ജില്ലാ പഞ്ചായത്തിന്റെ ഓണാഘോഷപരിപാടികൾ കളക്ടർ ജി. പ്രിയങ്ക ഉദ്ഘാടനം ചെയുന്നു
കാക്കനാട്: തൃക്കാക്കര നഗരസഭയിലും ജില്ലാ പഞ്ചായത്തിലും ഓണാഘോഷം സംഘടിപ്പിച്ചു. ഓണസദ്യയ്ക്കു പുറമെ ജനപ്രതിനിധികളും ജീവനക്കാരും ചേർന്ന് നടത്തിയ തിരുവാതിര, നാടൻ പാട്ട് തുടങ്ങിയ കലാപരിപാടികളും ശ്രദ്ധേയമായി.
ജില്ലാ പഞ്ചായത്ത് ഓണാഘോഷ പരിപാടികൾ ജില്ലാ കളക്ടർ ജി. പ്രിയങ്ക നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മഹാബലിയെ വരവേൽക്കാൻ വനിതകളുടെ ശിങ്കാരിമേളവും ശ്രദ്ധേയമായി. അത്തപ്പൂക്കളം, മിഠായി പെറുക്കൽ സുന്ദരിക്കു പൊട്ടുതൊടൽ, വടംവലി, പഴയ സിനിമാ ഗാനാവതരണം എന്നീയിനങ്ങളിൽ മത്സരവും നടന്നു.
ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടിമ്പിൾ മാഗി, സൂപ്രണ്ടുമാരായ പി.എൻ. പ്രസാദ്, ശ്രീകാന്ത് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
തൃക്കാക്കരയിലെ ഓണാഘോഷ പരിപാടികൾ നഗരസഭാചെയർപേഴ്സൺ റാഷിദ് ഉള്ളംപിള്ളി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ ഷെറീന ഷുക്കൂർ, നഗരസഭാ കൗൺസിലർമാർ എന്നിവരും സംബന്ധിച്ചു. മുനിസിപ്പൽ അങ്കണത്തിൽ വനിതാ ജീവനക്കാരും വനിതാ കൗൺസിലർമാരും പങ്കെടുത്ത തിരുവാതിരയ്ക്കു പുറമെ നാടൻപാട്ടും അരങ്ങേറി. രണ്ടായിരത്തോളം പേർക്കായി വിഭവസമൃദ്ധമായ ഓണ സദ്യയും ഒരുക്കിയിരുന്നു. തൃക്കാക്കരയിലെ ഓണാഘോഷം വിവിധ പരിപാടികളോടെ 31 ന് സമാപിക്കും.
Tags : Onam celebrations NattuVishasham DistrictNews