സഫരിയ. മക്കള്‍: ഹുസ്ന, ഹിഷാം(ദുബായ്), ഹാനിയ, ഹസ്വ. ബാങ്കോട്ടെ പരേതരായ ഖാദറിന്റെയും ആയിഷയുടെയും മകനാണ്. സഹോദരങ്ങള്‍: മുഹമ്മദ്കുഞ്ഞി, ആലി, അബൂബക്കര്‍, ഹമീദ്, അയൂബ്.
Tags : Scooter passenger dies after being hit