ആലുവയിൽ വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന റെഡിമെയ്ഡ് പൂക്കളങ്ങൾ.
ആലുവ: ഓണപ്പൂക്കളം മനോഹരമായി തയാറാക്കാൻ അഭിരുചിയുള്ളവർ കുറഞ്ഞ് വരുന്നതിനാൽ ഓണാഘോഷ കമ്മിറ്റിക്കാർക്ക് ആശ്വാസമേകി റെഡിമെയ്ഡ് പൂക്കളങ്ങൾ വിപണിയിൽ. ആകർഷകമായ വിവിധ നിറങ്ങളിൽ 300 രൂപ മുതൽ 1250 രൂപ വരെയാണ് ഇതിന് വില ഈടാക്കുന്നത്.
ഒറിജിനലിനെ വെല്ലുന്ന ഒന്നാന്തരം റെഡിമെയ്ഡ് പൂക്കളങ്ങൾ ആണ് ആലുവയിലെ കടകളിൽ വിൽക്കുന്നത്. കളവും വരയ്ക്കേണ്ട പൂക്കൾ ശേഖരിച്ച് തയാറാക്കേണ്ട തുടങ്ങിയ ഗുണങ്ങളാണ് ന്യൂ ജെൻ തലമുറയ്ക്കിടയിൽ റെഡിമെയ്ഡ് പൂക്കളത്തെ സ്വീകാര്യനാക്കിയിരിക്കുന്നത്. ആഘോഷസമയത്ത് വച്ച ശേഷം വേഗത്തിൽ എടുത്തു മാറ്റാമെന്നതും മറ്റൊരു പ്രത്യേകതയാണ്.
കേരളത്തിൽ തന്നെയാണ് പലതും നിർമിക്കപ്പെടുന്നത്. വിവിധ നിറങ്ങളിലുള്ള വൂളൻ ക്ലോത്ത് ഉപയോഗിച്ചാണ് മനോഹരമായ പൂക്കളങ്ങൾ നിർമിക്കുന്നത്. ചിലതിൽ പ്ലാസ്റ്റിക് പൂക്കളും ഉൾപ്പെടുത്തിയിട്ടുണ്ട്. വിവിധ നിറത്തിലും വിവിധ ഡിസൈനിലും ഇവ ലഭ്യമാണ്.
Tags : ready-made floral carpets NattuVishasham DistrictNews