മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രി വളപ്പില്‍ എത്തിച്ച ഡിജിറ്റല്‍ എക്സ്റേ മെഷീന് ട്രക്കില്‍നിന്നു ഇറക്കുന്നു.
മാനന്തവാടി: ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡിജിറ്റല്‍ എക്സ്റേ സൗകര്യമാകുന്നു. നവകേരള സദസില്‍ അനുവദിച്ച 1.60 കോടി രൂപ ചെലവഴിച്ച് ഉത്തര കൊറിയയില്‍നിന്നു വാങ്ങിയ മെഷീന് ആശുപത്രിയില്‍ എത്തിച്ചു.
ഇത് സ്ഥാപിക്കുന്നതിനു നടപടികള്‍ പുരോഗമിക്കുകയാണെന്നും സെപ്റ്റംബര്‍ ആദ്യവാരത്തോടെ പ്രവര്‍ത്തനസജ്ജമാകുമെന്നും അധികൃതര്‍ അറിയിച്ചു. റേഡിയോളജി വിഭാഗത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ വേഗത്തിലാക്കാന്‍ പുതിയ ഡിജിറ്റല്‍ സംവിധാനം സഹായിക്കും.
ഒരു മിനിറ്റുള്ളില്‍ എക്സ്റേ എടുക്കാന്‍ പുതിയ സംവിധാനത്തിലൂടെ ഒരു സാധിക്കും. ചികിത്സയ്ക്ക് മെഡിക്കല്‍ കോളജ് ആശുപത്രിയെ ആശ്രയിക്കുന്ന സാധാരണക്കാരായ രോഗികള്‍ക്ക് ഇത് വലിയ ആശ്വാസമാകും.
Tags : Nattuvishesham Local News