x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ഞ്ജു​വി​നും സ​ഹോ​ദ​ര​ങ്ങ​ൾ​ക്കും ഓ​ണം ദൂ​ര​ക്കാ​ഴ്ച മാ​ത്രം

ഫ്രാ​ൻ​സി​സ് ത​യ്യൂ​ർ
Published: August 21, 2026 02:08 AM IST | Updated: August 21, 2026 02:08 AM IST

ക​ണ​ച്ചി​പ​രു​ത കൊ​ടു​മ്പാ​ല​യി​ലെ കു​ടി​ലി​നു മു​ന്നി​ൽ സ​ഞ്ജു​വും സ​ഹോ​ദ​ര​നും.

വ​ട​ക്ക​ഞ്ചേ​രി: ഓ​ണ​പ്പ​രീ​ക്ഷ ക​ഴി​ഞ്ഞ് നാ​ട്ടി​ലെ കു​ട്ടി​ക​ളെ​ല്ലാം ക​ളി​ക​ളി​ലും യാ​ത്ര​ക​ളി​ലു​മൊ​ക്കെ​യാ​യി ആ​ർ​ത്തു​ല്ല​സി​ക്കു​മ്പോ​ൾ സ​ഞ്ജു​വി​നും സ​ഞ്ജ​യ​നും സ​ന്ദീ​പി​നും അ​തെ​ല്ലാം എ​ത്തി​പ്പി​ടി​ക്കാ​നാ​കാ​ത്ത നി​റ​ക്കൂ​ട്ടു​ക​ളും സ്വ​പ്ന​ങ്ങ​ളും മാ​ത്രം.

മു​ന്നി​ലു​ള്ള ടാ​ർ​റോ​ഡി​ലൂ​ടെ ഓ​ണ​ത്തി​ര​ക്കു​ക​ളു​ടെ വാ​ഹ​ന​ങ്ങ​ൾ പ​റ​യു​മ്പോ​ൾ പാ​റ​പ്പു​റ​ത്തെ കു​ടി​ലി​നു മു​ന്നി​ലി​രു​ന്ന് അ​വ​ർ സന്പന്നരുടെ ഓ​ണ​ക്കാ​ഴ്ച കാ​ണും. ഒ​ന്നാം​ഓ​ണ​വും തി​രു​വോ​ണ​വും ഇ​വ​ർ​ക്ക് ക​ഷ്ട​പ്പാ​ടു നി​റ​ഞ്ഞ സാ​ധാ​ര​ണ ദി​വ​സം പോ​ലെ​യ​ല്ലാ​തെ വി​ശേ​ഷ​പ്പെ​ട്ട​താ​യി ഒ​ന്നു​മു​ണ്ടാ​കാ​റി​ല്ല.

കി​ഴ​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ ക​ണി​ച്ചി​പ​രു​ത​ക്ക​ടു​ത്ത് കൊ​ടു​മ്പാ​ല​യി​ലെ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളു​ടെ സ്ഥി​തി​യാ​ണി​ത്. സ​ഞ്ജു​വി​ന് എ​ട്ടു​മാ​സം പ്രാ​യ​മു​ള്ള​പ്പോ​ൾ അ​മ്മ സി​ന്ധു മ​രി​ച്ചു. അ​വ​നി​പ്പോ​ൾ മൂ​ന്നു​വ​യ​സു​ണ്ട്. സ​ഞ്ജ​യി​ന് പ​ത്ത് വ​യ​സും മൂ​ത്ത​യാ​ൾ സ​ന്ദീ​പി​ന് 14 വ​യ​സു​മാ​ണ് പ്രാ​യം. വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പേ അ​ച്ഛ​ൻ ഇ​വ​രെ വി​ട്ടു​പോ​യി. മു​ത്ത​ശി താ​യു​വി​ന്‍റെ സം​ര​ക്ഷ​ണ​യി​ലാ​ണ് ഇ​വ​ർ ക​ഴി​യു​ന്ന​ത്.

കി​ട​പ്പാ​ടം മു​ത​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളൊ​ന്നും ഇ​വ​ർ​ക്കി​ല്ല. പാ​റ​പ്പു​റ​മാ​യ​തി​നാ​ൽ സെ​പ്റ്റി​ക് ടാ​ങ്ക് നി​ർ​മി​ക്കാ​നാ​കി​ല്ല. ഇ​തി​നാ​ൽ ക​ക്കൂ​സും കു​ളി​മു​റി​യു​മി​ല്ല. പ​ഴ​യ ടാ​ർ​പോ​ളി​നും പ്ലാ​സ്റ്റി​ക് ചാ​ക്കു​ക​ളും കീ​റി​പ്പ​റി​ഞ്ഞ തു​ണി​ക​ളും​കൊ​ണ്ട് മൂ​ടി​ക്കെ​ട്ടി​യ കു​ടി​ലി​ലാ​ണ് മൂ​ന്നു​വ​യ​സു​കാ​ര​ൻ ഉ​ൾ​പ്പെ​ടു​ന്ന നാ​ലം​ഗ​കു​ടും​ബം ക​ഴി​യു​ന്ന​ത്. മേ​ൽ​ക്കൂ​ര​യി​ൽ വി​രി​ച്ചി​ട്ടു​ള്ള പ്ലാ​സ്റ്റി​ക് ചാ​ക്കു​ക​ൾ​ക്കി​ട​യി​ൽ​നി​ന്നു രാ​ത്രി​കാ​ല​ങ്ങ​ളി​ൽ പാ​മ്പു​ക​ൾ ത​ല​പൊ​ക്കും. പി​ന്നെ പേ​ടി​ച്ച് ഉ​റ​ങ്ങാ​റി​ല്ല.

ത​റ​യി​ൽ​ചാ​ക്കു​വി​രി​ച്ച് കി​ട​ന്നു​റ​ങ്ങു​ന്ന കു​ട്ടി​ക​ൾ​ക്ക് എ​ന്തെ​ങ്കി​ലും അ​ത്യാ​ഹി​തം സം​ഭ​വി​ക്കു​മോ എ​ന്ന പേ​ടി​യി​ൽ പാ​മ്പി​നെ നോ​ക്കി​യി​രു​ന്ന് നേ​രം വെ​ളു​പ്പി​ക്കു​മെ​ന്നു മു​ത്ത​ശി താ​യു പ​റ​ഞ്ഞു.
നി​വ​ർ​ന്നു നി​ൽ​ക്കാ​ൻ​പോ​ലും ക​ഴി​യാ​ത്ത കു​ടി​ലു​ത​ന്നെ ഇ​പ്പോ​ൾ അ​പ​ക​ട ഭീ​ഷ​ണി​യി​ലാ​ണ്. തൂ​ണാ​യി സ്ഥാ​പി​ച്ചി​ട്ടു​ള്ള മ​ര​ക്ക​മ്പു​ക​ളെ​ല്ലാം ചി​ത​ൽ​പി​ടി​ച്ച് ഏ​തു​സ​മ​യ​വും പൊ​ട്ടി​വീ​ഴാം.

പോ​ഷ​കാ​ഹാ​ര കു​റ​വും മ​റ്റു ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളും കു​ട്ടി​ക​ൾ​ക്കും മ​റ്റു കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു​മു​ണ്ട്.
ഇ​വ​രു​ടെ വീ​ട് കൂ​ടാ​തെ മ​റ്റു മൂ​ന്നു കു​ടും​ബ​ങ്ങ​ൾ​കൂ​ടി ഇ​വി​ടെ​യു​ണ്ട്. ഈ ​വീ​ടു​ക​ൾ​ക്കു​ചു​റ്റും വ​ലി​യ മ​ര​ങ്ങ​ളാ​ണ്. കാ​റ്റ​ടി​ച്ചാ​ൽ ചെ​റി​യ ക​മ്പു​പൊ​ട്ടി വീ​ണാ​ൽ​പോ​ലും ഇ​വ​രു​ടെ കു​ടി​ലു​ക​ൾ ത​ക​ർ​ന്ന് ദു​ര​ന്തം സം​ഭ​വി​ക്കും.

ച​ത്തു​പോ​യി​ട്ട് അ​രി​യും​പ​ണി​യും കി​ട്ടി​യി​ട്ട് എ​ന്തു​കാ​ര്യം എ​ന്നാ​ണ് ഇ​വ​ർ ചോ​ദി​ക്കു​ന്ന​ത്. സം​സ്ഥാ​നം അ​തി​ദാ​രി​ദ്ര്യ​മു​ക്ത​മാ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ലും ഇ​വ​രെ​പ്പോ​ലെ നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ ഇ​ന്നും സ​മ​യ​ങ്ങ​ളി​ൽ ഭ​ക്ഷ​ണം പോ​ലു​മി​ല്ലാ​തെ ക​ഴി​യു​ന്നു​ണ്ട്. വീ​ടും സ്ഥ​ല​വു​മെ​ല്ലാം ഇ​വ​ർ​ക്കും അ​വ​കാ​ശ​പ്പെ​ട്ട​താ​ണ്. എ​ന്നാ​ൽ സ​മ്മ​ർ​ദ​ശ​ക്തി​യാ​കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ ഇ​വ​രെ പ​രി​ഗ​ണി​ക്കാ​ൻ ആ​രും ത​യാ​റാ​കു​ന്നി​ല്ലെ​ന്ന​താ​ണ് വാ​സ്ത​വം.

Tags : distant sight NattuVishasham DistrictNews

Recent News

Corehub Up