ഓണക്കിറ്റ് വിതരണം ബാങ്ക് പ്രസിഡന്റ് പി.വി. മനോജ് നിർവഹിക്കുന്നു.
പെരുമ്പാവൂർ: കൂവപ്പടി സർവീസ് സഹകരണ ബാങ്കിൽ ഓണക്കിറ്റ് വിതരണം ആരംഭിച്ചു. ഔദ്യോഗിക ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് പി.വി. മനോജ് നിർവഹിച്ചു. മാവേലിപ്പടി ഹെഡ്ഓഫീസിലും കാവുംപുറം, കയ്യൂത്തിയാൽ ബാങ്ക് ശാഖകളിലും ഓണക്കിറ്റ് ലഭ്യമാണ്.
ചടങ്ങിൽ ബാങ്ക് വൈസ് പ്രസിഡന്റ് ജോർജ് റാഫേൽ, തോമസ് പട്ടോളി, എം.ഒ. ജോസ്, മോളി തോമസ്, അജി വഴപ്പനാലി, ജോയ് ചെട്ടിയാക്കുടി, സാൽവിൻ തോപ്പിലാൻ, നിബിൻ പോൾ കളമ്പാട്ടുകുടി, എം. എസ്. ബേബി, ബാങ്ക് സെക്രട്ടറി ആൻസി ട്രീസ ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Onam Kit Distribution NattuVishasham DistrictNews